പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ഇന്ത്യൻ വിപണിയിലെ യൂട്ടിലിറ്റി, എസ്‌യുവി, എംപിവി മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കിയ മോട്ടോർസ്. ബ്രാൻഡിന്റെ നിരയിലേക്ക് അടുത്തതായി എത്തുന്നത് മഹീന്ദ്ര മറാസോ, മാരുതി എർട്ടിഗ എതിരാളിയാണ്.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടത്തിനും കിയ എംപിവി തുടക്കം കുറിച്ചിരിക്കുകയാണ്. റഷ്‌ലൈൻ പുറത്തുവിട്ട പുതിയ സ്പൈ ചിത്രങ്ങൾ പ്രോട്ടോടൈപ്പിന്റെ ആകൃതി, വലിപ്പം, ഡിസൈൻ തുടങ്ങിയവയെ കുറിച്ചുള്ള സൂചനയാണ് പുറത്തുവരുന്നത്.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നിവയ്ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാകും ഈ എംപിവി. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഈ വാഹനത്തിന് ആന്തരികമായി KY എം‌പി‌വി എന്ന കോഡ്നാമം നൽകിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ കുടുങ്ങി 2021 ടിഗോർ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ഇത് സെൽ‌റ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ എം‌പി‌വിക്ക് 4.5 മീറ്റർ നീളമാകും ഉണ്ടാവുക. അതിനാൽ മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായാകും കിയയുടെ പുത്തൻ മോഡൽ സ്ഥാനം പിടിക്കുക.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ചുരുക്കി പറഞ്ഞാൽ മഹീന്ദ്ര മറാസോയുടെ നേരിട്ടുള്ള എതിരാളിയാകാൻ സാധ്യതയുണ്ട്. മൂന്ന് നിര ഇരിപ്പിടങ്ങളുള്ള എംപിവി ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിൽ വാഗ്ദാനം ചെയ്യുമെന്നും വ്യക്തമാണ്.

MOST READ: വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ഈ എം‌പിവിയുടെ 50,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. മൂന്ന് ലക്ഷം യൂണിറ്റ് വാർഷിക ഉൽപാദന ശേഷിയുള്ള കിയ മോട്ടോർസിന്റെ അനന്തപുർ കേന്ദ്രത്തിൽ എംപിവി പ്രാദേശികമായി ഒത്തുകൂടും.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ഡിസൈൻ

വരാനിരിക്കുന്ന എം‌പി‌വിയുടെ രൂപകൽപ്പനയെക്കുറിച്ച് കൃത്യമായ ധാരണ പരീക്ഷണ ചിത്രങ്ങളും നൽകുന്നില്ല. എന്നിരുന്നാലും ഒരു സമകാലിക എം‌പിവിയുടെ രൂപകൽപ്പന മുന്നോട്ടു കൊണ്ടുപോകുമെന്നാണ് നിഗമനം.

MOST READ: GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, ഒരു സ്ലൈക്ക് സൈഡ് പ്രൊഫൈൽ, ധാരാളം ക്രോം എന്നിവ വാഹനത്തിന്റെ ബോഡിയിലുടനീളം പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

പ്രതീക്ഷിക്കുന്ന എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ

സെൽറ്റോസിൽ നിന്നുള്ള രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വരാനിരിക്കുന്ന എംപിവി കടമെടുക്കാൻ സാധ്യതയുണ്ട്. അതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ഉൾപ്പെടുക.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഓഫറിൽ ഉണ്ടാകാൻ സാധ്യയുണ്ട്. ഈ എഞ്ചിൻ 152 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്. ഈ യൂണിറ്റ് ഇതിനകം ഇന്ത്യയിലെ ഹ്യുണ്ടായി എലാൻട്ര, ട്യൂസോൺ എന്നീ മോഡലുകളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ക്രെറ്റയെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അൽകാസർ എസ്‌യുവിയിലും ഈ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഇടംപിടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം കിയ എംപിവി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

സെൽറ്റോസിലെ മിക്ക ഫാൻസി ടെക്കുകളും വരാനിരിക്കുന്ന എംപിവിയിലേക്ക് കിയ കൊണ്ടുപോകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ എംപിവി മോഡൽ ആഗോളതലത്തിൽ അരങ്ങേറും. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിലും വാഹനം എത്തും.

Most Read Articles

Malayalam
English summary
New KIA MPV Started Testing In India Launch Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X