അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

എസ്‌യുവി എന്നുകേട്ടാൽ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്ന പേരുകളിലൊന്നാണ് ലാൻഡ് റോവർ ഡിഫെൻഡറിന്റേത്. ഇവനുമായി പിടിച്ചുനിൽക്കാൻ പറ്റിയ വരലിൽ എണ്ണാവുന്ന മോഡലുകളെ വിപണിയിലൊള്ളൂ എന്നതും ശ്രദ്ധേയമാണ്.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

ഇപ്പോൾ ഓഫ് റോഡ് അധിഷ്ഠിത ഡിഫെൻഡർ എസ്‌യുവിയുടെ ഒരു ട്രോഫി എഡിഷനെ കൂടി ലാൻഡ് റോവർ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാൻഡേർഡ് എസ്‌യുവിയേക്കാൾ കൂടുതൽ ആകർഷണീയവും ആക്രമണാത്മകവുമായ പതിപ്പാണിതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിഫെൻഡർ വർക്സ് V8 ട്രോഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ബ്ലാക്ക്, യെല്ലോ കളർ ഓപ്ഷനിലാണ് എസ്‌യുവി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൂടാതെ ഡോറുകളിൽ പഴയ ലാൻഡ് റോവർ ലോഗോയും ഇടംപിടിച്ചിട്ടുണ്ട്.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

ഓഫ്-റോഡിംഗിനെ സംബന്ധിച്ചിടത്തോളം ട്രോഫി എഡിഷന് ഫ്രണ്ട് സ്കിഡ് പ്ലേറ്റ്, വിന്യസിക്കാവുന്ന ലാഡർ, റൂഫ് റാക്ക്, സംയോജിത എയർ കംപ്രസർ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. അതേസമയം വിഞ്ചിനായി ഒരു സമർപ്പിത സ്ലോട്ടും വരുന്നുണ്ട്. എന്നാൽ ഇത് ഒരു അധിക ഓപ്ഷനായാണ് നൽകിയിരിക്കുന്നത്.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

അകത്ത് പിന്നിലെ കാഗോ ഏരിയയിൽ റബർ മാറ്റുകളാണ് ലാൻഡ്റോവർ നൽകിയിരിക്കുന്നത്. ഓപ്ഷണൽ എയർ സസ്പെൻഷൻ, കോൾഡ് ക്ലൈമറ്റ് പായ്ക്ക്, ഓഫ്-റോഡ് പായ്ക്ക്, നൂതന ഓഫ്-റോഡ് ശേഷി പായ്ക്ക്, റിയർ വ്യൂ മിറർ ക്യാമറ സിസ്റ്റം, ടോ ഹിച്ച് എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിഫെൻഡർ ട്രോഫി എഡിഷൻ സ്വന്തമാക്കുന്ന ഉടമകൾക്ക് നോർത്ത് കരോലിനയിലെ ആഷെവില്ലെയിലെ ബിൽറ്റ്മോർ എസ്റ്റേറ്റിൽ ഒരു ദിവസത്തെ ഓഫ്-റോഡ് ട്രോഫി മത്സര പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ബ്രിട്ടീഷ് ആഢംബര എസ്‌യുവി നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

മത്സരത്തിൽ വിജയിക്കുന്ന ടീമിന് 2022-ന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ ഈസ്റ്റ്നോർ കോട്ടയിൽ സമാനമായ ഒരു പരിപാടിയിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഡിഫെൻഡർ ട്രോഫി എഡിഷനിലെ എഞ്ചിൻ ഓപ്ഷനുകളിൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ യൂണിറ്റാണ് വാഗ്‌ദാനം ചെയ്യുന്നത്.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

കൂടാതെ ഒരു ഡിഫെൻഡർ SVR മോഡലും പുറത്തിറക്കാനുള്ള പദ്ധതിയും ലാൻഡ് റോവറിനുണ്ട്. യാഥാർഥ്യമാവുകയാണെങ്കിൽ ബി‌എം‌ഡബ്ല്യുവിൽ നിന്നുള്ള V8 എഞ്ചിനുമായാകും ഇത് അരങ്ങേറ്റം കുറിക്കുക.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

ലാൻഡ് റോവർ ഡിഫെൻഡർ V8 വെറും 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് അവകാശവാദം. എന്നിരുന്നാലും ഡിഫെൻഡർ ട്രോഫി എഡിഷനോ, SVR പതിപ്പോ ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

മണിക്കൂറിൽ 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഇതിനു പുറമെ ഡിഫെൻഡർ SVR പതിപ്പിന് സ്‌പോർട്ടിയർ സ്റ്റൈലിംഗ് ഘടകങ്ങളും മെച്ചപ്പെട്ട ഡ്രൈവിംഗ് സവിശേഷതകൾക്ക് ആവശ്യമായ സവിശേഷമായ സസ്‌പെൻഷൻ സജ്ജീകരണവും ബ്രാൻഡ് നൽകിയേക്കും.

അതിസുന്ദരനായൊരു ഓഫ്-റോഡ് മോഡൽ; ഡിഫെൻഡർ ട്രോഫി എഡിഷനെ അവതരിപ്പിച്ച് ലാൻഡ് റോവർ

കോർണറിംഗിൽ എസ്‌യുവിയുടെ ബോഡി റോൾ കുറയ്ക്കുന്നതിനായി വലിയ ആന്റി-റോൾ ബാറുകളുള്ള ട്വീക്ക്ഡ് സസ്‌പെൻഷനും ഡിഫെൻഡർ SVR സ്വീകരിക്കും. എന്തായാലും 2022 വരെ പുതിയ കരുത്തുറ്റൻ മോഡലിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
New Land Rover Defender Trophy Edition Launched Revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X