സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ഇന്ത്യയിലെ എസ്‌യുവി മോഡലുകൾക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങൾ താണ്ടി മുന്നേറുകയാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV700. പിൻഗാമിയെ പൂർണമായും മറക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് പുതുപുത്തൻ മോഡലുമായി എത്തിയപ്പോൾ കമ്പനി സമ്മാനിച്ചതു തന്നെ.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

അടുത്തിടെ വാഹനത്തിനായുള്ള ഡെലിവറി ആരംഭിച്ച XUV700 എസ്‌യുവിക്ക് നിലവിൽ 8 മുതൽ 10 മാസം വരെ നീണ്ടുനിൽക്കുന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. അതിനാൽ തന്നെ മോഡലിന്റെ സൂപ്പർ അഗ്രസീവ് ഡിമാൻഡ് നിറവേറ്റാൻ മഹീന്ദ്ര പാടുപെടുകയാണ്. എസ്‌യുവിയുടെ ടോപ്പ് എൻഡ് AX5, AX7 വേരിയന്റുകൾ ഏറ്റവും ഡിമാൻഡ് വേരിയന്റുകളാണ്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ ഇവ നൽകുന്നുവെന്നതു തന്നെയാണ് ഈ ഡിമാന്റിനു പിന്നിലുള്ള പ്രധാന കാരണം. എന്നിരുന്നാലും സെമി കണ്ടക്ടർ ചിപ്പുകളുടെ കുറവ് കാരണം ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാൽ മഹീന്ദ്ര ADAS ഇല്ലാതെ AX7 വേരിയന്റ് കൊണ്ടുവരുന്നതായാണ് പുതിയൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ബുക്കിംഗ് ആരംഭിച്ചതിന്റെ ആദ്യ ദിവസം തന്നെ എസ്‌യുവി ബുക്ക് ചെയ്ത ചില ഉപഭോക്താക്കൾക്ക് പോലും വാഹനം എത്തിക്കാൻ ഇതുവരെ മഹീന്ദ്രയ്ക്ക് കഴിഞ്ഞില്ല. ഈ പ്രശ്നത്തിന് പിന്നിൽ ഉദ്ധരിക്കുന്ന പ്രധാന കാരണം സെമി കണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമമാണ്. XUV700 ഇതിനകം തന്നെ ഇന്ത്യയിലുടനീളം വളരെയധികം ജനപ്രീതി നേടിയെടുത്തിരിക്കുന്നതിനാൽ ഡെലിവറി വേഗത്തിൽ പൂർത്തിയാക്കാനാണ് ബ്രാൻഡ് ശ്രമിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

മഹീന്ദ്രയിൽ നിന്നുള്ള പുതിയ ഇടത്തരം എസ്‌യുവി ഇതിനകം തന്നെ 70,000 യൂണിറ്റുകളിൽ അധികം ബുക്കിംഗുകൾ നേടിയെടുത്തിട്ടുണ്ട്. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടങ്ങൾ XUV700 കൈപ്പിടിയിലാക്കിയിരിക്കുന്നത്. ബുക്കിംഗ് ബാക്ക്‌ലോഗുകളും കാത്തിരിപ്പ് കാലയളവുകളും കുറയ്ക്കുന്നതിന് മഹീന്ദ്ര രണ്ട് പരിഹാരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ആദ്യത്തേത് എല്ലാ വാഹന നിർമാണ കമ്പനിയും ചെയ്യുന്ന പോലെ തന്നെ ഉത്പാദനം സാവധാനം വർധിപ്പിക്കുക എന്നതു തന്നെയാണ്. എങ്കിലും ഇതിനു പുറമേ രണ്ടാമതായി ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) ഇല്ലാതെ AX7 വേരിയന്റിന്റെ പുറത്തിറക്കുക എന്നതാണ്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ ഓട്ടോമാറ്റിക് എന്നിവയുടെ സാധ്യമായ എല്ലാ കോൺഫിഗറേഷനുകളിലും ADAS ഫീച്ചറുകളില്ലാതെ ടോപ്പ് AX7 വേരിയന്റ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഡീലർ തലത്തിൽ നിന്നുള്ള ചില സ്രോതസുകൾ ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ഈ വേരിയന്റിന് AX7 സ്മാർട്ട് എന്ന് പേരിടും. സെമികണ്ടക്‌ടർ ചിപ്പുകളെ ആശ്രയിക്കുന്നില്ലാത്തതിനാൽ തന്നെ XUV700 എസ്‌യുവിയുടെ ഈ വേരിയന്റിൽ നിന്നും ADAS ഫീച്ചറുകൾ നഷ്‌ടമാകും. ഈ നൂതന ഡ്രൈവർ സഹായ ഫംഗ്‌ഷനുകൾക്ക് പ്രവർത്തിക്കാൻ കുറച്ച് സെൻസറുകളും ചിപ്പുകളും ആവശ്യമാണ്. ഇത് വാഹനത്തിന്റെ വില വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

അതിനാൽ മഹീന്ദ്ര AX7 സ്മാർട്ട് വിപണിയിൽ കൊണ്ടുവരുകയാണെങ്കിൽ സാധാരണ AX7 പതിപ്പിനേക്കാൾ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. AX7 വേരിയന്റ് ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ നീക്കം പ്രയോജനകരമാകും എന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ ADAS ഫീച്ചറുകളില്ലാതെ വാഹനത്തിനെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവും എന്നതാണ് മറ്റൊരു ഗുണകരമായ കാര്യം.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ഈ വേരിയന്റിനെക്കുറിച്ച് മഹീന്ദ്രയുടെ ഹെഡ് ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും ഈ വാർത്ത ശരിയാണെങ്കിൽ ഈ പുതിയ വേരിയന്റിനായി AX7 വേരിയന്റ് ബുക്ക് ചെയ്ത ഉപഭോക്താക്കളുമായി മഹീന്ദ്ര ബന്ധപ്പെടാൻ തുടങ്ങുകയും ബുക്കിംഗ് ബാക്ക്‌ലോഗുകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

നിലവിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7 വേരിയന്റ് നാല് എഞ്ചിൻ ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ ലഭ്യമാണ്. ഒന്നാമതായി 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ഇത് 200 bhp പവറിൽ 380 Nm torque ആണ് നൽകുന്നത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

കൂടാതെ 6 സ്പീഡ് മാനുവൽ ഉപയോഗിച്ച് 185 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവി നിരയിലുണ്ട്. ഇത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് എത്തുമ്പോൾ പവർ 185 bhp, 450 Nm torque എന്നിവയായി മാറും.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകളും സ്മാർട്ട്കോറും, 60+ കണക്റ്റഡ് ആപ്പുകളുള്ള ആഡ്റെനോ X സാങ്കേതികവിദ്യ എന്നിവയാണ് എസ്‌യുവിയിലുള്ളത്.

സെമികണ്ടക്‌ടർ ക്ഷാമം, മഹീന്ദ്ര XUV700 എസ്‌യുവിക്ക് വില കുറഞ്ഞേക്കും

ഇതുകൂടാതെ ഇൻബിൽറ്റ് അലക്സാ ഫംഗ്ഷനാലിറ്റി, സോണി 3D സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ആൻഡ്രോയിഡ്, QNX എന്നിവയുള്ള മൾട്ടി ഡൊമെയിൻ കൺട്രോളർ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഹൈ ടോർഷ്യൽ വാല്യൂ, സെഗ്മെന്റിലെ ഏറ്റവും വലിയ പനോരമിക് സ്കൈറൂഫ്, ഇൻബിൾറ്റ് നാവിഗേഷൻ, വയർഡ്/വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra xuv700 suv may become more affordable in india details
Story first published: Thursday, December 2, 2021, 9:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X