ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യയിലെ ആഢംബര വാഹന ലോകത്ത് അനേകം മോഡലുകളെ ഈ വർഷം തന്നെ അവതരിപ്പിച്ച് പുതിയ മാനങ്ങൾ സൃഷ്‌ടിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്ക് എന്നറിയപ്പെടുന്ന AMG A45 S പതിപ്പിന്റേതാണ് അടുത്ത ഊഴം.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ലോകത്തിലെ ഏറ്റവും ശക്തമായ 4 സിലിണ്ടർ സീരീസ് പ്രൊഡക്ഷൻ എഞ്ചിനുള്ള കാറായാണ് മെർസിഡീസ് AMG A45 S അറിയപ്പെടുന്നതു തന്നെ. നവംബർ 17-ന് ഹോട്ട്ഹാച്ചിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 2019 ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിലാണ് കാറിനെ ആദ്യമായി കമ്പനി പരിചയപ്പെടുത്തുന്നത്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

അതിനു ശേഷം ഏറെ ശ്രദ്ധനേടാനും മെർസിഡീസ് AMG A45 S പെർഫോമൻസ് ഹാച്ച്ബാക്കിന് സാധിച്ചിരുന്നു. ഡർമൻ ബ്രാൻഡിന്റെ പെർഫോമൻസ് ശ്രേണിയായ AMG ശ്രേണിയെ വിപുലീകരിക്കാനും പുതിയ മോഡലിന്റെ വരവ് സഹായിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ആദ്യതലമുറ CLA, GLA 45 എന്നീ മോഡലുകൾ നിർത്തലാക്കിയതിന് ശേഷം രാജ്യത്ത് എത്തുന്ന പുതിയ 45ബാഡ്ജ് മോഡലുകളിൽ ആദ്യത്തേതാണ് പുതുതലമുറ A45 S.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

മെർസിഡീസ് തങ്ങളുടെ നിരവധി AMG വാഹനങ്ങൾ രാജ്യത്ത് പ്രാദേശികമായി നിർമിക്കുന്നുണ്ടെങ്കിലും ഒരു കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) AMG A45 S ഇന്ത്യയിലേക്ക് വരിക. 416 bhp കരുത്തിൽ 500 Nm torque നൽകുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് AMG A45 S ഹോട്ട്ഹാച്ചിന്റെ ഹൃദയം.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

സീരീസ് ഉത്പാദനത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ 2.0 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് ഇതെന്നതും ശ്രദ്ധേയം. ആഗോളതലത്തിൽ A45 AMG ശ്രേണിയിൽ 387 bhp പവറുള്ള ലോവർ-സ്പെക്ക് സ്റ്റാൻഡേർഡ് മോഡലും ഈ ഹാച്ച്ബാക്കിനുണ്ട്. 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടു കൂടിയ 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സ് ഓപ്ഷനുമായാണ് പെർഫോമൻസ് കാറിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ്, സ്ലിപ്പറി, ഇൻഡിവിജ്വൽ, റേസ് എന്നിങ്ങനെ ആറ് ഡ്രൈവിംഗ് മോഡുകളും മെർസിഡീസ് AMG A45 S മോഡലിൽ ഉണ്ടെന്നതും ഒരു പ്രധാന സവിശേഷതയാണ്. വെറും 3.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെർസിഡീസ് AMG A45 S പതിപ്പിന് കഴിയും.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

അതേസമയം പെർഫോമൻസ് ഹാച്ച്ബാക്കിന്റെ പരമാവധി വേഗത 270 കിലോമീറ്ററായാണ് ജർമൻ ബ്രാൻഡ് പരിമിതപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിലെ 4 മാറ്റിക് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം ഒരു മൾട്ടി-പ്ലേറ്റ് ക്ലച്ചുമായാണ് വരുന്നത്. അത് ഒരു AMG ടോർഖ് കൺട്രോൾ ഫംഗ്‌ഷനും ഉൾക്കൊള്ളുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഈ സജ്ജീകരണം ഓരോ വ്യക്തിഗത പിൻ വീലിലേക്കും അയയ്‌ക്കുന്ന ഡ്രൈവിന്റെ അളവ് വ്യത്യാസപ്പെടുത്തുന്നതിന് റിയർ ആക്‌സിലിനുള്ളിൽ ഇലക്ട്രോണിക് നിയന്ത്രിത ക്ലച്ചുകളെ വേർതിരിക്കുന്ന ജോലിയാണ് നിർവഹിക്കുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ശരിയായ AMG സജ്ജീകരണങ്ങളിലൂടെ കൂടുതൽ ആക്രമണാത്മകമായ നിലപാടാണ് ഹാച്ച്ബാക്ക് സ്വീകരിച്ചിരിക്കുന്നത്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

AMG പനമേരിക്കാന ഗ്രിൽ, കൂടുതൽ വ്യക്തമായ എയറോഡൈനാമിക്‌സ് ഘടകങ്ങൾ, വലിയ എയർ ഇൻടേക്കുകളും ഇന്റഗ്രേറ്റഡ് സ്പ്ലിറ്ററും ഉള്ള പുതിയ ബമ്പറുകൾ, ഡ്യുവൽ ട്വിൻ എക്സിറ്റ് എക്‌സ്‌ഹോസ്റ്റ്, AMG നിർദ്ദിഷ്ട 19 ഇഞ്ച് അലോയ് വീലുകൾ, റൂഫ് മൗണ്ടഡ് റിയർ വിംഗ് തുടങ്ങിയവയാണ് കാറിനെ മനോഹരമാക്കുന്നത് എന്ന് നിസംശയം പറയാം. കൂടുതൽ വ്യക്തമായ വീൽ ആർച്ചുകളും പെർഫോമൻസ് ഹാച്ച്ഹാക്കിന്റെ രൂപത്തോട് നീതി പുലർത്തുന്നുണ്ട്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ മസ്ക്കുലർ ഹൻകർഡ് ഡൗൺ സ്റ്റാൻസുമാണുള്ളത്. 360 mm ഫ്രണ്ട്, 330 mm റിയർ ഡിസ്‌കുകളുടെ രൂപത്തിൽ നവീകരിച്ച ബ്രേക്കുകളും ചുവന്ന നിറത്തിൽ പൂർത്തിയാക്കിയ സിക്സ് പോട്ട് ഫ്രണ്ട്, വൺ പോട്ട് റിയർ കാലിപ്പറുകളുമായാണ് A45 S വിപണിയിലേക്ക് എത്തുന്നത്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇനി ഇന്റീരിയർ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഡാഷ്‌ബോർഡിലെ വലിയ ഇരട്ട 10.25-ഇഞ്ച് ഡിസ്‌പ്ലേകൾക്കൊപ്പം A35 സെഡാനിലെ പരിചിതമായ ശൈലിയാണ് മെർസിഡീസ് AMG A45 S മോഡലും സ്വീകരിച്ചിരിക്കുന്നത്. മുന്നിൽ കൂടുതൽ ആക്രമണാത്മകമായ സ്‌പോർട്‌സ് സീറ്റുകളാണ് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

ഹാച്ച്ബാക്ക് മോഡലുകളിലെ ആറാംതമ്പുരാൻ, Mercedes AMG A45 S നവംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും

വരാനിരിക്കുന്ന മെർസിഡീസ് A45 S ഹാച്ച്ബാക്കിന് ഏകദേശം 75 ലക്ഷം മുതൽ 80 ലക്ഷം രൂപയായിരിക്കും ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്‌സ്ഷോറൂം വില. ഇതിനു പുറമെ പുതിയ A-ക്ലാസ് ഇതുവരെ സെഡാൻ ബോഡി ശൈലിയിൽ മാത്രം ലഭ്യമായതിനാൽ A-ക്ലാസ് ഹാച്ച്ബാക്കിന്റെ A45 വേരിയന്റും ഇന്ത്യയിലേക്ക് വീണ്ടും അവതരിപ്പിക്കുമെന്നും മെർസിഡീസ് ബെൻസ് പറഞ്ഞുവെച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
New mercedes amg a45s to launch india on 2021 november 17
Story first published: Saturday, October 30, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X