അഴകിലും ആഢംബരത്തിലും സമ്പന്നൻ, A-ക്ലാസ് ലിമോസിന്റെ റിവ്യൂ വീഡിയോ കാണാം

മെർസിഡീസ് ബെൻസിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ ഓഫറായ A-ക്ലാസ് ലിമോസിനെ ഒന്നു കൂടി നമ്മുടെ വിപണിയിൽ അവതരിപ്പിക്കുകയാണ് കമ്പനി. കോംപാക്‌ട് ആഢംബര സെഡാന്‍ വിഭാഗത്തില്‍ എത്തുന്ന കാറിന് ബ്രാൻഡ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് ഞങ്ങളുടെ പുതിയ റിവ്യൂവിലൂടെ അറിയാം.

ബ്രാൻഡിന്റെ സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങൾ തന്നെയാണ് ബെൻസ് A-ക്ലാസിലുടനീളം കാണാൻ സാധിക്കുന്നത്. അതിന്റെ സൂപ്പർ സ്ലിപ്പറി ബോഡി ഷേപ്പ് ഏറെ പ്രശംസനീയമാണ്. Cd 0.22. ഡ്രാഗ് കോഫിഫിഷ്യന്റ് മൂല്യമുള്ള ലോകത്തിലെ ഏറ്റവും എയറോഡൈനാമിക്‌സുള്ള പ്രൊഡക്ഷൻ കാറാണിത്.

A-ക്ലാസ് ലിമോസിന്റെ ഇന്റീരിയറിൽ പരിചയപ്പെടുത്തുന്ന സവിശേഷതകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. ഡാഷ്‌ബോർഡ്, ഡോറുകൾ, സെന്റർ കൺസോൾ എന്നിവയിലുൾപ്പടെ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. ഡാഷ്‌ബോർഡിലും ഡോറുകളിലും വുഡ് ഉപയോഗിച്ചതിലൂടെ ഇന്റീരിയറിന്റെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

 

സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ഗിയർബോ‌ക്സോടുകൂടിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മെർസിഡീസ് ബെൻസ് A-ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
New Mercedes Benz A-Class Limousine Review Video. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X