Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഗ്മെന്റാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും സ്കോഡ കുഷാഖുമെല്ലാം അരങ്ങുവാഴുന്ന ഇടത്തിലേക്ക് പുതിയൊരു മോഡലുമായി എംജി എത്തുകയാണെന്ന് ഏവർക്കുമറിയാം.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ആസ്റ്റർ എന്നുപേരിട്ടിരിക്കുന്ന ZS ഇലക്ട്രിക്കിന്റെ പെട്രോൾ മോഡലുമായാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഇത്തവണ എത്തുന്നത്. ഹെക്‌ടറിലൂടെ നേടിയെടുത്ത വിശ്വാസവും വിജയവും പുതിയ മിഡ്-സൈസ് എസ്‌യുവിയിലൂടെയും സ്വന്തമാക്കാമെന്നാണ് ബ്രാൻഡ് വിശ്വസിക്കുന്നത്.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

പുതുപുത്തൻ സാങ്കേതികവിദ്യകളോടെയാണ് വാഹനത്തെ കമ്പനി സജ്ജമാക്കിയിരിക്കുന്നത്. പുതിയ MG Astor എസ്‌യുവി സെപ്റ്റംബർ രണ്ടാം വാരത്തോടെ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. അതിനു മുന്നോടിയായി ആസ്റ്ററിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും എംജി പങ്കുവെക്കുകയാണ്.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്‌യുവി എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി വരുമെന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഉടമകളുടെ മൊബൈൽ ഫോണുമായി കാറുകളുടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തടസമില്ലാത്ത ആക്സസും ആശയവിനിമയവും വാ‌ഗ്‌ദാനം ചെയ്യും.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ഇതിനായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഫീച്ചർ സംയോജിപ്പിച്ചിരിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്ക്രീനായിരിക്കും ആസ്റ്റർ എസ്‌യുവിയുടെ പ്രധാന സവിശേഷത. കൂടാതെ മ്യൂസിക് / വീഡിയോകൾക്കായുള്ള ജിയോ-സാവൻ ആപ്പും വാഹനത്തിലേക്ക് ഉൾച്ചേർക്കും. ഇതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുമായി എംജി പങ്കാളിത്തവും പ്രഖ്യാപിച്ചിരുന്നു.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

അടുത്തിടെ അവതരിപ്പിച്ച ഇൻഡസ്ട്രി-ഫസ്റ്റ് പേഴ്സണൽ A അസിസ്റ്റന്റും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഓട്ടോണമസ് ലെവൽ 2 ടെക്നോളജിയും എസ്‌യുവിയെ വിപണിയിൽ വേറിട്ടു നിർത്തും. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളാൽ സമ്പന്നമായിരിക്കും.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ക്ലാസ് 4G അടിസ്ഥാനമാക്കിയ കണക്റ്റഡ് കാർ സംവിധാനങ്ങൾ ജിയോയുമായുള്ള സഹകരണത്തോടെ പുതിയ വാഹനങ്ങളിലേക്ക് കൊണ്ടുവരാനാണ് എംജിയുടെ ശ്രമം. ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകൾ ആസ്റ്ററിലേക്ക് എത്തിക്കാൻ 360 ഡിഗ്രി കാഴ്ച്ചയും ആറ് റഡാറുകളും നൽകുന്ന അഞ്ച് ക്യാമറകളായിരിക്കും എസ്‌യുവിയിൽ സ്ഥാപിക്കുക.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ഐ-സ്മാർട്ട് ഹബിൽ പ്രവർത്തിക്കുന്ന വ്യക്തിഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനവും വരാനിരിക്കുന്ന എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌‌യുവിയാകും. എസ്‌യുവിക്കായി ജിയോയുടെ 4G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റിയാണ് ഇതിനായി ഉപയോഗിക്കുക.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

കാറിന്റെ ഡിസൈനിലേക്ക് നോക്കായിൽ ZS ഇലക്ട്രിക്കിന്റെ അതേ രൂപഘടന തന്നെയായിരിക്കും ആസ്റ്ററിനും ഉണ്ടാവുക എന്നാൽ പുതുമ നൽകുന്നതിനായി പല പരിഷ്ക്കാരങ്ങളും വാഹനത്തിലേക്ക് ചേക്കേറും. മുൻവശത്ത് ഒരു വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സംയോജിത എൽആർഡി ഡിആർഎല്ലുകൾ, വീതിയേറിയ എയർ ഡാമുകൾ എന്നിവയെല്ലാം ഇലക്‌ട്രിക് പതിപ്പിൽ നിന്നും പുതിയൊരു രൂപം സമ്മാനിക്കും.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

തീർന്നില്ല, അതോടൊപ്പം പുതിയ ഫോഗ് ലാമ്പ് അസംബ്ലി, സ്‌കൾപ്പഡ് ബോണറ്റ്, സംയോജിത ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബോഡി കളർ റിയർ വ്യൂ മിററുകൾ എന്നിവയെല്ലാം ആസ്റ്ററിന്റെ പ്രത്യേകതകളാകും. ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ഇന്റീരിയർ കളർ ഓപ്ഷനിലാകും എസ്‌യുവിയുടെ അകത്തളം ഒരുക്കുക.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

ഇന്റീരിയറിൽ പ്രീമിയം ടച്ച് നൽകാൻ എയർകോൺ വെന്റുകൾ, ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ എന്നിവയിൽ സിൽവർ ഇൻസെർട്ടുകളായിരിക്കും എംജി ഉപയോഗിക്കുക. കൂടാതെ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലും സെൻട്രൽ ടണലിലും ലെതർ ഫിനിഷും ഉണ്ടാകും. 65 ഇഞ്ച് വലിയ പനോരമിക് സൺറൂഫും സെഗ്മ്റിൽ ശ്രദ്ധേയമാകും.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

എംജി മോട്ടോർസിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യത്തെ മോഡലായിരിക്കും ആസ്റ്റർ എസ്‌യുവി. 4323 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1650 മില്ലീമീറ്റർ ഉയരവും 2585 മില്ലീമീറ്റർ വീൽബേസും 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായിരിക്കും എസ്‌യുവിയിൽ ഉണ്ടാവുക.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

റെഡ്, വൈറ്റ്, സിൽവർ, ബ്ലാക്ക്, ഓറഞ്ച് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിലും പുതിയ ആസ്റ്റർ തെരഞ്ഞെടുക്കാൻ സാധിക്കും. വാഹനത്തിന് ഏകദേശം 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. പുത്തൻ മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളൊന്നും എംജി പുറത്തുവിട്ടിട്ടില്ല.

Astor എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും, ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്‌ത് MG

1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാകും ആസ്റ്റർ എത്തുകയെന്നാണ് വിശ്വാസം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകളും ഉണ്ടാകും. പ്രധാന എതിരാളി ഹ്യുണ്ടായി ക്രെറ്റയാണെങ്കിലും കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, സ്കോഡ കുഷാഖ്, നിസാൻ കിക്‌സ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയും എംജി ആസ്റ്ററിന് വെല്ലുവിളിയാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg astor suv to come with apple carplay and android auto as standard
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X