നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ജനപ്രീതി കൂടുമ്പോൾ ഹെക്‌ടറിലൂടെ ഇന്ത്യയിൽ പ്രശസ്‌തിയാർജിച്ച എംജി മോട്ടോർസ് ജൂലൈ 30-ന് ഒരു പുതുപുത്തൻ എസ്‌യുവി മോഡലുമായി വിപണിയിലേക്ക് എത്തുകയാണ്.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എം‌ജി വൺ എന്നറിയപ്പെടുന്ന എസ്‌യുവി 2021 ജൂലൈ 30 ന് ആഗോളതലത്തിൽ അരങ്ങേറുമെന്ന് എം‌ജി മോട്ടോർസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അരങ്ങേറ്റത്തിന് മുന്നോടിയായി മോഡലിന്റെ ടീസർ ചിത്രങ്ങൾ പങ്കുവെച്ചാണ് ബ്രാൻഡ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

പുതിയ വാഹനത്തിന്റെ പൂർണ രൂപം എംജി വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതിക ശേഷിയും കാണിക്കുന്നു.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എം‌ജി വൺ എസ്‌യുവി ഓൾ-ഇൻ-വൺ മോഡുലാർ പ്ലാറ്റ്‌ഫോമായ ബ്രാൻഡിന്റെ പുതിയ സിഗ്മ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ശക്തമായ ചിപ്പ് ടെക്, ആക്റ്റീവ് ഡിജിറ്റൽ ഇക്കോ സിസ്റ്റം, അഡ്വാൻസ്ഡ് ഇലക്ട്രിക് ആർക്കിടെക്ചർ, ഹാർഡ് കോർ സോഫ്റ്റ്വെയർ ടെക്നോളജി എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യയെ ഉൾക്കൊള്ളാൻ ഈ പ്ലാറ്റ്ഫോം അനുയോജ്യമാണ്.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എം‌ജി വണ്ണിന്റെ സ്റ്റൈലിംഗ് ആക്രമണാത്മകവും സ്പോർ‌ട്ടി ഡിസൈൻ‌ തത്വശാസ്ത്രവും പിന്തുടരുന്നതാണെന്ന് എം‌ജി അവകാശപ്പെടുന്നു. ശക്തമായ യൂറോപ്യൻ രീതിയിലുള്ള പ്രീമിയം സ്‌പോർട്ടി ടച്ചാണ് എസ്‌യുവിയുടെ രൂപത്തിന്റെ പ്രത്യേകത.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

പിന്നിൽ ഇരിക്കുന്ന പോസ്ച്ചറും സിഗ്നേച്ചർ ലിയോപാർഡ് ജമ്പ് ഹോൾഡർ ലൈനും ഇതിനടിവരയിടുന്നതാണ്. വിശാലവും താഴ്ന്നതുമായ അനുപാതങ്ങൾ പ്രായോഗിക ഇന്റീരിയർ ഇടം ഉറപ്പാക്കുന്നുമുണ്ട്. അതേസമയം കാറിന്റെ ആധുനികവും സ്‌പോർട്ടി രൂപവും തന്നെയാകും എറിച്ചുനിൽക്കുക.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എം‌ജി വണ്ണിന്റെ ചിത്രങ്ങൾ‌ ഒരു കൂപ്പെ-എസ്‌യുവി ഡിസൈനാണ്‌ വെളിപ്പെടുത്തുന്നത്. ഇത് ഡ്യുവൽ-ടോൺ ഓറഞ്ച്, ബ്ലാക്ക് കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. മുൻവശത്ത് വിശാലമായ ഗ്രിൽ, എൽഇഡി ഇൻസേർട്ടുകളുള്ള ആംഗുലർ ഹെഡ്‌ലാമ്പുകൾ, ഷാർപ്പ് ബമ്പർ എന്നിവയും ഇടംപിടിച്ചിരിക്കുന്നു.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

പ്രമുഖ ക്രീസുകൾ ബോണറ്റിലും വശങ്ങളിലും ദൃശ്യമാണ്. എം‌ജി വണ്ണിന് വിപരീത മേൽക്കൂര റെയിലുകളുണ്ട്. ബോഡിക്ക് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും കമ്പനി നൽകുന്നുണ്ട്. സ്ക്വയർ വീൽ ആർച്ചുകൾ എസ്‌യുവിക്ക് ഒരു സ്പോർട്ടി പ്രൊഫൈൽ സമ്മാനിച്ചിട്ടുണ്ട്.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എസ്‌യുവിക്ക് അഞ്ച് സ്‌പോക്ക് അലോയ് വീലുകളും ലഭിക്കും. കൂപ്പെ പോലുള്ള സ്റ്റൈലിംഗ് സവിശേഷതകൾ ഉള്ളതിനാൽ പിൻ പ്രൊഫൈലും പ്രാധാന്യമർഹിക്കുന്നു. സ്ലിം എൽഇഡി ടെയിൽ ലാമ്പുകൾ, ബൂട്ട് ലിഡിൽ ശക്തമായ ക്രീസുകൾ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവ വാഹനത്തിന് ലഭിക്കും.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

ഫോക്സ് എക്‌സ്‌ഹോസ്റ്റ് വെന്റുകളുള്ള ഡ്യുവൽ-ടോൺ ബമ്പറും എംജി വണ്ണിനെ ആകർഷകമാക്കും. പുതിയ എസ്‌യുവിക്ക് 4,579 മില്ലീമീറ്റർ നീളവും 1,866 മില്ലീമീറ്റർ വീതിയും 1,609 മില്ലീമീറ്റർ ഉയരവുമുള്ള വാഹനത്തിന് 2,670 മില്ലീമീറ്റർ വീൽബേസാണുള്ളതെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

നമ്പർ വണ്ണാവാൻ എംജി വൺ; പുതിയ എസ്‍യുവിയുടെ അരങ്ങേറ്റം ജൂലൈ 30-ന്

എസ്‌യുവിക്ക് 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാകും തുടിപ്പേകുക. ഇത് 178 bhp കരുത്തിൽ പരമാവധി 250-260 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ഓപ്ഷനിൽ ഉണ്ടാവുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New Mg One SUV To Launch On July 30, 2021, Brand Released The Teaser Images. Read in Malayalam
Story first published: Friday, July 23, 2021, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X