2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

കൊവിഡ്-19 മഹാമാരിയും ലോക്ക്ഡൗണുകളും 2020-ല്‍ വാഹന വില്‍പ്പനയില്‍ മൊത്തത്തില്‍ ഇടിവുണ്ടാക്കിയിട്ടും ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി എക്സ്പോര്‍ട്ട് കൗണ്‍സില്‍ വെള്ളിയാഴ്ച പുറത്തുവിട്ട ഓട്ടോമോട്ടീവ് എക്സ്പോര്‍ട്ട് മാനുവല്‍ റിപ്പോര്‍ട്ടില്‍ എന്‍ട്രി ലെവല്‍, ചെറുകിട വാഹനങ്ങള്‍ എന്നിവയുടെ ഉല്‍പാദന കേന്ദ്രമായി നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്ക വാഹനങ്ങളും ഈ വിഭാഗങ്ങളില്‍ പെടുന്നുവെന്നും പറഞ്ഞു.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

2020-ല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഈ സെഗ്മെന്റുകളിലെ ഒരേയൊരു വാഹനമായിരുന്നു ഫോക്‌സ്‌വാഗന്റെ പോളോ വിവോ. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത 87,953 യൂണിറ്റുകളാണ് ദക്ഷിണാഫ്രിക്ക ഇറക്കുമതി ചെയ്ത മൊത്തം പാസഞ്ചര്‍ കാറുകളുടെയും ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും 43.2 ശതമാനം.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

2020-ല്‍ വിറ്റഴിച്ച ഏറ്റവും മികച്ച 10 വാഹനങ്ങളില്‍ ഒമ്പത് ദക്ഷിണാഫ്രിക്കന്‍ നിര്‍മ്മിത പാസഞ്ചര്‍ കാറുകളും ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുമാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ശക്തമായതും വളരുന്നതുമായ ബന്ധമുണ്ട്.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമാണെന്ന് മാത്രമല്ല, ബാക്കി ഭൂഖണ്ഡങ്ങളിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള മികച്ച സ്പ്രിംഗ്‌ബോര്‍ഡാണ് ദക്ഷിണാഫ്രിക്ക.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

കൊവിഡ്-19 മഹാമാരി മൂലം ദക്ഷിണാഫ്രിക്കന്‍ വാഹന കയറ്റുമതി 2020-ല്‍ 115,804 യൂണിറ്റ് കുറഞ്ഞ് 271,288 യൂണിറ്റായി. 2019-ല്‍ കയറ്റുമതി ചെയ്ത 387,092 വാഹനങ്ങളില്‍ നിന്ന് കയറ്റുമതി മൂല്യം 146.0 ബില്യണ്‍ റിയാലില്‍ നിന്ന് 26.8 ബില്യണ്‍ കുറഞ്ഞു.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

ഇതൊക്കെയാണെങ്കിലും, ഈ വര്‍ഷം വാഹന വ്യവസായത്തെക്കുറിച്ച് ശുഭ പ്രതീക്ഷ നിര്‍മ്മാതാക്കള്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയും പോയ വര്‍ഷത്തിന് സമാനമെന്നാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. എല്ലാ മോഖലയും പോലെ വാഹന വിപണിയിലും വലിയ പ്രതിസന്ധികള്‍ നേരിടുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്.

2020-ല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ ഒന്നാമതെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യ

ഇതിന്റെ ഭാഗമായി മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ തത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമവും ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
New Report Says India Exported More Cars To South Africa In 2020, Find Here All Details. Read in Malayalam.
Story first published: Saturday, May 8, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X