നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സിനെ ഇന്ത്യന്‍ വിപണിയില്‍ ജനപ്രീയ ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ച മോഡലുകളില്‍ ഒന്നാണ് നെക്‌സോണ്‍. 2020-ലാണ് വാഹനത്തിന് ഏറ്റവും ശ്രദ്ധേയമായ നവീകരണം ലഭിക്കുന്നതും.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ മോശമല്ലാത്ത പ്രകടനവും നെക്‌സോണ്‍ കാഴ്ചവെയ്ക്കുന്നുവെന്ന് വേണം പറയാന്‍. മോഡലിന് മികച്ച സ്വീകാര്യത വിപണിയില്‍ ലഭ്യമായതുകൊണ്ട് തന്നെ, പല സമയങ്ങളിലായി പല മാറ്റങ്ങള്‍ക്കും നെക്‌സോണ്‍ വിധേയമായിട്ടുണ്ട്.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഇപ്പോഴിതാ നെക്‌സോണ്‍ ചെറിയൊരു മാറ്റം കൂടി വരുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. പുറത്തുവന്ന പുതിയ ചിത്രങ്ങളാണ് നെക്‌സോണിലെ ഈ മാറ്റം വെളിപ്പെടുത്തിയിരിക്കുന്നത്.

MOST READ: മഹീന്ദ്ര പുതുതലമുറ XUV500-യില്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള്‍ ഇങ്ങനെ

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

നെക്സണ്‍ ബിഎസ് VI-ന് ഈ വര്‍ഷം തുടക്കത്തില്‍ ധാരാളം കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ ലഭിച്ചിരുന്നു. പുതുക്കിയ ഫ്രണ്ട് ഫാസിയ കൂടാതെ കാറിന് പുതിയ റൂഫ് റെയിലുകളും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ ടാറ്റ പഴയ റൂഫ് റെയില്‍ രൂപകല്‍പ്പനയിലേക്ക് തിരിച്ചുപോയതായി പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ചിത്രത്തില്‍ കാണാനാകുന്നതുപോലെ, ഫീച്ചര്‍ ചെയ്തിരിക്കുന്ന കാര്‍ നെക്സണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്. എന്നിരുന്നാലും, പഴയ രീതിയിലുള്ള റൂഫ് റെയിലുകളാണ് കാണാന്‍ സാധിക്കുന്നത്. A-പില്ലറുകളുടെ മുകളിലേക്ക് നീട്ടുന്നില്ല.

MOST READ: ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങി സിട്രൺ; ഇനി ലക്ഷ്യം ഒരു മിഡ്-സൈസ് എസ്‌യുവി, സ്പൈ ചിത്രങ്ങൾ പുറത്ത്

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഇത് ഒരു ചെറിയ അപ്ഡേറ്റ് മാത്രമാണ്, ടാറ്റ പുതിയ റൂഫ് റെയിലുകളില്‍ ഒരു ഡിസൈന്‍ പാളിച്ച കണ്ടെത്തിയതു കൊണ്ടായിരിക്കാം പഴയതിലേക്ക് തന്നെ മടങ്ങിപോയതെന്ന് വേണമെങ്കില്‍ പറയാം.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 118 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റാകട്ടെ 108 bhp കരുത്തും 260 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, അമ്പടയാളമുള്ള എല്‍ഇഡി ഡിആര്‍എല്‍, ടെയില്‍ ലൈറ്റുകളില്‍ പുതുക്കിയ എല്‍ഇഡി ഗ്രാഫിക്‌സ്, എയര്‍ ഡാമിലെ പുതിയ ആക്സന്റുകള്‍, പുതിയ 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിംഗ് സംവിധാനം സവിശേഷതകളാണ്.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, അമ്പടയാളമുള്ള എല്‍ഇഡി ഡിആര്‍എല്‍, ടെയില്‍ ലൈറ്റുകളില്‍ പുതുക്കിയ എല്‍ഇഡി ഗ്രാഫിക്‌സ്, എയര്‍ ഡാമിലെ പുതിയ ആക്സന്റുകള്‍, പുതിയ 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിംഗ് സംവിധാനം സവിശേഷതകളാണ്.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഡോട്ട് മാട്രിക്‌സ് ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, പുതിയ സണ്‍റൂഫ് എന്നിവയും ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകളാണ്.

നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഡി വിത്ത് ഇബിഡി, Isofix ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ വാഹനത്തിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Source: Team-BHP

Most Read Articles

Malayalam
English summary
New Report Says Tata Motors Make Changes In Nexon Roof Rail Design, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X