എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

കുഷാഖിന്റെ ഗംഭീര വിജയത്തിനുശേഷം സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗങ്ങളിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കോഡിയാക് എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി ഇന്ത്യയിലേക്ക് എത്തുകയാണ് സ്കോഡ.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

പ്രീമിയം എസ്‌യുവി വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് ബിഎസ്-VI സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്. അടുത്ത വർഷം ജനുവരിയിൽ പുതുക്കിയ മോഡലിനെ അവതരിപ്പിക്കുമെന്നാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

പുതിയ കോഡിയാക് എസ്‌യുവി 2022 ജനുവരിയിൽ വിപണിയിൽ എത്തുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്‌ടർ സാക് ഹോളിസാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ആഗോള വിപണികളിൽ ഇതിനകം അവതരിപ്പിച്ച പുതിയ കൊഡിയാക് എസ്‌യുവിക്ക് മികച്ച എയറോഡൈനാമിക്സ്, അപ്‌ഗ്രേഡ് ഡിസൈൻ, പെർഫോമൻസ് അധിഷ്ഠിത ആർഎസ് വേരിയന്റ്, എസ്ഐ പെട്രോൾ എഞ്ചിൻ എന്നിവയോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

പുതിയ കോഡിയാക് സാധാരണ സ്കോഡ വാഹനങ്ങളുടെ ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നീ സ്റ്റാൻഡേർഡ് വേരിയന്റുകളിലും L&K, സ്പോർട്ട്ലൈൻ, RS എന്നിവയിലും ഇന്ത്യയിൽ എത്തിയേക്കും. എന്നിരുന്നാലും എസ്‌യുവിയുടെ RS പതിപ്പ് ഇന്ത്യയിലും കൊണ്ടുവരുമോ എന്ന കാര്യം ചെക്ക് ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

സ്‌കോഡ കൊഡിയാക് നിലവിൽ ഇന്ത്യയിൽ മൂന്ന് വേരിയന്റ് മോഡലുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ സ്റ്റൈൽ, സ്കൗട്ട്, L&K എന്നിവയാണ് ഉൾപ്പെടുന്നത്. പ്രീമിയം എസ്‌യുവിക്ക് 33 ലക്ഷം രൂപ മുതൽ 36.79 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ ഡിസംബറില്‍ പുതിയ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

തുടർന്ന് 2022 ജനുവരിയിൽ അവതരണവും ഡെലിവറിയും സ്കോഡ നടത്തും. പുതിയ പരിഷ്ക്കാരങ്ങളിൽ പുതുതായി രൂപകൽപ്പന ചെയ്ത കൂടുതൽ ലംബമായ സ്കോഡ ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുന്നിലും പിന്നിലുമുള്ള അലുമിനിയം-ഇഫക്റ്റ് ട്രിമ്മുകൾ തുടങ്ങിയ സവിശേഷതകൾ പുതിയ എസ്‌യുവിക്ക് ലഭിക്കും.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

കാഴ്ച്ചയിൽ, ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇപ്പോൾ മെച്ചപ്പെട്ട എയറോഡൈനാമിക്സ് ഉപയോഗിച്ച് കൂടുതൽ ദൃഢമായി കാണപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ, 20 ഇഞ്ച് അലോയ് വീലുകളായിരിക്കും എസ്‌യുവിയിൽ ഇടംപിടിക്കുകയെന്നാണ് സൂചന. മുൻവശത്ത് ഉയര്‍ന്ന ബോണറ്റും നവീകരിച്ച ബമ്പറും ഒരു വ്യാജ അലുമിനിയം സ്‌കിഡ് പ്ലേറ്റും കമ്പനി നൽകിയിട്ടുണ്ട്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

വശക്കാഴ്ച്ചയിൽ പുതിയ മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകളായിരിക്കും കോഡിയാക് ഉപയോഗിക്കുക. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പിന്‍വശത്ത് കറുത്ത നിറത്തിലുള്ള മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്പോയിലര്‍, പുതുക്കിയ ബമ്പര്‍, പുതിയ മെലിഞ്ഞ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും കാണാം.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

കൊഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഇന്റീരിയറും കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കും. പുതിയ ട്രിം സ്ലാറ്റുകൾക്ക് പുറമേ അധിക കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഇപ്പോൾ കൊഡിയാക്കിന്റെ ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിരയിൽ മടക്കാവുന്ന സീറ്റുള്ള ഏഴ് പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വാഹനമായിരിക്കും ഇത്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

പുതിയ കോഡിയാക് വെന്റിലേറ്റഡ് സീറ്റുകളും ലഭിക്കുന്നു. ഡ്രൈവറുടെയും മുൻ യാത്രക്കാരന്റെയും സീറ്റിൽ ഓപ്ഷനായി ഒരു മസാജ് ഫംഗ്ഷനും സ്കോഡ ഉൾപ്പെടുത്തിയേക്കും. ഇത് മോഡൽ ശ്രേണിയിലെ ആദ്യത്തേ സവിശേഷയാണെന്നതും ശ്രദ്ധിക്കപ്പെടും. എൽഇഡി ആംബിയന്റ് ലൈറ്റിംഗും ഒരു പ്രീമിയം ഫീൽ നൽകാൻ സഹായിക്കും.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

സ്കോഡ എസ്‌യുവിയിൽ ഇപ്പോൾ 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റും 9.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് അടങ്ങിയിരിക്കുന്നത്. അതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യമായിരിക്കും. ക്യാബിൻ ഒരു ബീജ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയും എസ്‌യുവിയുടെ അകത്തളത്തിലെ സവിശേഷതകളിൽ വാഗ്‌ദാനം ചെയ്യും. ഒരൊറ്റ പെട്രോള്‍ എഞ്ചിനോടെയാകും പുതിയ സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ എത്തുക. പുതിയ നടപടികളുടെ ഭാഗമായി സ്കോഡ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ പൂർണമായും പടിയിറങ്ങിയിരുന്നു.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

2.0 ലിറ്റർ 4 സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റാകും കോഡിയാക് എസ്‌യുവിക്ക് തുടിപ്പേകുക. ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. 4x4 സിസ്റ്റവും വാഹനത്തിലുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ രണ്ട് ഡീസലും മൂന്ന് പെട്രോൾ എഞ്ചിനുകളുമാണ് കോഡിയാക് നിരയിലുള്ളത്.

എസ്‌യുവി നിര ശക്തിപ്പെടുത്താൻ Skoda; Kodiaq ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കും

എസ്‌യുവിയുടെ RS വേരിയന്റുകളിൽ 2.0 ടിഎസ്ഐ പെട്രോൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഇത് ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, സിട്രൺ C5 എയർക്രോസ്, ടൊയോട്ട ഫോർച്യൂണർ എന്നീ മോഡലുകളുമായാകും പുത്തൻ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New skoda kodiaq facelift premium suv will launch in india by 2022 january
Story first published: Wednesday, October 13, 2021, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X