കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. അതിന്റെ ആദ്യപടിയെന്നോണം പുതിയൊരു മിഡ്-സൈസ് എസ്‌യുവിയെ തീവ്ര പ്രാദേശികവത്ക്കരണത്തോടെ കമ്പനി അവതരിപ്പിക്കുകയും ചെയ്‌തു.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

അതോടൊപ്പം തന്നെ വരും മാസങ്ങളിൽ നിരവധി മോഡലുകളെയും സ്കോഡ വിപണിയിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം ബ്രാൻഡിൽ നിന്ന് എത്തുന്നതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് കോഡിയാക്.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുമായി കോഡിയാക് ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തുന്നു എന്നതാണ് ശ്രദ്ധേയം. മുമ്പ് തന്നെ വളരെയധികം വിജയം നേടിയ പ്രീമിയം എസ്‌യുവിയാണിത്. ഈ വർഷം മൂന്നാം പാദത്തിൽ സ്കോഡ ഇന്ത്യയിൽ കോഡിയാക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സാക് ഹോളിസ് സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി ബൊലേറോ നിയോ; പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഇതിനർഥം ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ പുതിയ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുമെന്ന് സാരം. ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ഇന്ത്യൻ വിപണിയിൽ സ്കോഡ അവതരിപ്പിക്കുന്ന മൂന്നാമത്തെ ലോഞ്ചായിരിക്കും കോഡിയാക് എന്ന് ഹോളിസ് പറഞ്ഞു.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

രാജ്യത്ത് ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി 2020-ലാണ് സ്കോഡ ഇന്ത്യൻ വിപണിയിൽ നിന്ന് കോഡിയാക്കിനെ പിൻവലിക്കുന്നത്. ഏഴ് സീറ്റർ എസ്‌യുവിയുടെ രണ്ടാംവരവിൽ വാഹനത്തിലെ ഡീസൽ എഞ്ചിൻ സ്കോഡ ഉപേക്ഷിക്കുമെന്നതാണ് മറ്റൊരു സവിശേഷത.

MOST READ: ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഇന്ത്യയിൽ ടിഡിഐ എഞ്ചിനുകൾ കമ്പനി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിലവിൽ സ്കോഡ വാഹനങ്ങളൊന്നും ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകുന്നില്ല. ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാനുള്ള ബ്രാൻഡിന്റെ പുതിയ തന്ത്രം ഏറ്റവും പുതിയ കോഡിയാക്കും പിന്തുടരും.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

2.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനാണ് പുതിയ എസ്‌യുവിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്. ഈ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് പരമാവധി 187 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

MOST READ: നെക്‌സോ FCEV -യെ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

എഞ്ചിൻ ഓപ്ഷനോടൊപ്പം DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭ്യമാകൂ. പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് കോഡിയാക് 2021-ന്റെ തുടക്കത്തിൽ സമാരംഭിക്കുമെന്ന് സാക് ഹോളിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ അഭിമുഖീകരിക്കുന്ന സപ്ലൈ-ചെയിൻ പ്രശ്‌നങ്ങൾ കാരണം അവതരണം വൈകുകയായിരുന്നു.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഒറ്റ നോട്ടത്തിൽ നിലവിലെ മോഡലിന് സമാനമാണ് വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പെന്ന് തോന്നുമെങ്കിലും ചില ചെറിയ മാറ്റങ്ങൾ 2021 കോഡിയാക്കിൽ ഉണ്ടാകും. അകത്തളത്തിലാകും ഏറെയും നവീകരണം.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഡാഷ്‌ബോർഡിന്റെ ഡിസൈൻ ലേഔട്ട് നിലവിലുണ്ടായിരുന്ന കോഡിയാക്ക് പോലെ തന്നെ തുടരും. എന്നിരുന്നാലും ഒരു വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള പുതിയ സവിശേഷതകൾ ക്യാബിനെ കൂടുതൽ ആഢംബരവും ഹൈടെക്കും ആക്കും.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

പനോരമിക് സൺറൂഫ് പോലുള്ള സവിശേഷതകളും കോഡിയാക് ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ നീക്കംചെയ്യാവുന്ന ക്യാബിൻ ലാമ്പുകൾ, മൈക്രോഫോൺ കണക്റ്റുചെയ്‌ത സ്പീക്കറുകൾ, സജീവവും നിഷ്ക്രിയവുമായ സുരക്ഷാ സവിശേഷതകൾ എന്നിവയും സ്കോഡ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Skoda Kodiaq Will Launch In Q3 In India. Read in Malayalam
Story first published: Saturday, March 20, 2021, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X