പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

2021-ന്റെ പകുതിയോടെ പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്‌കോഡ. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഗോള തലത്തില്‍ നാലാം തലമുറ ഒക്ടാവിയ, സ്‌കോഡ വെളിപ്പെടുത്തിയിരുന്നു.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

അധികം വൈകാതെ ഈ മോഡല്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ എത്തുമെന്നായിരുന്നു കമ്പനി വക്താവിന്റെ പ്രതികരണം.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

എന്നിരുന്നാലും മുന്‍ തലമുറ ഒക്ടാവിയയ്ക്ക് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്കുള്ള അപ്ഡേറ്റുകള്‍ ലഭിച്ചില്ല, അതിനാല്‍ 2020-ന്റെ തുടക്കത്തില്‍ വാഹനം രാജ്യത്ത് വില്‍പ്പനയ്ക്കെത്തിയിട്ടില്ല. ഇപ്പോള്‍ പൂനെക്ക് സമീപം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പുക അളക്കുന്ന ഉപകരണങ്ങള്‍ സെഡാനില്‍ ഘടിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങള്‍ കാണിക്കുന്നു. ഹോമോലോഗേഷനായി ARAI പരീക്ഷിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

രാജ്യത്തെ മിഡ് പ്രീമിയം ശ്രേണിയില്‍ സ്‌കോഡ ഒക്ടാവിയ അതിവേഗം വളര്‍ന്നു വരുന്നുണ്ടെങ്കിലും മികച്ചൊരു വില്‍പ്പന സംഖ്യ ബ്രാന്‍ഡിനായി നോടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമില്‍ അപ്ഡേറ്റുചെയ്ത പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്‌റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉള്ളതിനാല്‍ വലിയ ക്യാബിനും ട്രങ്കും വാഗ്ദാനം ചെയ്യും.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തല്‍ പുതിയ ഇന്റീരിയറിന്റെ രൂപത്തിലാണ്, അതില്‍ വിര്‍ച്വല്‍ കോക്ക്പിറ്റ് (കോണ്‍ഫിഗര്‍ ചെയ്യാവുന്ന കളര്‍ TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍), ഒരു പൂര്‍ണ്ണ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മറ്റ് നിരവധി പ്രീമിയം സവിശേഷതകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

MOST READ: വിപണിയിൽ ജൈത്രയാത്ര തുടർന്ന് മഹീന്ദ്ര ഥാർ; ഡിസംബറിൽ നേടിയത് 6,500 ബുക്കിംഗുകൾ

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പുതിയ പതിപ്പിന് 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് സ്‌കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതല്‍ എഞ്ചിന്‍ ഓപ്ഷനുകളും സെഡാനില്‍ ഇടംപിടിക്കുമെന്ന് വ്യക്തമാണ്.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പ്രാരംഭ പതിപ്പുകളില്‍ 1.5 TSI യൂണിറ്റാകും ഇടംപിടിക്കുക. 1.5 TSI എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലഭ്യമാകുമ്പോള്‍ 2.0 TSI എഞ്ചിന്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആയി വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

MOST READ: ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

മുന്‍വശത്തുള്ള രണ്ട്-പീസ് ഹെഡ്‌ലാമ്പ്, ഒരൊറ്റ-പീസ് യൂണിറ്റിന് വഴിയൊരുക്കുന്നു. സെഡാന് സ്‌കോഡയുടെ ബട്ടര്‍ഫ്‌ലൈ ഗ്രില്‍ ലഭിക്കുന്നു, അത് മുമ്പത്തെ മോഡലില്‍ കണ്ടതിനേക്കാള്‍ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പുതിയ അലോയ് വീലുകളും പുതിയ പതിപ്പിന് ലഭിക്കും. പിന്‍വശത്ത് പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ അവതരിപ്പിക്കുന്നു, അതേസമയം സ്‌കോഡ ചിഹ്നം നീക്കം ചെയ്യുകയും ബൂട്ട് ലിഡിലെ ബോള്‍ഡ് 'സ്‌കോഡ' ബാഡ്ജിംഗ് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

വിദേശ വിപണികളില്‍ ലഭ്യമായ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന അതേ ഡിസൈന്‍ തന്നെയാണ് ഈ പതിപ്പിനും ലഭ്യമായിരിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഏറെ ആകര്‍ഷകമാണ്.

പരീക്ഷണയോട്ടം നടത്തി പുതിയ സ്‌കോഡ ഒക്ടാവിയ; അവതരണം ജൂണ്‍ 2021 ഓടെ

പ്രൊഫൈലില്‍, കൂപ്പേ പോലുള്ള അനുഭവം നല്‍കുന്നതിന് റൂഫിന് കുറച്ചുകൂടി ചരിവ് ലഭിക്കുന്നു. ഉയര്‍ന്ന-സ്‌പെക്ക് വകഭേദങ്ങളില്‍ ഡ്യുവല്‍-ടോണ്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Skoda Octavia Spied Testing, Launch By June 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X