ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

സെമി കണ്ടക്ടറുകളുടെ കടുത്ത ക്ഷാമവും രാജ്യത്തെ കൊവിഡ്-19 മൂലമുള്ള മറ്റ് സ്പെയർ പാർട്‌സുകളുടെ വിതരണ ശൃംഖലയിലെ തടസം എന്നിവയെല്ലാം വാഹന വ്യവസായ മേഖലയെ കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഇവയെല്ലാം ഒരു പുത്തൻ കാർ വീട്ടിലെത്തിക്കാൻ കാലതാമസമുണ്ടാക്കുകയാണ്. കൂടുതൽ ബുക്കിംഗ് കാലയളവിലേക്കും മറ്റ് കാരണങ്ങളിലേക്കും ഈ ഘടകങ്ങളെല്ലാം പ്രധാന പങ്കുവഹിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായി, നിസാൻ, ടൊയോട്ട തുടങ്ങിയ വാഹന നിർമാതാക്കളെയെല്ലാം കൂടുതൽ കാത്തിരിപ്പ് കാലയളവുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

കൂടുതൽ വ്യക്തിഗത ഗതാഗത മാർഗം കണക്കിലെടുത്ത് വാങ്ങുന്നവർക്കിടയിൽ വർധിച്ചുവരുന്ന ആവശ്യകത വിപുലീകൃത കാത്തിരിപ്പ് കാലാവധിയുടെ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.

MOST READ: bZ4X ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുമായി ടൊയോട്ട

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

നെക്‌സോൺ കോംപാക്‌ട് എസ്‌യുവിക്കായി 16-17 ആഴ്ച വരെയും ആൾ‌ട്രോസിനായി 3-4 ആഴ്ച മുതൽ കാത്തിരിപ്പ് കാലയളവ് നീണ്ടുനിൽക്കുന്നതായി ടാറ്റ മോട്ടോർസ് ഡീലർമാരും വെളിപ്പെടുത്തിയിരിക്കുകയാണ്.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ടാറ്റ നെക്‌സോൺ എസ്‌യുവിക്കായാണ് കമ്പനി ഏറ്റവും കൂടുതൽ ഡിമാൻഡ് നേടുന്നത്. രാജ്യത്ത് ശക്തമായ വിൽപ്പന രേഖപ്പെടുത്തുന്ന മോഡലിന്റെ സുരക്ഷാ സവിശേഷതകളാണ് ഉപഭോക്താക്കളെ പ്രധാനമായും ആകർഷിക്കുന്നത്.

MOST READ: മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഏകദേശം 16 മുതൽ 17 ആഴ്ച വരെയാണ് നെക്സോണിനായുള്ള കാത്തിരിപ്പ് കാലയളവ്. എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾക്ക് 7.09 ലക്ഷം മുതൽ 11.46 ലക്ഷം വരെയാണ് വില. അതേസമയം ഡീസൽ പതിപ്പുകൾക്കായി 8.45 ലക്ഷം മുതൽ 12.79 ലക്ഷം വരെയും മുടക്കേണ്ടി വരും.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ നെക്സോൺ ഇവിക്ക് 13.99 ലക്ഷം മുതൽ 16.39 ലക്ഷം വരെ വിലയുണ്ട്. ഇതിനായി ആറ് മുതൽ ഏഴ് ആഴ്ച്ചവരെയും കാത്തിരിക്കേണ്ടി വരും.

MOST READ: സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഉയർന്ന ബുക്കിംഗ് കാലയളവുള്ള കമ്പനി നിരയിലെ അടുത്ത മോഡലാണ് ടാറ്റ സഫാരി. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് നിലവിൽ ആറ് മുതൽ 10 ആഴ്ച്ച വരെയാണ് കാത്തിരിക്കേണ്ടതെന്നാണ് റിപ്പോർട്ടുകൾ.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയായ ടാറ്റ സഫാരി ഫെബ്രുവരി 21-നാണ് പുറത്തിറക്കിയത്. വാഹനത്തിന്റെ ഔദ്യോഗിക സമാരംഭത്തിന് മുമ്പുതന്നെ ഡീലർഷിപ്പുകൾ ബുക്കിംഗ് ആരംഭിച്ചു.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

എൻട്രി ലെവൽ XE വേരിയന്റിന് 14.69 ലക്ഷം രൂപ മുതൽ XZ+ ലൈനിന്റെ മുകളിൽ 21.45 ലക്ഷം രൂപ വരെയാണ് സഫാരിയുടെ വില. ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, നോയിഡ തുടങ്ങിയ നഗരങ്ങളിൽ വാങ്ങുന്നവർക്കായി രണ്ട് മാസത്തെ കാത്തിരിപ്പ് കാലയളവാണുള്ളത്.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ഗാസിയാബാദിൽ സഫാരിക്കായുള്ള കാത്തിരിപ്പ് രണ്ട് മാസത്തിൽ കൂടുതൽ ദൈർഘ്യമേറിയതാണ്. മുംബൈ, പൂനെ, ചെന്നൈ, ജയ്പൂർ എന്നീ നഗരങ്ങൾക്ക് 1.5 മാസത്തെ കാത്തിരിപ്പ് കാലാവധി മാത്രമാണുള്ളത്.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

ടാറ്റ ടിഗോറിനും ഹാരിയറിനും 5-6 ആഴ്ച കാത്തിരിപ്പ് കാലാവധിയുണ്ട്. ടാറ്റ ടിയാഗൊ 4-5 ആഴ്ച കാത്തിരിപ്പ് കാലയളവ് നൽകുന്നു. ടാറ്റ ഹാരിയറിന് 13.99 ലക്ഷം മുതൽ 20.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

കമ്പനി നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ടിയാഗൊ. 4.85 ലക്ഷം മുതൽ 6.84 ലക്ഷം രൂപ വരെയാണ് ഈ ഹാച്ചിനായി മുടക്കേണ്ട വില. ടാറ്റ ആൽ‌ട്രോസ് ഉയർന്ന കാത്തിരിപ്പ് കാലയളവ് മൂന്ന് ആഴ്ച്ച മുതൽ നാല് ആഴ്ച വരെയാണ് അടിസ്ഥാന വേരിയന്റ് വാങ്ങുന്നവർക്ക് 7-8 ആഴ്ച കാത്തിരിക്കേണ്ടതായി വരും.

Most Read Articles

Malayalam
English summary
Tata Cars 2021 Booking Period. Read in Malayalam
Story first published: Monday, April 19, 2021, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X