Just In
- 2 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 3 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 3 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 4 hrs ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
Don't Miss
- News സിഎഎ നടപ്പാക്കില്ല, മാസം 10 എല്‍പിജി സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനങ്ങളുമായി തൃണമൂല്‍ പ്രകടനപത്രിക
- Sports IPL 2024: സഞ്ജുവിന്റെ മോഹം നടക്കില്ല, വിക്കറ്റിന് പിന്നില്‍ റിഷഭ് ഷോ; ലോകകപ്പ് സീറ്റുറപ്പിച്ചു
- Movies എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
- Lifestyle രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മനംകവർന്ന് ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണ എഡിഷൻ; വ്യത്യസ്തമാവുന്നത് ഇങ്ങനെ
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു എസ്യുവിയാണ് പുതിയ ടാറ്റ സഫാരി. ഐതിഹാസിക മോഡലിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച വിപണിക്കായി കമ്പനി ഒരുക്കിയത് രണ്ട് മോഡലുകളാണെന്ന് പറയാം.
14.69 ലക്ഷം രൂപയുടെ ആമുഖ വിലയ്ക്ക് വിപണിയിൽ അവതരിപ്പിച്ച പുതിയ സഫാരിയുടെ ഒരു 'അഡ്വഞ്ചർ പേഴ്സണ' പതിപ്പിലേക്കാണ് തുടക്കത്തിൽ ഏവരുടെയും കണ്ണെത്തിയത്. ടോപ്പ് എൻഡ് XZ+, XZA+ വേരിയന്റിൽ മാത്രമാണ് ഈ സ്പെഷ്യൽ മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.
ഇത് സ്റ്റാൻഡേർഡ് സഫാരിയിൽ ചില ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളാണ് ഉൾക്കൊള്ളുന്നത്. ടാറ്റ സഫാരി അഡ്വഞ്ചർ എഡിഷൻ സവിശേഷമായ "ട്രോപ്പിക്കൽ മിസ്റ്റ്" എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മാത്രമല്ല പുതിയ സഫാരിയുടെ മറ്റ് വേരിയന്റുകളിൽ ഇത് ലഭ്യവുമല്ല.
അതിനാൽ തന്നെ അവതരണവേളയിൽ ഏവരുടെയും കണ്ണുടക്കിയത് ഈ മോഡലിലേക്കാണ്. മുൻവശത്തെ ഗ്രില്ലിന് ഒരു പിയാനോ ബ്ലാക്ക് ഫിനിഷാണ് ലഭിക്കുന്നത്. പുറത്തെ ഡോർ ഹാൻഡിലുകളും മേൽക്കൂര റെയിലുകളും ഗ്രാനൈറ്റ് ബ്ലാക്കിലും പൂർത്തിയാക്കി.
മുൻവശത്ത് അഡ്വഞ്ചർ പേഴ്സണ പതിപ്പിനെ വ്യത്യസ്തമാക്കാൻ ഒരു ബ്ലാക്ക്ഔട്ട് 'സഫാരി' ബാഡ്ജ് മുൻവശത്തും ടെയിൽഗേറ്റിലും ഇടംപിടിച്ചിട്ടുണ്ട്. ഫോക്സ് ബാഷ് പ്ലേറ്റുകളിൽ പോലും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്.
മെഷീൻ കട്ട് 18 ഇഞ്ച് അലോയ് വീലുകൾക്ക് ചരക്കോൽ ഗ്രേ നിറമാണ് നൽകിയിരിക്കുന്നത്. ഡാഷ്ബോർഡ്, സ്വിച്ച് ഗിയർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അകത്തെ ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഡാർക്ക് ക്രോം, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകൾ ഉള്ള ഇന്റീരിയറും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാണ്.
സ്റ്റിയറിംഗ് വീൽ, ഗ്രാബ് ഹാൻഡിലുകൾ, ഫ്ലോർ കൺസോൾ ഫ്രെയിം, ഐപി മിഡ് പാഡ് ഫിനിഷർ എന്നിവയ്ക്കായി പിയാനോ ബ്ലാക്ക് ഇന്റീരിയർ പായ്ക്കും അഡ്വഞ്ചർ പേഴ്സണക്ക് ലഭിക്കുന്നു. എന്നാൽ എസ്യുവിയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.
MOST READ: റെനോ ഡസ്റ്ററും പുതുതലമുറയിലേക്ക്, സാധ്യതകൾ ഇങ്ങനെ
സാധാരണ എഫ്സിഎ-സോഴ്സ്ഡ് 2.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിൻ തന്നെയാണ് സഫാരി അഡ്വഞ്ചർ പേഴ്സണയുടെയും ഹൃദയം. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 2021 ടാറ്റ സഫാരി അഡ്വഞ്ചർ പതിപ്പിന് 20.20 ലക്ഷം മുതൽ 21.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.