തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. നിലവിലെ തലമുറ മോഡൽ 2017-ന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ എത്തുന്നത്. ഇതിന് വിപണിയിലെത്തി നാല് വയസ് തികയുമ്പോൾ ഒരു തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് മാരുതി.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് ബ്രാൻഡ് പുതിയ മോഡലിനെ 2022 ജൂലൈയിൽ ആഗോളതലത്തിൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. തുടർന്ന് ഇന്ത്യൻ നിരത്തുകളിലും കുതിച്ചുപാഞ്ഞെത്തും.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

എന്നാൽ മാരുതി സുസുക്കി ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഭാരം കുറഞ്ഞ ഹാർട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലെ നൂതന പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഒരുങ്ങുകയെന്നാണ് ഒരു റിപ്പോർട്ട് അവകാശപ്പെടുന്നത്.

MOST READ: കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

പുതുക്കിയ പ്ലാറ്റ്ഫോം സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മൊത്തത്തിലുള്ള സ്ഥിരത, സുരക്ഷ, കൈകാര്യം ചെയ്യൽ എന്നിവ മെച്ചപ്പെടുത്തണം. ജാപ്പനീസ് വിപണിയിൽ മോഡൽ പൂർണ ഹൈബ്രിഡ് സംവിധാനം നൽകുന്നത് തുടരും.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

അതേസമയം ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികൾക്കുള്ള പുതിയ സ്വിഫ്റ്റ് ഒരു മൈൽഡ് ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഈ ഹൈബ്രിഡ് സിസ്റ്റത്തിന് നിലവിലെ 12 വോൾട്ട് സജ്ജീകരണത്തിനുപകരം ശക്തമായ 48 വോൾട്ട് സംവിധാനം ലഭിക്കും.

MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

ഇത് കാറിന്റെ മൊത്തത്തിലുള്ള പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തും. ശക്തമായ മൈൽഡ് ഹൈബ്രിഡ് സംവിധാനം പുതിയ മാരുതി സ്വിഫ്റ്റിനെ വരാനിരിക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കും എന്നതും ശ്രദ്ധേയമാകും.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

കോംപാക്‌ട് ഹാച്ച്ബാക്കിന് നിലവിലുള്ള 1.2 ലിറ്റർ K12 ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും മുമ്പോട്ടു കൊണ്ടുപോയേക്കാം. നിലവിലെ രൂപത്തിൽ ഈ എഞ്ചിൻ 89 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇന്ത്യൻ മോഡലിന് 48V സിസ്റ്റം ലഭിക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

MOST READ: HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

അടുത്ത തലമുറ സ്വിഫ്റ്റ് സ്പോർട്ടിലും സുസുക്കി പ്രവർത്തിക്കുന്നുണ്ട്. അതേ K14D 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ 127 bhp കരുത്തിൽ 253 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

WA06B ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 14 bhp അധിക കരുത്തും 53 Nm torque ഉം ആണ് നൽകുന്നത്. തലമുറ മാറ്റം ലഭിക്കുന്ന സുസുക്കി സ്വിഫ്റ്റ് നിലവിലുള്ള മോഡലിനെക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

സ്‌പോർട്‌സ് സ്‌പെസിഫിക് ട്യൂൺഡ് സസ്‌പെൻഷൻ സിസ്റ്റവും ഉയർന്ന പ്രകടനമുള്ള ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ടും ഇതിലുണ്ടാകും. വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം തുടങ്ങിയ സവിശേഷതകൾ ഹാച്ച്ബാക്കിൽ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Next-Gen Maruti Suzuki Swift To Make Global Debut By 2022 July. Read in Malayalam
Story first published: Friday, May 14, 2021, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X