അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പുതുതലമുറ ഒക്ടാവിയ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കളായ സ്‌കോഡ. ഇതിനോടകം തന്നെ വാഹനത്തിന്റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചു.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അരങ്ങേറ്റത്തിന് മുന്നോടിയായി അവസാനഘട്ട പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

നാലാം തലമുറ സ്‌കോഡ ഒക്ടാവിയ, MQB പ്ലാറ്റ്‌ഫോമിലാണ് വിപണിയില്‍ എത്തുന്നത്. ഉപയോഗപ്രദവും പ്രായോഗികവുമായ സവിശേഷതകള്‍ കാറുകളില്‍ പായ്ക്ക് ചെയ്യുന്നതിന് അറിയപ്പെടുന്ന ഒരു ബ്രാന്‍ഡാണ് സ്‌കോഡ.

MOST READ: തിഥം ബോഡി കിറ്റിൽ മസ്കുലാർ ഭാവത്തിൽ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇന്ത്യയില്‍, പ്രീമിയം എന്‍ട്രി ലെവല്‍ സെഗ്മെന്റ് കാറുകളെ ജനപ്രിയമാക്കിയ ഒരു ബ്രാന്‍ഡും സ്‌കോഡ തന്നെയെന്ന് വേണം പറയാന്‍. ഈ യാത്ര ആരംഭിച്ചത് ഒക്ടാവിയയിലൂടെയാണ്. 2002-ല്‍ സമാരംഭിച്ച സമയത്ത്, സ്‌കോഡ ഒക്ടാവിയ അതിന്റെ ബില്‍ഡ് ക്വാളിറ്റിക്കും സമാനതകളില്ലാത്ത ഫീച്ചറുകളിലും പ്രശസ്തി നേടി.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

2011 ആയപ്പോഴേക്കും ഇന്ത്യന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ താല്‍പ്പര്യം എസ്‌യുവികളിലേക്ക് മാറ്റിയിരുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന എസ്‌യുവി വിഭാഗം പ്രീമിയം എന്‍ട്രി ലെവല്‍ കാറുകളില്‍ നിന്ന് വലിയൊരു വില്‍പ്പന നേടി.

MOST READ: പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടും, സ്‌കോഡ 2013-ല്‍ ഒക്ടാവിയയുടെ മൂന്നാം തലമുറ അവതരിപ്പിച്ചു, ഇത് ആവശ്യക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുകയും ചെയ്തു. പ്രത്യേകിച്ച ശക്തമായ എഞ്ചിനുകള്‍, വിശാലമായ ഇന്റീരിയറുകള്‍, ഒരു വലിയ ബൂട്ട് എന്നീ ഫീച്ചറുകളുടെ അകമ്പടിയോടെ.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പത്താം തലമുറ ഹോണ്ട സിവിക് 2019-ല്‍ സമാരംഭിക്കുന്നതുവരെ വാണിജ്യവിജയം ആസ്വദിച്ച ഒരേയൊരു കാറാണ് ഈ സ്‌കോഡ ഒക്ടാവിയ. പ്രാരംഭ വിജയമുണ്ടായിട്ടും, കൊവിഡ് മഹാമാരി സമയത്ത് വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് കാരണം ഹോണ്ട ഉടന്‍ തന്നെ സിവിക് പ്ലഗ് പിന്‍വലിച്ചു.

MOST READ: കുതിപ്പ് തുടര്‍ന്ന് മഹീന്ദ്ര ഥാര്‍; ആറുമാസത്തിനുള്ളില്‍ വാരികൂട്ടിയത് 50,000 ബുക്കിംഗുകള്‍

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, ഇന്ത്യയിലെ ഈ പ്രത്യേക വിഭാഗത്തിന്റെ ഉപജ്ഞാതാക്കളായ സ്‌കോഡ, ഒക്ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസരമായി ഇതിനെ കണ്ടു. പുതിയ സ്‌കോഡ ഒക്ടാവിയ ഇതിനകം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്, മാത്രമല്ല മികച്ച വിജയം നേടുകയും ചെയ്യുന്നു.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പുതിയ സ്‌കോഡ ഒക്ടാവിയ പുതിയ ബിഎസ് VI പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാത്രമേ വില്‍ക്കുകയുള്ളൂ. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്ത് ഉത്പാദിപ്പിക്കും, യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

MOST READ: റിയര്‍ വ്യൂ മിററും, ഇന്‍ഡിക്കേറ്ററും ഇല്ലെങ്കില്‍ പിഴ 500 രൂപ; പുതിയ പ്രഖ്യാപനങ്ങള്‍ ഇതാ

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ MQB പ്ലാറ്റ്‌ഫോം അധിഷ്ഠിത വാഹനമായിരിക്കും പുതിയ ഒക്ടാവിയ. ഇത് പഴയ മോഡലിനെക്കാള്‍ 19 മില്ലീമീറ്റര്‍ നീളവും 15 മില്ലീമീറ്റര്‍ വീതിയും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പുറത്ത് നിന്ന് നോക്കുമ്പോള്‍, പുതിയ സ്‌കോഡ സൂപ്പര്‍ബിനെ അനുസ്മരിപ്പിക്കുന്ന ഹെഡ്‌ലാമ്പുകള്‍ ഉപയോഗിച്ച് പുതിയ ഒക്ടാവിയ ഡിസൈന്‍ ചെയ്തിരിക്കുന്നു. പിന്‍ഭാഗം ആധുനികവും മികച്ചതുമാണ്.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അകത്ത്, പുതിയ ഒക്ടേവിയയില്‍ 10.25 ഇഞ്ച് വിര്‍ച്വല്‍ കോക്ക്പിറ്റ് ഉള്‍പ്പെടെ എല്ലാ ആധുനിക ഫീച്ചറുകളും നിറയും. ഡാഷ്‌ബോര്‍ഡിന് വളരെ പ്രീമിയം തിരശ്ചീനമായി ലേയേര്‍ഡ് തീം ഉണ്ട്, അത് ബീജ്-ബ്ലാക്ക് ഇന്റീരിയറുകളുമായി എത്തിയേക്കുമെന്നാണ് സൂചന.

അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

സ്‌കോഡ ഒക്ടാവിയയുടെ ഉത്പാദനം ഇതിനകം തന്നെ ഔറംഗബാദിലെ അവരുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ സ്‌കോഡ പുതിയ ഒക്ടാവിയ സമാരംഭിക്കുമെന്നും മെയ് മാസത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 20-24 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-Gen Skoda Octavia Spotted Testing, Launching In India Soon. Read in Malayalam.
Story first published: Tuesday, April 13, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X