Just In
- 15 min ago
കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്
- 28 min ago
ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ
- 1 hr ago
CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്
Don't Miss
- Finance
മോഹന്‍ലാല്‍ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സിന്റെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡറായി
- Movies
ജയില്‍ നോമിനേഷനില്‍ കയ്യാങ്കളി; ഒടുവില്‍ പൊട്ടിത്തെറിച്ച് 'സമാധാന പ്രിയന്' നോബിയും!
- News
'കെടി ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ', ഇടപാടുകളില്‍ കൂട്ടുകക്ഷിയെന്ന് വി മുരളീധരൻ
- Sports
IPL 2021: എട്ട് ടീമിലെയും ഏറ്റവും വിശ്വസ്തനായ താരം ആര്? പരിശോധിക്കാം
- Lifestyle
വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിൽ പുതുജീവൻ വെച്ച് നിസാൻ; കരുത്തായി കൂട്ടിന് മാഗ്നൈറ്റും
മാഗ്നൈറ്റ് എന്നൊരു ഒറ്റ മോഡലിലൂടെ ഇന്ത്യൻ വിപണയിൽ വീണ്ടും ശക്തരായി മാറുകയാണ് നിർമ്മാതാക്കളായ നിസാൻ. ജനുവരി മാസത്തിലെ വിൽപ്പന കണക്കുകൾ കമ്പനിക്ക് പുതുജീവൻ നൽകുന്നതായിരുന്നു.

അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകളിലും പ്രതിഫലിക്കുന്നതെന്ന് വേണം പറയാൻ. പോയ മാസം 4,244 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയാണ് ബ്രാൻഡിന് ലഭിച്ചത്.

2020 ഫെബ്രുവരി മാസത്തെ ഇതേ കാലയളവിലെ വിൽപ്പന 1,029 യൂണിറ്റുകളായിരുന്നു. പോയ വർഷം ഡിസംബർ 2-നാണ് മാഗ്‌നൈറ്റ് അവതരിപ്പിക്കുന്നത്. അക്കാലത്ത് ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്ട് എസ്‌യുവിയായിരുന്നു ഇത്.
MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പല തരത്തിൽ, ഇന്ത്യൻ കാർ വിപണിയിൽ നിസാന്റെ ശക്തമായ തിരിച്ചുവരവിന് മാഗ്‌നൈറ്റ് വഴിയൊരുക്കി. ഏകദേശം 6,582 യൂണിറ്റ് വാഹനങ്ങൾ ലോഞ്ച് ചെയ്ത തീയതി മുതൽ ഇതുവരെ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

മാഗ്‌നൈറ്റിനോടുള്ള പ്രതികരണം ശക്തമായി തുടരുകയാണെന്നും ഇതുവരെ 40,000 ബുക്കിംഗുകൾ ലഭിച്ചുവെന്നും കാർ നിർമ്മാതാവ് അവകാശപ്പെടുന്നു. വിപണിയിലെത്തിയ ആദ്യ രണ്ട് മാസങ്ങളിൽ 6,582 ഡെലിവറികളാണ് മാഗ്‌നൈറ്റിന് ലഭിച്ചതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

മാഗ്‌നൈറ്റിനായി കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന് ചെന്നൈയ്ക്കടുത്തുള്ള കമ്പനി സൗകര്യം പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു. പുതിയ നിസാാൻ മാഗ്‌നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന് സപ്ലൈ ചെയിൻ പങ്കാളികളുടെ പിന്തുണയോടെ മൂന്ന് ഷിഫ്റ്റുകളോടെ പ്ലാന്റ് പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

ഈ ശ്രേണിയിലേക്ക് എത്തിയപ്പോൾ വില തന്നെയായിരുന്നു വാഹനത്തിന്റെ ഹൈലൈറ്റ്. അടിസ്ഥാന വേരിയന്റിന് 5.48 ലക്ഷം രൂപയും ഉയർന്ന പതിപ്പിന് 9.59 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.
MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

എന്നാൽ ഈ ശ്രേണിയിലേക്ക് ഇപ്പോൾ റെനോ കൈഗർ കൂടി എത്തിയിരിക്കുകയാണ്. വില തന്നെയാണ് കൈഗറിന്റെയും ഹൈലൈറ്റ്. അതുകൊണ്ട് തന്നെ വരും മാസങ്ങളിൽ ഈ രണ്ടുമോഡലുകളും തമ്മിലുള്ള മത്സരം കടുക്കുമെന്നുവേണം പറയാൻ.

മാഗ്‌നൈറ്റിന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും ടർബോ പെട്രോൾ എഞ്ചിനുമുണ്ട്. അഞ്ച് സ്പീഡ് മാനുവലിനും എക്സ്‌ട്രോണിക് സിവിടി ഗിയർബോക്സിലും ഇത് ലഭ്യമാകും.
MOST READ: ഇലക്ട്രിക് സ്‌കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി

CMF-A+ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവരാണ് വിപണിയിലെ മറ്റ് എതിരാളികൾ.