75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

നിലവിലെ സാഹചര്യങ്ങള്‍ മോശമാണെങ്കിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി മോഡലുകള്‍ക്ക് ഓഫറുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി തുടങ്ങി. തങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഓഫറുമായി രംഗത്തെത്തുകയാണ് ഇപ്പോള്‍ നിര്‍മാതാക്കളായ നിസാനും, ഡാറ്റ്‌സനും.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഈ മെയ് മാസത്തില്‍ നിസാന്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ വലിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള കിക്‌സ് എസ്‌യുവിക്ക് 75,000 രൂപ വരെ കിഴിവോടെ വാഗ്ദാനം ചെയ്യുന്നു.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഇത് 2020 മോഡലാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിമാസ വില്‍പ്പനയില്‍ അത്ര ശ്രദ്ധേയമായ വില്‍പ്പന അല്ല കിക്‌സ നേടുന്നത്. മാത്രമല്ല കമ്പനിക്ക് പ്രതിമാസം 1,000 കാറുകള്‍ പോലും നിരത്തിലെത്തിക്കാനും സാധിക്കുന്നില്ല.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും മാഗ്‌നൈറ്റ് നിര്‍മ്മിക്കുന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നതും. കിക്‌സിലേക്ക് മടങ്ങിയെത്തുമ്പോള്‍ 20,000 രൂപയുടെ ക്യാഷ് ആനുകൂല്യമുണ്ട്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഒരാളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കി, 5,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൃത്യമായി പറഞ്ഞാല്‍, 700-ല്‍ കൂടുതല്‍ സിബില്‍ സ്‌കോര്‍ ഉള്ള ഒരാള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭ്യമാണ്.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിന്, ചില സ്ഥലങ്ങളിലെ നിസാന്‍ ഡീലര്‍മാര്‍ കിക്‌സിന് ഒരു ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഡാറ്റ്‌സന്‍ കാറുകള്‍ക്കും ഇപ്പോള്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡാറ്റ്‌സന്‍ റെഡി-ഗോയില്‍ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ ക്യാഷ് ആനുകൂല്യവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നു.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

മേല്‍പ്പറഞ്ഞ സിബില്‍ മാനദണ്ഡങ്ങള്‍ ഇവിടെയും ബാധകമാണ്, മാത്രമല്ല ഉപഭോക്താക്കള്‍ക്കും ഒരേ കിഴിവ് ലഭിക്കും. 20,000 രൂപ ക്യാഷ് ആനുകൂല്യവും, എക്‌സ്‌ചേഞ്ചിന് തുല്യമായ തുക നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

ഇതേ ആനുകൂല്യം പുതിയ ഡാറ്റ്‌സന്‍ ഗോ പ്ലസിലും ബാധകമാണ്. ഓപ്ഷണല്‍ സിവിടി വാഗ്ദാനം ചെയ്യുന്ന അവരുടെ സെഗ്മെന്റിലെ ചുരുക്കം ചില കാറുകളില്‍ ഒന്നാണ് ഗോ, ഗോ പ്ലസ് മോഡലുകള്‍.

75,000 രൂപ വരെ ലാഭിക്കാം; 2021 മെയ് മാസത്തില്‍ കൈ നിറയെ ഓഫറുമായി നിസാനും, ഡാറ്റ്‌സനും

എല്ലാ ഡാറ്റ്‌സന്‍ കാറുകളും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്, അതേസമയം കിക്‌സ് ടര്‍ബോ ഓപ്ഷനുമായി ലഭ്യമാണ്. എഎംടിയുമായി വരുന്ന ഒരേയൊരു ഡാറ്റ്‌സന്‍ കാറാണ് റെഡി-ഗോ.

Most Read Articles

Malayalam
English summary
Nissan And Datsun Announced Attractive Discounts And Offer In May 2021. Read in Malayalam.
Story first published: Friday, May 7, 2021, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X