ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയമാണ് ഉത്സവ സീസണുകള്‍. ഈ കാലയളവില്‍ നിര്‍മാതാക്കള്‍ എല്ലാവരും തന്നെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളുമായി രംഗത്തെത്താറുണ്ട്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഉത്സവ സീസണിന്റെ ഏതാനും കുറച്ച് മാസങ്ങളാണ് ഇനി അങ്ങോട്ടുള്ളതെന്ന് വേണം പറയാന്‍. ഇതിന്റെ ഭാഗമായി മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി കമ്പനികള്‍ എല്ലാം തന്നെ രംഗത്തെത്തി കഴിഞ്ഞു. കൊവിഡും, ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും കരകയറുകയാണ് മിക്ക നിര്‍മാതാക്കളുടെയും ലക്ഷ്യം.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയും അതിന്റെ പങ്കാളി കമ്പനിയായ ഡാറ്റ്‌സന്‍ ഇന്ത്യയും ഈ ഉത്സവ സീസണില്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അവരുടെ കാറുകളില്‍ കുറച്ച് ക്യാഷ് ഡിസ്‌കൗണ്ടുകളും ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

എന്നിരുന്നാലും, നിസാന്‍ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ ഓഫറായ മാഗ്‌നൈറ്റ് എസ്‌യുവിക്ക് ഓഫറുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇരുബ്രാന്‍ഡുകളും തങ്ങളുടെ മോഡലുകളില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

നിസാന്‍ കിക്‌സ്

നിസാന് രാജ്യത്ത് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഒരു മോഡലായിരുന്നു കിക്‌സ്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം മോഡല്‍ തകിടം മറിച്ചുവെന്ന് പറയുന്നതാകും ശരി. 2020-ല്‍ മോഡലിന് കമ്പനി ഒരു നവീകരണവും നല്‍കിയിരുന്നു. കാര്യമായ മാറ്റങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും നവീകരിച്ച ശക്തമായ എഞ്ചിന്‍ വാഹനത്തിന്റെ കരുത്തായിരുന്നു.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

മൊത്തം രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ എസ്‌യുവി വിപണിയില്‍ വില്‍ക്കുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വകഭേദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കമ്പനി 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 70,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഈ മാസം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഇതിനുപുറമെ, ഈ ടര്‍ബോ-പെട്രോള്‍ വേരിയന്റിന് 5,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കിഴിവും, കോര്‍പ്പറേറ്റ് ആനുകൂല്യമായി 10,000 രൂപയും ഈ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യും. കിക്‌സ് വാങ്ങുമ്പോള്‍ 7.99 ശതമാനം പ്രത്യേക പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ വാഹനത്തിന്റെ ടര്‍ബോ-പെട്രോള്‍ വേരിയന്റിന് 12.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

മറുവശത്ത്, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ വകഭേദത്തെക്കുറിച്ച് പറയുമ്പോള്‍, കമ്പനി 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ വേരിയന്റിന് 5,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇളവും നല്‍കുന്നുണ്ട്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഡാറ്റ്സന്‍ റെഡി-ഗോ

ഡാറ്റ്‌സന്റെ രാജ്യത്തെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ കാറാണ് റെഡി-ഗോ. ഡാറ്റ്‌സന്‍ റെഡി-ഗോയെക്കുറിച്ച് പറയുമ്പോള്‍, കമ്പനി ഈ കാറിന് 40,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഇതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടുന്നു. ഇതിനു പുറമേ, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ തെരഞ്ഞെടുത്ത കോര്‍പ്പറേറ്റ് ആനുകൂല്യവും ഈ കാറിന് കമ്പനി നല്‍കുന്നുണ്ട്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ കരുത്തിലാണ് റെഡി-ഗോ വിപണിയില്‍ എത്തുന്നത്. 0.8 ലിറ്റര്‍ 54 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അതേസമയം വലിയ 1.0 ലിറ്റര്‍ മോട്ടോര്‍ 67 bhp കരുത്തും 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പരിശോധിച്ചാല്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. എന്നാല്‍ അഞ്ച് സ്പീഡ് AMT 1.0 ലിറ്റര്‍ എഞ്ചിനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഡാറ്റ്‌സന്‍ ഗോ പ്ലസ്

ഡാറ്റ്‌സണില്‍ നിന്നുള്ള എംപിവി മോഡലാണ് ഗോ പ്ലസ്. മോഡലിനും ഈ മാസം കമ്പനി ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 7 സീറ്റര്‍ എംപിവി മോഡലിന്, കമ്പനി മൊത്തം 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഇതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഇത് കൂടാതെ, ഡാറ്റ്‌സന്‍ ഗോ പ്ലസില്‍ കമ്പനി മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല.

ഉത്സവകാലം Nissan, Datsun മോഡലുകള്‍ക്കൊപ്പം ആഘോഷിക്കാം; കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗോ പ്ലസിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും CVT യൂണിറ്റുമാണ് ഗിയര്‍ബോക്സ് ഓപ്ഷനുകളായി ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Nissan and datsun announced offers for october 2021 on their selected models
Story first published: Saturday, October 9, 2021, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X