മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്, മാഗ്നൈറ്റിന്റെ വരവോടെ ഇന്ത്യന്‍ വിപണിയില്‍ ജീവന്‍ വെച്ചിരിക്കുകയാണ്. പ്രതിമാസ വില്‍പ്പനയില്‍ മികച്ച നേട്ടമാണ് മോഡലിലൂടെ ബ്രാന്‍ഡ് സ്വന്തമാക്കുന്നത്.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

മാഗ്നൈറ്റിന് പുറമെ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു പ്രധാന ഓഫറാണ് കിക്‌സ്. ഏറെ പ്രതീക്ഷകളോടെയാണ് മോഡലിനെ വിപണിയില്‍ എത്തിച്ചതെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മോഡലിന് സാധിച്ചിട്ടില്ല.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ഇതിന്റെ ഭാഗമായി വില്‍പ്പന ഉയര്‍ത്തികൊണ്ടുവരാന്‍ മോഡലിന് ഓരോ മാസവും വിവിധ ഓഫറുകളാണ് കമ്പനി പ്രഖ്യാപിക്കുന്നത്. ഇപ്പോഴിതാ മാര്‍ച്ച് മാസത്തിലും മോഡലിന് 95,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ നിസാന്‍.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 20,000 രൂപ ലോയല്‍റ്റി ആനുകൂല്യവും 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഓഫറുകളില്‍ ഉള്‍പ്പെടുന്നു. ഇത് 2021 മാര്‍ച്ച് 31 വരെ സാധുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

എന്നിരുന്നാലും, നിസാന്‍ കിക്‌സിന്റെ ഈ കിഴിവ് വേരിയന്റിനെയും സ്ഥലത്തെയും ആശ്രയിച്ച് വ്യത്യസ്തപ്പെടാം, ഇതിനായി നിങ്ങളുടെ അടുത്തുള്ള ഡീലര്‍ഷിപ്പില്‍ ബന്ധപ്പെടാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.

MOST READ: സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിസാന്‍ കിക്‌സ് വാഗ്ദാനം ചെയ്യുന്നത്. നാച്ചറുറലി ആസ്പിരേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് മാത്രമാണ് XL, XV വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നത്.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ഉയര്‍ന്ന-സ്‌പെക്ക് മോഡലുകളില്‍ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു. XV, XV പ്രീമിയം വേരിയന്റുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള ടര്‍ബോ-പെട്രോള്‍ കമ്പനി വാഗ്ദാനം ചെയ്യും, എന്നാല്‍ ടോപ്പ്-സ്‌പെക്ക് XV പ്രീമിയം (O) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നഷ്ടപ്പെടുത്തുന്നു.

MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ബേസ്-സ്‌പെക്ക് വേരിയന്റിന് 9.49 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് XV പ്രീമിയം ടര്‍ബോ സിവിടി ട്രിമിന് 14.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, രണ്ട് അറ്റത്തും സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ള ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ സ്‌കീം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

റിയര്‍ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, 360 ഡിഗ്രി ക്യാമറ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വോയ്സ് റെക്കഗ്‌നിഷന്‍, ബ്രാന്‍ഡിന്റെ 'നിസാന്‍ കണക്ട്' കണക്റ്റുചെയ്ത സാങ്കേതികവിദ്യ എന്നിവയെ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

മുമ്പ് സൂചിപ്പിച്ചതുപോലെ, ട്രിം അനുസരിച്ച് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് നിസാന്‍ കിക്‌സ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

1.5 ലിറ്റര്‍ മോട്ടോര്‍ 105 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ടോപ്പ്-സ്‌പെക്ക് 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പരമാവധി 154 bhp കരുത്തും 254 Nm torque ഉം ആണ് നല്‍കുന്നത്.

മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും അതിലേറെയും സവിശേഷതകളുള്ളതാണ് ടര്‍ബോ വേരിയന്റ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Announced Discount And Attracts Offers For Kicks SUV In March 2021, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X