മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

നിസാൻ, ഡാറ്റ്സൻ അംഗീകൃത ഡീലർഷിപ്പുകളിലുടനീളമുള്ള ഉപഭോക്താക്കൾക്കായി 2021 ആഗസ്റ്റ് 31 വരെ സൗജന്യ മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ. എക്‌സ്റ്റീരിയർ, ഇന്റീരിയർ, അണ്ടർബോഡി, റോഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന 30 പോയിന്റ് ചെക്ക്-അപ്പാണ് ക്യാമ്പ് വാഗ്ദാനം ചെയ്യുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

കൂടാതെ വാഹനങ്ങൾക്ക് സൗജന്യമായി ടോപ്പ് വാഷും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലേബർ ചാർജിൽ 20 ശതമാനം വരെ കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും. സമീപകാലത്ത് നിസാൻ രാജ്യത്തുടനീളം 18 പുതിയ സ്ഥലങ്ങളിൽ 18 പുതിയ സർവീസ് വർക്ക്‌ഷോപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

നിസാൻ കണക്‌ട് ആപ്പിലെ ബ്രാൻഡിന്റെ എൻഡ്-ടു-എൻഡ് റോഡ്-സൈഡ് അസിസ്റ്റൻസ് (RSA) സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കമ്പനി മൈ ടിവി‌എസുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ വരവാണ് ഇന്ത്യയിൽ കൂടുതൽ കാര്യക്ഷമമാകാൻ ജാപ്പനീസ് ബ്രാൻഡിനെ പ്രേരിപ്പിച്ചത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

മൈ ടിവി‌എസ് HIVE, നിസാൻ കണക്‌ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സഹായ നില, ട്രാക്ക് ലൊക്കേഷൻ എന്നിവയെക്കുറിച്ചുള്ള ലൈവ് അപ്‌ഡേറ്റുകൾ ഉപയോഗിച്ച് ഒരു പൂർണ ഡിജിറ്റൽ റോഡ്-സൈഡ് അസിസ്റ്റൻസ് പിന്തുണയാണ് നിസാൻ ഉറപ്പുവരുത്തുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

കൂടാതെ, ഡിജിറ്റൽ പേയ്‌മെന്റ് പോർട്ടൽ വഴി പണമടച്ചുകൊണ്ട് റോഡ്-സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ പ്രയോജനപ്പെടുത്താനുമാകും. ഏതെങ്കിലും തരത്തിൽ വാഹനത്തിന് തകരാറുണ്ടായാൽ ഉപഭോക്താവ് നിസാൻ കണക്റ്റ് ആപ്പിലെ RSA ടാബിൽ ക്ലിക്ക് ചെയ്യണം. അത് മൈ ടിവിഎസ് സിസ്റ്റത്തിൽ ഒരു ടിക്കറ്റ് സൃഷ്ടിക്കും.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

സിസ്റ്റം പിന്നീട് ഈ കേസ് സ്വപ്രേരിതമായി മൈ ടിവിഎസിന്റെ ഏറ്റവും അടുത്തുള്ള ടെക്നീഷ്യൻ അല്ലെങ്കിൽ ട്രക്ക് ഡിജിറ്റലായി കൈമാറും. തുർന്ന് സേവനം ഉപഭോക്താവിലേക്ക് എത്തുന്നതുവരെ ആപ്പിൽ ഇത് ട്രാക്ക് ചെയ്യാൻ കഴിയും.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

മാത്രമല്ല ഉപഭോക്താക്കളുടെ സർവീസ് തടസങ്ങൾ കുറയ്ക്കുന്നതിനായും കൊവിഡ്-19 വ്യാപനം തടയുന്നതിനുമായി ഡീലർഷിപ്പുകളിലേക്കും തിരിച്ചും നിസാൻ കാറുകളുടെ ‘കൺവീനിയൻസ് ഡോർസ്റ്റെപ്പ് സർവീസ്', ‘പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഓഫ്' സേവനങ്ങൾ നിസാൻ അവതരിപ്പിച്ചിട്ടുണ്ട്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

90 മിനിറ്റിനുള്ളിൽ സമഗ്രമായ സർവീസ് അനുഭവം നൽകുമെന്ന് അവകാശപ്പെടുന്ന ‘നിസാൻ എക്സ്പ്രസ് സർവീസും' ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ ഇഴഞ്ഞ നിസാന് മാഗ്നൈറ്റ് പുതുജീവനാണ് സമ്മാനിച്ചത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

വിപണിയിൽ എത്തി ചുരുങ്ങിയ നാൾകൊണ്ട് കോംപാക്‌ട് എസ്‌യുവി നിരയിലെ പ്രധാന മോഡലായി മാറാൻ വാഹനത്തിനായി. ഇതിനോടകം തന്നെ നിസാൻ മാഗ്നൈറ്റിനെ തേടി 50,000 ബുക്കിംഗുകളിലധികമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നിർമാണ ശേഷിയുടെ പര്യാപ്‌തത മൂലം ബുക്കിംഗ് കാലയളവ് വളരെ കൂടുതലാണ്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

ഇനിയും എസ്‌യുവിയുടെ ഡെലിവറിക്കായി പതിനായിരത്തോളം ഉപഭോക്താക്കളാണ് രാജ്യമെമ്പാടുമായി കാത്തിരിക്കുന്നത്. എസ്‌യുവിക്കായുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനായി ഉത്പാദനം മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

മൂന്ന് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായി XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് വിൽപ്പനയ്ക്ക് അണിനിരക്കുന്നത്. 1.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ-ലൈൻ 3 പെട്രോൾ, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാഗ്നൈറ്റിന് തുടിപ്പേകുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

ഇത് അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. സാങ്കേതികവിദ്യയാലും സുരക്ഷയിലായാലും മാഗ്നൈറ്റിനെ സമ്പന്നമാക്കിയാണ് നിസാൻ വാർത്തെടുത്തിരിക്കുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പ്രീ-ടെൻഷനറുകൾ, മുൻവശത്തെ സീറ്റ് ബെൽറ്റുകൾക്കായി ലോഡ്-ലിമിറ്റർ, ട്രാക്ഷൻ കൺട്രോൾ, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ് എന്നിവ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളാണ് അണിനിരക്കുന്നത്.

മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് നിസാൻ ഇന്ത്യ

നിലവിൽ 5.59 ലക്ഷം മുതൽ 10.00 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ എക്സ്ഷോറൂം വില. ഇതോടൊപ്പം തന്നെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലും നിസാന് ഒരു മോഡലുണ്ട്. എന്നാൽ ക്രോസ്ഓവർ ശൈലിയുള്ള കിക്‌സ് അത്ര ജനപ്രീതിയില്ലാത്ത മോഡലാണ്. നിർമാണ നിലവാരത്തിലും എഞ്ചിൻ പെർഫോമൻസിലും കേമനാണെങ്കിലും ഡിസൈനിലെ പോരായ്‌മയാണ് വാഹനത്തെ പിന്നോട്ടുവലിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan announced free monsoon check up camp across nissan and datsun authorized dealerships
Story first published: Sunday, August 8, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X