Just In
- 54 min ago
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- 1 hr ago
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- 1 hr ago
316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗണ്
- 2 hrs ago
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
Don't Miss
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Lifestyle
പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൗതുകമായി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്
ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്ട് എസ്യുവി ശ്രേണിയിലെ പുതിയ ആവേശമാണ് നിസാൻ മാഗ്നൈറ്റ്. ഒരു മാസത്തിനുള്ളിൽ 32,800 ബുക്കിംഗുകൾ സ്വന്തമാക്കി വിപണിയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ഈ കേമൻ.

ഇത്രയും വലിയ ഡിമാൻഡുള്ളതിനാൽ ഇന്ത്യയിലെ നിസാന്റെ ഭാവിയും മാഗ്നൈറ്റ് ഭദ്രമാക്കി. ഇപ്പോൾ മാഗ്നൈറ്റിന്റെ വ്യത്യസ്തമായൊരു ഡെലിവറി കാഴ്ച്ചയും ഒരുക്കിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു നിസാൻ ഡീലർഷിപ്പ്.

കാന്തിപുടി നിസാനാണ് മാഗ്നൈറ്റിന്റെ ആദ്യത്തെ 36 യൂണിറ്റുകൾ ഒരുമിച്ച് ഉപഭോക്താക്കൾക്ക് കൈമാറിയത്. ബുക്കിംഗ് വളരെ ഉയർന്നതിനാൽ കമ്പനിക്ക് വിൽപ്പന എണ്ണം വർധിപ്പിക്കേണ്ടതും പ്രധാനമാണ്.
MOST READ: പരസ്യത്തിൽ ആവേശം ലേശം കൂടിപ്പോയി; നിയമക്കുരുക്കിൽ അകപ്പെട്ട് ടൊയോട്ട GR യാരിസ് TVC

ബുക്കിംഗ് നമ്പറുകൾ ശ്രദ്ധേയമാണെങ്കിലും ആദ്യ മാസത്തിൽ മാഗ്നൈറ്റിന്റെ 560 യൂണിറ്റുകൾ മാത്രമേ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞുള്ളൂ. തെരഞ്ഞെടുത്ത വേരിയന്റുകൾക്കായി വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് എട്ട് മാസം വരെ ഉയർന്നതാണ്.

ഈ നീണ്ട കാത്തിരിപ്പ് കാലയളവ് ഏതൊരു ബ്രാൻഡിനെയും മോശമായി ബാധിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ വാഹനത്തോടുള്ള താൽപര്യം മിക്ക ആളുകളിലും നഷ്ടപ്പെടുത്താനിടയാക്കിയേക്കും. നിലവിൽ നിസാന്റെ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനമാണ് മാഗ്നൈറ്റ്.
MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

തമിഴ്നാട്ടിലെ നിർമാണശാലയിൽ കമ്പനി ഇതിനകം മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇത് ബുക്കിംഗ് കാലയളവ് ഗണ്യമായി കുറയ്ക്കാൻ നിസാനെ സഹായിച്ചേക്കും. അടുത്തിടെ എസ്യുവിയുടെ ബേസ് മോഡലിന് മാത്രമായി കമ്പനി വില വർധിപ്പിച്ചിരുന്നു.

കോംപാക്ട് എസ്യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ 5.49 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ താങ്ങാനാവുന്ന വില നിർണയം തന്നെയാണ് വിപണിയിൽ ശ്രദ്ധേയമാക്കിയത്.
MOST READ: രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

അതോടൊപ്പം ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയതും മാഗ്മൈറ്റിന്റെ വിൽപ്പനയ്ക്ക് മൈലേജാകും. 1.0 ലിറ്റർ, ഇൻലൈൻ-3, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ എസ്യുവി വാഗ്ദാനം ചെയ്യുന്നത്.

ആദ്യത്തെ യൂണിറ്റ് 6,250 rpm-ൽ 72 bhp കരുത്തും 3,500 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ടർബോ യൂണിറ്റ് 5,000 rpm-ൽ 100 bhp പവറും 2,800-3,600 rpm-ൽ 160 Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഒരു സിവിടി യൂണിറ്റ് ഓപ്ഷൻ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

3,994 മില്ലീമീറ്റർ നീളവും 1,758 മില്ലീമീറ്റർ വീതിയും 1,572 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ നീളമാണ് മാഗ്നൈറ്റിനുള്ളത്. വേരിയന്റിനെ ആശ്രയിച്ച് മാഗ്നൈറ്റ് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലോ ലഭിക്കും.

ഇന്ത്യയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ടൊയോട്ട അർബൻ ക്രൂയിസർ, ഫോർഡ് ഇക്കോസ്പോർട്ട്, വരാനിരിക്കുന്ന റെനോ കിഗർ എന്നിവയുമായാണ് നിസാൻ മാഗ്നൈറ്റ് മാറ്റുരയ്ക്കുന്നത്.