മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

നിരന്തരം വളരുന്ന സബ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് മാഗ്നൈറ്റുമായി നിസാൻ രംഗപ്രവേശനം ചെയ്തു, ലോഞ്ച് ചെയ്ത സമയത്ത് ഈ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന കാറായി ഇത് മാറി.

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

എന്നിരുന്നാലും, ആമുഖ വിലകളോടെയാണ് നിർമ്മാതാക്കൾ മാഗ്നൈറ്റ് വിപണിയിലെത്തിച്ചത്, നിസാൻ ഈ വർഷം ജനുവരിയിൽ എസ്‌യുവിയുടെ വില വർധിപ്പിച്ചു.

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

ഇപ്പോൾ, ജാപ്പനീസ് കാർ നിർമ്മാതാവ് മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയും കാറിന്റെ വില ഉയർത്തിയിരിക്കുകയാണ്. XV ടർബോ, XV ടർബോ CVT വേരിയന്റുകളുടെ വില 16,000 രൂപ ഉയർത്തി. XV ടർബോ പ്രീമിയം (O), XV പ്രീമിയം CVT (O) എന്നിവയ്ക്ക് മുമ്പത്തേതിനേക്കാൾ 26,000 രൂപ കൂടുതലാണ്.

MOST READ: കരുത്താകാൻ ഓഫ്-റോഡ് സവിശേഷതകളും; വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റ് എസ്‌യുവി വ്യത്യസ്‌തമാകുന്നത്

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

XL ടർബോ, XL ടർബോ CVT എന്നിവയാണ് ഇത്തവണ ഏറ്റവും വലിയ വിലവർധനവ് നേരിട്ടത്. രണ്ട് ട്രിമ്മുകളുടെ വില 30,000 രൂപ വർധിപ്പിച്ചു. മാർച്ച് 2021 -ലെ നിസാൻ മാഗ്നൈറ്റ് സബ് -ഫോർ മീറ്റർ എസ്‌യുവിയുടെ പുതിയ വേരിയൻറ് തിരിച്ചുള്ള വില പട്ടിക ഇതാ:

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ
Nissan Magnite New Prices Old Prices Price Hike
XL Turbo ₹7.29 Lakh ₹6.99 Lakh ₹30,000
XV Turbo ₹7.98 Lakh ₹7.82 Lakh ₹16,000
XV Turbo Premium O ₹8.85 Lakh ₹8.59 Lakh ₹26,000
XL Turbo CVT ₹8.19 Lakh ₹7.89 Lakh ₹30,000
XV Turbo CVT ₹8.88 Lakh ₹8.72 Lakh ₹16,000
XV Premium CVT O ₹9.75 Lakh ₹9.49 Lakh ₹26,000

MOST READ: പുതിയ തന്ത്രങ്ങളുമായി ഫോക്‌സ്‌വാഗൺ, അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി മാർച്ചിൽ വിപണിയിലെത്തിയേക്കും

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

വിലവർധനവ് മാഗ്നൈറ്റിന്റെ ടർബോ-പെട്രോൾ വേരിയന്റുകളെ മാത്രമേ ബാധിക്കുകയുള്ളൂ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല.

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

എൻട്രി ലെവൽ XE വേരിയനറ് 5.49 ലക്ഷം രൂപയിൽ റീട്ടെയിൽ തുടരുമ്പോൾ, റേഞ്ച്-ടോപ്പിംഗ് XV പ്രീമിയം (O) ടർബോ CVT വേരിയൻറ് ഇപ്പോൾ 9.75 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

MOST READ: ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ (NA) എഞ്ചിനും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റുമായി നിസാൻ നിലവിൽ മാഗ്നൈറ്റിനെ വാഗ്ദാനം ചെയ്യുന്നു.

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

NA എഞ്ചിൻ 72 bhp കരുത്ത്, 96 Nm torque എന്നിവ നിർമ്മിക്കുന്നു, ടർബോ യൂണിറ്റ് 100 bhp കരുത്തും 160 Nm torque ഉം (CVT -ൽ 152 Nm torque) പുറപ്പെടുവിക്കുന്നു.

MOST READ: ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ രണ്ട് എഞ്ചിനുകൾക്കൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓഫർ ചെയ്യുന്നു, ടർബോ-പെട്രോൾ എഞ്ചിന് ഓപ്ഷണൽ CVT ഓട്ടോയും ഉണ്ടായിരിക്കാം.

Most Read Articles

Malayalam
English summary
Nissan Increased Magnite Compact SUV Prices Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X