ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

പുതിയ ആരംഭം, സമൃദ്ധി, ഉത്സവങ്ങൾ എന്നിവയ്ക്ക് പേരുകേട്ട മാസമാണ് ഏപ്രിൽ. എന്നാൽ ഇതിനൊക്കെ മുമ്പുതന്നെ രാജ്യത്ത് നല്ലകാലം തുടങ്ങിയവരാണ് നാസാൻ. മാഗ്നൈറ്റിന്റെ വരവോടെ മുഖംമാറിയ ബ്രാൻഡ് ഇന്ന് ഒരു ജനപ്രിയ കമ്പനി തന്നെയായി മാറി.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

ഏപ്രിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ക്രോസ്ഓവർ ശൈലിയുള്ള കിക്‌സ് മിഡ്-സൈസ് എസ്‌യുവിയിൽ ഗംഭീര ഓഫറുമായി നിസാൻ രംഗത്തെത്തിയിരിക്കുകയാണ്.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് ജാപ്പനീസ് കാർ നിർമാതാവ് ബിഎസ്-VI കംപ്ലയിന്റ് കിക്സ് എസ്‌യുവി വാങ്ങുമ്പോൾ 80,000 രൂപ വരെ കിഴിവ് നൽകുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

ഈ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, അധിക കിഴിവ് എന്നിവ ഉൾപ്പെടുന്നു. സിബിൽ സ്കോർ അടിസ്ഥാനമാക്കി ഒരു അധിക കിഴിവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

ഈ ഓഫർ 2021 ഏപ്രിൽ 30 വരെ അല്ലെങ്കിൽ സ്റ്റോക്ക് നിലനിൽക്കുന്നതുവരെ മാത്രമാണ് സാധുവാകുന്നത്. മാത്രമല്ല വേരിയന്റുകൾ അനുസരിച്ചും സ്ഥലം അനുസരിച്ചും ഓഫറുകൾ വ്യത്യാസപ്പെടാം. നിസാൻ ഇതിനകം തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓഫറുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

80,000 രൂപ വരെ മൊത്തം ആനുകൂല്യത്തോടെ കിക്‌സ് എസ്‌യുവി വാങ്ങാം. ഇതിൽ 20,000 രൂപ ക്യാഷ് ബെനിഫിറ്റ്, 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ അധിക കിഴിവ് എന്നിവ ഉൾപ്പെടുന്നു. എൻ‌ഐ‌സി പ്രാപ്തമാക്കിയ ഡീലർഷിപ്പിൽ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

മികച്ചൊരു എസ്‌യുവി ആണെങ്കിൽ തന്നെയും ഇന്ത്യയിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയൊരു കാറാണ് നിസാൻ കിക്‌സ്. XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലായി വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

1.3 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് എസ്‌യുവി വരുന്നത്. ആദ്യത്തേത് 154 bhp കരുത്തിൽ 254 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

അതേസമയം രണ്ടാമത്തെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp പവറും 142 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ നിസാൻ വാഗ്‌ദാനം ചെയ്യുന്നത്.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

കിക്‌സ് എസ്‌യുവിക്ക് ഇന്ത്യയിൽ 9.49 ലക്ഷം രൂപ മുതൽ 14.64 ലക്ഷം രൂപ വരയൊണ് നിലവിലെ എക്‌സ്‌ഷോറൂം വില. ഏറെ പ്രതീക്ഷകളോടെയാണ് മോഡലിനെ വിപണിയില്‍ എത്തിച്ചതെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മോഡലിന് സാധിച്ചിട്ടില്ല.

ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

അതിനാൽ തന്നെ വില്‍പ്പന മെച്ചപ്പെടുത്താൻ മോഡലിന് ഓരോ മാസവും വിവിധ ഓഫറുകളാണ് നിസാൻ ഇന്ത്യ പ്രഖ്യാപിക്കുന്നത്. 2021 മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India Announced Benefits Up To Rs 80,000 On The Kicks SUV. Read in Malayalam
Story first published: Wednesday, April 7, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X