കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

നിസാൻ എന്ന ജാപ്പനീസ് കാർ നിർമാതാക്കളുടെ ഇന്ത്യയിലെ ജീവനാഡിയാണ് മാഗ്നൈറ്റ് എന്ന കുഞ്ഞൻ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി. ചീട്ടുകൊട്ടാരം പോലെ അതിവേഗം തകർന്നുകൊണ്ടിരുന്ന കമ്പനിക്ക് ജീവശ്വാസമാണ് ഈ മിടുക്കൻ സമ്മാനിച്ചത്.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

2020 ഡിസംബറിൽ മാഗ്നൈറ്റ് വിപണിയിലെത്തിയതോടെ നിസാന്റെ തലവര നേരെയായി. എസ്‌യുവി മോഡലുകളോട് വർധിച്ചു വരുന്ന ഇന്ത്യാക്കാരുടെ പ്രണയം മനസിലാക്കിയാണ് അഞ്ച് സീറ്റർ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നതും. ഒറ്റ നോട്ടത്തിൽ തന്നെ ഏവരുടേയും മനംകവരാനുള്ള മനോഹാരിത നിസാൻ മാഗ്നൈറ്റിനുണ്ട്.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

എന്തായാലും വാഹനം വമ്പൻ തരംഗമാകുമെന്നു തന്നെയാണ് ബ്രാൻഡ് വിശ്വസിച്ചിരുന്നത്. അതിന്റെ ഭാഗമായി 2020 നവംബറിൽ തന്നെ കമ്പനി 50 പുതിയ സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിന്റുകൾ തുറക്കുകയും 20 പുതിയ ഷോറൂമുകളിൽ വെഹിക്കിൾ കോൺഫിഗറേറ്ററുള്ള ഒരു വെർച്വൽ ഷോറൂം അവതരിപ്പിക്കുകയും ചെയ്തു.

MOST READ: ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

മാഗ്നൈറ്റിനായി മൊത്തം 50,000 യൂണിറ്റ് ബുക്കിംഗ് എന്ന മാന്ത്രിക സംഖ്യയിൽ എത്തിയതായി നിസാൻ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 മാർച്ച് 31നകം വിൽപ്പന 9,600 യൂണിറ്റ് കവിയുകയും ചെയ്‌തു. ശരാശരി വിൽപ്പന കണക്കിലെടുക്കുമ്പോൾ ഇന്നത്തെ മാഗ്നൈറ്റിന്റെ വിൽപ്പന 10,000 കവിഞ്ഞതായി കരുതാം.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

ഈ പുതിയ എസ്‌യുവിയുടെ ഡെലിവറിക്കായി 40,000 ത്തോളം ഉപഭോക്താക്കളാണ് രാജ്യമെമ്പാടുമായി കാത്തിരിക്കുന്നത്. മൂന്ന് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായി XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

അടുത്തിടെയുള്ള വിലവർധനവിന് ശേഷം മാഗ്നൈറ്റിന്റെ വില 5.6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. എസ്‌യുവിക്കായുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനായി ഉത്പാദനം മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

സാങ്കേതികവിദ്യയാലും സുരക്ഷയിലായാലും മാഗ്നൈറ്റ് സമ്പന്നമാണ്. 7 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നിസാൻ കണക്റ്റ് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് എസ്‌യുവി ഒരുക്കിയിരിക്കുന്നത്.

MOST READ: സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

കൂടാതെ 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കുന്നു.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

സുരക്ഷയുടെ കാര്യത്തിൽ നിസാൻ മാഗ്നൈറ്റിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പ്രീ-ടെൻഷനറുകൾ, മുൻവശത്തെ സീറ്റ് ബെൽറ്റുകൾക്കായി ലോഡ്-ലിമിറ്റർ, ട്രാക്ഷൻ കൺട്രോൾ, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ് എന്നിവ ലഭിക്കുന്നു.

കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

1.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ-ലൈൻ 3 പെട്രോൾ, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാഗ്നൈറ്റിന് ലഭിക്കുന്നത്. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Nissan India Crosses 50,000 Units Booking For Magnite SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X