ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസാൻ.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

ഉപഭോക്താക്കളുടെ കാർ വാങ്ങൽ അനുഭവം വർധിപ്പിക്കുന്നതിനായി എക്സെൻട്രിക് എഞ്ചിനുമായി സഹകരിച്ചാണ് പുതിയ നൂതന പ്ലാറ്റ്ഫോമിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിസാൻ ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

വെർച്വൽ സെയിൽസ് അഡ്വൈസർ നിസാൻ മാഗ്നൈറ്റ് ഉപഭോക്താക്കൾക്ക് തത്സമയ വ്യക്തിഗത ഉൽപ്പന്ന വിദഗ്‌ധ ഇടപെടൽ, വാഹനം, ആൻസർ പ്രൊഡക്‌ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, വേരിയന്റ് നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യൂ ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ കൂടി സാധ്യമാക്കും.

എന്നാൽ നിസാൻ മാഗ്നൈറ്റ് ലോഞ്ച് ചെയ്യുമ്പോൾ തന്നെ വെർച്വൽ ഷോറൂം, വെർച്വൽ ടെസ്റ്റ് ഡ്രൈവ് എന്നിവ ഉപയോഗിച്ച് പുതുമ സൃഷ്ടിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു വാഹനം സ്വന്തമാക്കാനുള്ള യാത്രയെ സമ്പന്നമാക്കുന്നതിന് ഒരു വിദഗ്‌ധ ഓൺലൈൻ ഉപദേശകനുമായുള്ള സുതാര്യവും വഴക്കമുള്ളതും സൗകര്യപ്രദവുമായ വാങ്ങൽ അനുഭവത്തിലേക്കുള്ള മുന്നോട്ടുള്ള വഴിയാണ് വെർച്വൽ സെയിൽസ് അഡ്വൈസർ എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

നിസാൻ മാഗ്‌നൈറ്റ് വിപണിയിൽ എത്തിയതിനുശേഷം മൂന്നു ലക്ഷത്തിലധികം അന്വേഷണങ്ങളും 60,000 ബുക്കിംഗുകളും സ്വന്തമാക്കാൻ ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഈ ബുക്കിംഗുകളിൽ 25 ശതമാനവും നിസാൻ ഷോപ്പ് അറ്റ് ഹോം സംഭാവന ചെയ്യുന്നതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

നിലവിൽ രാജ്യത്ത് ഏറ്റവും ജനപ്രിയമായ വാഹന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. ഈ വിഭാഗത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വമ്പൻമാരുമായാണ് നിസാൻ മാഗ്നൈറ്റ് പോരടിക്കുന്നത്.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

2020 ഡിസംബറില്‍ ആദ്യമായി അവതരിപ്പിച്ചതോടെ മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് അടുപ്പിക്കുകയായിരുന്നു. ഇതുവരെ ഒരു നിസാൻ കാറിനും കൈയ്യെത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നൽകിയിരിക്കുന്നത്.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി വരെ നിസാൻ മാഗ്നൈറ്റിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും എസ്‌യുവിയെ പ്രദർശിപ്പിക്കും.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എസ്‌യുവി എന്ന നിലയിൽ ബോൾഡ് ബ്യൂട്ടിഫുൾ ഡിസൈനാണ് മാഗ്നൈറ്റിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. രണ്ട് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായി XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി വിപണിയിൽ അണിനിരക്കുന്നത്.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

97 bhp കരുത്തിൽ 160 Nm torque വികസിപ്പിക്കാൻ കഴിവുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 71 bhp പവറും 96 Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

എസ്‌യുവിക്ക് രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാൽ വെറും നാമമാത്രമായ ചെലവിൽ അഞ്ച് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

കാഴ്ച്ചയിലേതു പോലെ തന്നെ സവിശേഷതകളിലും അത്യാധുനികമായാണ് നിസാൻ മാഗ്‌നൈറ്റിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. അതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരെയുണ്ട്.

ഇനി വിരൽ തുമ്പിൽ Magnite; എസ്‌യുവിക്കായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് Nissan

അതോടൊപ്പം 7 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നിസാൻ കണക്റ്റ് കാർ സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയറില്‍ ഓപ്ഷണല്‍ ടെക് പായ്ക്ക് പായ്ക്കുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india launched new virtual sales advisor for magnite compact suv details
Story first published: Friday, September 24, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X