കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. ഏറ്റവും മോഡലുകൾ അണിനിരക്കുന്ന വിഭാഗവും ഇതുതന്നെയാണെന്ന് പറയാം. ആ നിരയിലെ ശക്തനാണ് ജാപ്പനീസ് കരവിരുതിൽ ഒരുങ്ങിയ നിസാൻ മാഗ്നൈറ്റ്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

ഏറെ പുതുമകൾ ശ്രേണിയിലേക്ക് കൊണ്ടുവന്ന വാഹനങ്ങളിൽ ഒന്നും ഇതുതന്നെയാണ്. എസ്‌യുവിയുടെ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങളും കമ്പനി നടപ്പിലാക്കാറുണ്ട്. അത്തരത്തിൽ ഒരു പുതുക്കൽ ഇപ്പോഴും സംഭവിച്ചിരിക്കുകയാണ്. മാഗ്നൈറ്റിന്റെ കളർ ഓപ്ഷനുകൾ നിസാൻ ഇന്ത്യ നിശബ്ദമായി പുനഃക്രമീകരിച്ചതാണ് നിലവിലെ മാറ്റം.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

മാഗ്നൈറ്റിൽ നിന്നും ഓനിക്സ് ബ്ലാക്ക് ഡ്യുവൽ ടോൺ പെയിന്റ് സ്കീമിനൊപ്പം ഫ്ലെയർ ഗാർനെറ്റ് റെഡ് നിറവും പിൻവലിച്ചിരിക്കുകയാണ് നിസാൻ. മോഡലിന്റെ ബ്രോഷറിലെ പുനരവലോകനത്തിനൊപ്പം നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മാഗ്‌നൈറ്റ് ഇപ്പോൾ അഞ്ച് മോണോ ടോൺ, മൂന്ന് ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകളിലാണ് ലഭ്യമാവുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

ബ്ലേഡ് സിൽവർ, ഓനിക്സ് ബ്ലാക്ക്, ഫ്ലേർ ഗാർനെറ്റ് റെഡ്, സാൻഡ്‌സ്റ്റോൺ ബ്രൗൺ, സ്റ്റോം വൈറ്റ് എന്നിവയാണ് മാഗ്‌നൈറ്റിൽ ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന മോണോ ടോൺ നിറങ്ങൾ. അതോടൊപ്പം തന്നെ വിവിഡ് ബ്ലൂ വിത്ത് സ്റ്റോം വൈറ്റ്, ടൂർമാലിൻ ബ്രൗൺ വിത്ത് ഓനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് വിത്ത് ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ ഓപ്‌ഷനുകളിലും കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാം.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന ഖ്യാതിയോടെയാണ് പോയ വർഷം ഡിസംബറിൽ വാഹനം വിപണിയിൽ എത്തിയത്. പിന്നീട് ഇരട്ട സഹോദരനായ റെനോ കൈഗർ വിപണിയിലെത്തിയതോടെ ഈ സ്ഥാനം നഷ്‌ടമായെങ്കിലും സെഗ്മെന്റിലെ വില കുറഞ്ഞ മോഡലുകളിൽ ഒന്നാണ് ഈ ജാപ്പനീസ് കാർ.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

വിപണിയിൽ എത്തി ഒരു വർഷം തികയുമ്പോഴേക്കും 65,000-ത്തിൽ അധികം ബുക്കിംഗുകൾ കൈവരിക്കാനും നിസാൻ മാഗ്നൈറ്റിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ എസ്‌യുവിക്ക് XV എക്‌സിക്യൂട്ടീവ് എന്നൊരു പുതിയ വേരിയന്റിനെ സമ്മാനിച്ചതിനു പുറമെ XE, XL, XV, XV എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, റിയർ എസി വെന്റുകൾ, എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളോടെയാണ് എസ്‌യുവി നിരത്തിലെത്തുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

ഇവയ്ക്കു പുറമെ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോസ്, കീലെസ് എൻട്രി, പവർ ബൂട്ട്, റിയർ വിൻഡോ വൈപ്പർ, ഡിഫോഗർ, പിൻ പാർക്കിംഗ് സെൻസറുകൾ, പവർ ഡോർ ലോക്കുകൾ തുടങ്ങിയവ വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകളാണ്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. അതിൽ 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് യൂണിറ്റും 99 bhp കരുത്തിൽ 160 Nm torque നിർമിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് കോംപാക്‌ട് മോഡലിന് തുടിപ്പേകുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റെനോ കൈഗറിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സബ്‌ കോംപാക്‌ട് ക്രോസ്ഓവറിന് നിലവിൽ 5.71 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ വമ്പൻമാരുമായാണ് നിസാൻ മാഗ്നൈറ്റ് മത്സരിക്കുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

കുറച്ച് മാസങ്ങൾക്ക് മുമ്പ്, നിസാൻ ഇന്ത്യ 'നിസാന്‍ ഇന്റലിജന്റ് ഓണര്‍ഷിപ്പ്' എന്നൊരു പുതിയ പദ്ധതി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. ഇത് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ നിസാൻ, ഡാറ്റ്‌സൻ മോഡലുകൾ ലഭ്യമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒന്നാണ്. നിലവിൽ ഡൽഹി എൻസിആർ, ഹൈദരാബാദ്, പൂനെ, ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

സൂംകാര്‍, ഒറിക്സ് എന്നിവയുമായി സഹകരിച്ചാണ് നിസാന്‍, ഡാറ്റ്സൻ മോഡലുകള്‍ക്കായുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ രാജ്യത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. 2021 ജൂണില്‍ ആരംഭിച്ച സംരംഭത്തിന്റെ വിപുലീകരണമാണ് ഈ പ്രോഗ്രാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കളർ പരിഷ്ക്കാരം മാഗ്നൈറ്റിലേക്കും; രണ്ട് നിറങ്ങൾ പിൻവലിച്ച് നിസാൻ

സീറോ ഡൗണ്‍ പേയ്മെന്റ്, സീറോ സര്‍വീസ് ചാര്‍ജ്, ഷെഡ്യൂള്‍ ചെയ്തതും ഷെഡ്യൂള്‍ ചെയ്യാത്തതുമായ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള മെയിന്റനെൻസ്, ടയറും ബാറ്ററിയും മാറ്റിസ്ഥാപിക്കല്‍, 24x7 റോഡ്സൈഡ് അസിസ്റ്റന്‍സ്, രജിസ്‌ട്രേഷന്‍ ഫീസ്, പേപ്പര്‍വര്‍ക്കിന്റെ ചെലവ് എന്നിവയാണ് സബ്സ്‌ക്രിപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india rejigged the colour options of the magnite compact suv
Story first published: Saturday, November 27, 2021, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X