നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

പോയ വർഷം ഇന്ത്യൻ നിരത്തുകളിലെത്തി ഹിറ്റായ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി അന്താരാഷ്‌ട്ര തലത്തിലും ഒരേ പോലെ തന്നെ തകർത്ത് വിറ്റഴിക്കുകയാണ്. ഇപ്പോൾ ഇന്ത്യയെ എസ്‌യുവിയുടെ എക്സ്പോർട്ടിംഗ് ഹബ്ബാക്കി മാറ്റുകയാണ് നിസാൻ.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

മൂന്ന് അന്താരാഷ്ട്ര വിപണികളിലേക്കാണ് മാഗ്നൈറ്റ് സബ് കോംപാക്‌ട് എസ്‌യുവി കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഉത്പാദനം ആരംഭിച്ചതു മുതൽ ഈ വർഷം മെയ് അവസാനം വരെ 15,010 യൂണിറ്റ് മാഗ്നൈറ്റ് മോഡലുകളാണ് നിസാൻ ഇന്ത്യ നിർമിച്ചിരിക്കുന്നത്.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

ചെന്നൈയ്ക്കടുത്തുള്ള നിസാന്റെ നിർമാണ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ 15,010 യൂണിറ്റുകളിൽ 13,790 യൂണിറ്റുകളും ആഭ്യന്തര വിപണിക്കായാണ് വിറ്റഴിച്ചത്. ബാക്കി 1,220 യൂണിറ്റ് നേപ്പാൾ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് വേണ്ടിയാണെന്നും കമ്പനി അറിയിച്ചു.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

വാഹനം അവതരിപ്പിച്ച ആദ്യ 30 ദിവസത്തിനുള്ളിൽ 2,292 ബുക്കിംഗുകൾ നടത്തി മാഗ്‌നൈറ്റ് നേപ്പാളിൽ പ്രാഥമിക വിജയം നേടി. നിസാൻ മാഗ്നൈറ്റിന് ഇന്ത്യയിലും മികച്ച സ്വീകാര്യതയുണ്ട് എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

നീണ്ട ബുക്കിംഗ് കാലയളവാണ് നിലവിൽ ഈ കോംപാക്‌ട് എസ്‌യുവിക്കായുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ ആദ്യം ആരംഭിച്ച മാഗ്നൈറ്റ് അക്കാലത്തെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്‌ട് എസ്‌യുവിയായിരുന്നു.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

ശരിക്കും ഇന്ത്യയിൽ വിൽപ്പനയില്ലാതെ ഇഴഞ്ഞ നിസാന് പുതുജീവൻ സമ്മാനിച്ച വാഹനമാണ് മാഗ്നൈറ്റ്. കിക്‌സിനും ഡാറ്റ്സൻ കാറുകൾക്കും കൈയ്യെത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന നേട്ടങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ കോംപാക്‌ട് മോഡൽ നേടിയെടുത്തത്.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

രാജ്യത്ത് തങ്ങളുടെ വിൽപ്പനയും വിൽപ്പനാനന്തര ശൃംഖല വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്ന് നിസാൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത പദ്ധതിയിലും മാഗ്നൈറ്റ് ഉൾപ്പെടുത്തിയതോടെ കൂടുതൽ ചലനങ്ങൾ വിപണിയിൽ നിന്നും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

നിലവിൽ ഇന്ത്യയിൽ തന്നെ മാഗ്നൈറ്റിനായുള്ള ബുക്കിംഗ് 50,000 കടന്നിരുന്നു. മൂന്ന് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായി XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് നിസാൻ വാഹനത്തെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

നിസാന്റെ തലവര തെളിഞ്ഞു; മെയ്‌ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം

5.6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിനായി മുടക്കേണ്ട എക്സ്ഷോറൂം വില. 1.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ-ലൈൻ 3 പെട്രോൾ, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടർ പെട്രോൾ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.

Most Read Articles

Malayalam
English summary
Nissan India Started To Exporting Magnite Sub-Compact SUV To Three International Markets. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X