ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ആന്ധ്രാപ്രദേശിലെ നിസാന്‍ ഡീലര്‍ കഴിഞ്ഞ ദിവസം മാഗ്‌നൈറ്റിന്റെ 36 യൂണിറ്റുകള്‍ വിതരണം ചെയ്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ ബെംഗളൂരുവിലും ഒരു ദിവസത്തെ വലിയ ഡെലിവറി നടത്തിയിരിക്കുകയാണ് കമ്പനി.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ബെംഗളൂരുവിലെ നിസാന്‍ ഡീലര്‍ ഒരു ദിവസം മാഗ്‌നൈറ്റിന്റെ 100 യൂണിറ്റ് ഡെലിവറികള്‍ സംഘടിപ്പിച്ചിരുന്നു. നഗരത്തിലെ വിവിധ ഔട്ട്‌ലെറ്റുകള്‍ ഈ ബുക്കിംഗുകള്‍ സ്വീകരിച്ചെങ്കിലും ഒരു മെഗാ ഡെലിവറി ഇവന്റിന്റെ ഭാഗമായി ഡെലിവറികള്‍ ഏകോപിപ്പിക്കുകയായിരുന്നു.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ഈ മെഗാ ഡെലിവറി ആഘോഷിക്കുന്നതിനായി കാറുകള്‍ സ്ട്രീമറുകള്‍, റിബണുകള്‍, ചുവപ്പ്, വെള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ചുരുങ്ങിയ കാലയളവ് കൊണ്ട് 35,000-ല്‍ അധികം ബുക്കിംഗുകളാണ് കമ്പനി വാരിക്കൂട്ടിയത്.

MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ഇതിന്റെ ഭാഗമായി കമ്പനി വാഹനത്തിന്റെ കാത്തിരിപ്പ് കാളയളവ് വര്‍ധിപ്പിച്ചു. അതിനൊപ്പം തന്നെ പ്രതിമാസ ഉത്പാദനം 3,500 യൂണിറ്റില്‍ നിന്ന് 4,500 യൂണിറ്റായി വര്‍ധിപ്പിച്ചു.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന കോംപാക്ട് എസ് യുവി ശ്രേണിയിലേക്ക് 2020 ഡിസംബര്‍ 2-നാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. മാഗ്നൈറ്റിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

നിലവില്‍ 5.54 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. XE, XL, XV, XV പ്രീമിയം എന്നീ നാല് പതിപ്പുകളിലാണ് മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 20 വേരിയന്റുകളിലായി ഇത് വ്യാപിച്ചിരിക്കുന്നു.

ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമിന് 9.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സണ്‍, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

MOST READ: ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ തേരോട്ടം

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ഏതിരാളികളെക്കാള്‍ കുറഞ്ഞ വിലയാണ് മോഡലിനെ ശ്രേണിയില്‍ ആകര്‍ഷകമാക്കുന്നതും. മാഗ്‌നൈറ്റില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു.

MOST READ: EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇത് 99 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മാഗ്‌നൈറ്റിന്റെ പുറംമോടിയിലെ സവിശേഷതകള്‍.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Image Courtesy: AUTO TOWN

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Dealer Delivers 100 Cars In Day. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X