ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

നിസാൻ 2020 ഡിസംബർ 2 -നാണ് മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയത്. 4.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിപണിയിലെത്തിയത്. വിലകൾ ആമുഖമാണെന്നും ഡിസംബർ 31 -ന് അവസാനിക്കുമെന്നും തുടക്കത്തിൽ നിർമ്മാതാക്കൾ സൂചിപ്പിച്ചിരുന്നു.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ നിസാൻ മാഗ്നൈറ്റിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ, അതേ വിലകൾ തുടർന്നും നൽകാൻ കമ്പനി തീരുമാനിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാഗ്നൈറ്റ് എസ്‌യുവിയുടെ ആമുഖ വില തുടരുമെന്ന് നിസാൻ അറിയിച്ചു.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

അടിസ്ഥാന 'XE' ട്രിം ഒഴികെയുള്ള എല്ലാ വേരിയന്റുകളും മാറ്റങ്ങളൊന്നുമില്ലാതെ ഇതേ വിലനിർണ്ണയം മുന്നോട്ട് കൊണ്ടുപോകും. നിസാൻ മാഗ്നൈറ്റ് XE -ക്ക് ഇപ്പോൾ 5.49 ലക്ഷം രൂപയാണ്, എക്സ്-ഷോറൂം വില, ഇത് ആമുഖ വിലയേക്കാൾ 50,000 രൂപ കൂടുതലാണ്.

MOST READ: ഗ്രാവിറ്റാസ് മുതല്‍ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്‌യുവികള്‍

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 32,800 ബുക്കിംഗുകളും 180,000+ എൻക്വൈറികളും രജിസ്റ്റർ ചെയ്യാൻ മാഗ്നൈറ്റിന് കഴിഞ്ഞുവെന്നും നിസാൻ അറിയിച്ചു.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

നിസാൻ മാഗ്നൈറ്റിന്റെ ഡിമാൻഡ് കാരണം ഇപ്പോൾ 1000 പേരെ നിയമിക്കാനും മൂന്നാം ഷിഫ്റ്റ് ഉൽപാദനം ആരംഭിക്കാനും കമ്പനിയെ അനുവദിച്ചു.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ, വർധിച്ചുവരുന്ന കാത്തിരിപ്പ് കാലാവധി വെറും രണ്ട് മുതൽ മൂന്ന് മാസമായി കുറയ്ക്കുമെന്ന് നിസാൻ പ്രതീക്ഷിക്കുന്നു.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

മാനുഫാക്ചറിംഗ് ഫെസിലിറ്റിയിലെ ജീവനക്കാർക്ക് പുറമേ, ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലും നിസാൻ തങ്ങളുടെ ലേബറിന്റെ ശക്തി വർധിപ്പിക്കും.

MOST READ: വിപണിയിൽ ജൈത്രയാത്ര തുടർന്ന് മഹീന്ദ്ര ഥാർ; ഡിസംബറിൽ നേടിയത് 6,500 ബുക്കിംഗുകൾ

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

ASEAN, NCAP ക്രാഷ് ടെസ്റ്റുകളിൽ 'മേഡ്-ഇൻ-ഇന്ത്യ' കോം‌പാക്ട്-എസ്‌യുവി ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു. ഇത് നിസാൻ മാഗ്നൈറ്റിന്റെ ജനപ്രീതി വീണ്ടും വർധിപ്പിച്ചു.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

ലോകോത്തര ഡിസൈൻ, പ്രൊഡക്റ്റ് ടെക്നോളജി, മാനുഫാക്ചറിംഗ് എന്നിവയിലൂടെ ഇന്ത്യയിൽ പുതുമകൾ സൃഷ്ടിക്കുന്നതിനുള്ള നിസാന്റെ പ്രതിജ്ഞാബദ്ധതയുടെ മികച്ച തെളിവാണ് പുതിയ നിസാൻ മാഗ്നൈറ്റിനായി തങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണമെന്ന് നിസാൻ മോട്ടോർ കമ്പനി COO അശ്വനി ഗുപ്ത പറഞ്ഞു.

MOST READ: പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

വർധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി മൂന്നാമത്തെ ഷിഫ്റ്റിലൂടെ തങ്ങളുടെ വ്യാവസായിക തന്ത്രത്തെ ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്.

ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

രാജ്യത്തെ ഉൽ‌പാദന, വ്യാവസായിക മേഖലയിലേക്കുള്ള തങ്ങളുടെ സംഭാവന തുടരുമെന്നും ഈ അനിശ്ചിത കാലഘട്ടത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Nissan Magnite Introductory Prices To Remain Unchanged Except For Base Trim. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X