മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

2020 ഡിസംബർ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിച്ച നിസാൻ മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ പുതിയ ചരിത്രങ്ങൾ രചിച്ച് മുന്നേറുകയാണ്. ആകെ മുരടിച്ചു കിടന്ന ജാപ്പനീസ് ബ്രാൻഡിന്റെ ഡീലർഷിപ്പുകളിലേക്ക് ആളുകളെ എത്തിച്ച് നിസാന് പുതുജീവനേകിയ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

മാഗ്‌നൈറ്റിനായി ഇതുവരെ 72,000 ബുക്കിംഗുകൾ നിസാന് ലഭിച്ചപ്പോൾ ഡെലിവറി 30,000 യൂണിറ്റ് എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. ഗുരുഗ്രാമിലെ നിസാൻ ഡീലർഷിപ്പിൽ നടന്ന ചടങ്ങിൽ 30,000-ാമത്തെ യൂണിറ്റ് ഉപഭോക്താവിന് കൈമാറിയാണ് കമ്പനി നേട്ടത്തിലെത്തിയത്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

സബ് കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിലെ കടുത്ത മത്സരവും കൊവിഡ്-19 മഹാമാരി, വീണ്ടെടുക്കൽ സമ്പദ്‌വ്യവസ്ഥ, സെമികണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമം തുടങ്ങിയ വൻപ്രതിസന്ധികളെല്ലാം തരണം ചെയ്‌താണ് കമ്പനി 30,000 യൂണിറ്റ് മാഗ്നൈറ്റ് എസ്‌യുവിയെ വിതരണം ചെയ്‌തിരിക്കുന്നത്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

നിസാൻ നെക്സ്റ്റ് പരിവർത്തന പദ്ധതിക്ക് കീഴിൽ അവതരിപ്പിച്ച മാഗ്നൈറ്റിനെ വിജയകരമായ നിലയിലെത്തിക്കാൻ തങ്ങൾക്കായെന്ന് നിസാൻ എഎംഐഇഒ ചെയർപേഴ്സൺ ഗില്ലൂം കാർട്ടിയർ പറഞ്ഞു. ഈ കാറിലൂടെ ഇന്ത്യയിലെ ഉയർന്ന മത്സരാധിഷ്ഠിത കോംപാക്‌ട് എസ്‌യുവി വിഭാഗത്തെ ഇളക്കിമറിക്കാനും ബ്രാൻഡിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

മാഗ്‌നൈറ്റിന്റെ മത്സരാധിഷ്ഠിത വിലയാണ് തുടക്കത്തിൽ ശ്രദ്ധ നേടാൻ സഹായകരമായത്. നിസാന്റെ ഒരു ഡു-ഓർ-ഡൈ ഉൽപ്പന്നമായി പലരും കണക്കാക്കിയ മോഡൽ ലുക്കിന്റെ കാര്യത്തിലും ഫീച്ചർ സമ്പന്നതയുടെ കാര്യത്തിലും ഒട്ടും പിന്നാക്കം പോവാത്തതും വിജയത്തിന് അടിത്തറയേകി. എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 5 ലക്ഷത്തിൽ താഴെയാണ് എക്സ്ഷോറൂം വില തുടക്കത്തിൽ ഇട്ടത്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

എന്നാൽ അതിനുശേഷം വില പുതുക്കി. നിലവിൽ 20 ഗ്രേഡ് ലൈനപ്പില്‍ ലഭ്യമാകുന്ന വാഹനത്തിൽ തെരഞ്ഞെടുക്കാന്‍ 36 കോമ്പിനേഷനുകളുമുണ്ട്. സബ്-കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ എത്തുന്ന മോഡലിന് 5.71 ലക്ഷം രൂപ മുതല്‍ 10.15 ലക്ഷം രൂപ വരെയാണ് നിലവിലെ എക്‌സ്‌ഷോറൂം വില.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിൽ 20 ഗ്രേഡ് ലൈനപ്പില്‍ ലഭ്യമാണ്. അതോടൊപ്പം തെരഞ്ഞെടുക്കാന്‍ 36 കോമ്പിനേഷനുകളുമുണ്ട്. നിസാന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വാഹനം വാങ്ങുന്നതിനുള്ള ഓപ്ഷനും ലഭ്യമാകുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത പദ്ധതിയിലും മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

വിപണിയിലെ ഏറ്റവും താങ്ങാവുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നു മാത്രമല്ല മാഗ്‌നൈറ്റ്. 50,000 കിലോമീറ്ററിന് 30 പൈസ/കിലോമീറ്റർ കണക്കിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള പരിപാലനചെലവും മോഡലിന്റെ പ്രത്യേകതയാണെന്നും നിസാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്നുമുള്ള മോഡലിൽ രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ലഭിക്കുന്നത്. ഇത് നാമമാത്രമായ ചെലവിൽ അഞ്ച് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ നീട്ടാനും നിസാൻ അവസരം നൽകുന്നുണ്ട്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളാണ് മാഗ്നൈറ്റിന് തുടിപ്പേകുന്നത്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

എസ്‌യുവിയിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. രണ്ടാമത്തെ ടർബോ എഞ്ചിൻ പരമാവധി 99 bhp പവറിൽ 160 Nm torque ആണ് നിർമിക്കുന്നത്. മാഗ്നൈറ്റിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അതേസമയം ഓട്ടോമാറ്റിക് പ്രേമികൾക്കായി ഒരു സിവിടി യൂണിറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

1500 -ലധികം നഗരങ്ങളിൽ ലഭ്യമായ 24/7 റോഡ്സൈഡ് അസിസ്റ്റൻസും നിസാൻ മാഗ്നൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സെമി കണ്ടക്ടര്‍ വിതരണത്തിന്റെ കുറവും ഉത്പാദന വെല്ലുവിളികളും കാരണം നീണ്ട ബുക്കിംഗ് കാലയളവാണ് മാഗ്നൈറ്റിനുള്ളത് എന്ന കാര്യം പല ഉപഭോക്താക്കളിലും നിരാശയുളവാക്കുന്ന കാര്യമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സോടു കൂടിയ മാഗ്നൈറ്റ് ടർബോ എഞ്ചിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20 കിലോമീറ്റർ ആണ്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

അതേസമയം നിസാൻ മാഗ്നൈറ്റ് സിവിടി ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 17.7 കിലോമീറ്റർ മൈലേജുമാണ് ലഭിക്കുക. മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എസ്‌യുവി എന്ന നിലയിൽ ബോൾഡ് ബ്യൂട്ടിഫുൾ ഡിസൈനാണ് മാഗ്നൈറ്റിനെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

ഫീച്ചറുകളാലും സമ്പന്നമാണ് ഈ ജാപ്പനീസ് എസ്‌യുവിയെന്ന് നിസംശയം പറയാം. 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എയര്‍കോണ്‍ എന്നിവയെല്ലാമാണ് അകത്തളത്തെ പ്രീമിയമാക്കുന്നത്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

ഇതോടൊപ്പം ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ 16 ഇഞ്ച് അലോയ് വീലുകള്‍, ബോഡി കളര്‍ ഉള്ള ബമ്പറുകള്‍, ഇലക്ട്രിക്കലി മടക്കാവുന്ന മിററുകള്‍, കീലെസ്സ് എന്‍ട്രി, സ്റ്റാര്‍ട്ട് പുഷ്-ബട്ടണ്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയും ബ്രാൻഡ് വാഹനത്തിൽ നൽകുന്നുണ്ട്.

മുന്നോട്ട് കുതിച്ച് മാഗ്നൈറ്റ്; കോംപാക്‌ട് എസ്‌യുവിയുടെ 30,000 യൂണിറ്റ് ഡെലിവറികൾ പൂർത്തിയാക്കി നിസാൻ

സുരക്ഷാ സവിശേഷതകളിലും വാഹനം ഒട്ടും പിന്നോട്ടല്ല. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗാണ് മാഗ്നൈറ്റ് നേടിയെടുത്തിരിക്കുന്നത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD, BAS എന്നിവയുള്ള ABS, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിയിലെ സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan magnite suv achieves milestone of 30000 delivery in india
Story first published: Friday, November 26, 2021, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X