Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിസാന്‍ മാഗ്നൈറ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വാഹനത്തിന് വളരെ വേഗം തന്നെ രാജ്യത്ത് ജനപ്രീതി നേടിയെടുക്കാനും സാധിച്ചുവെന്ന് വേണം പറയാന്‍. വിപണിയില്‍ ഇന്ന് ബ്രാന്‍ഡിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലായി ഇത് മാറുകയും ചെയ്തിട്ടുണ്ട്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

അതുകൊണ്ട് തന്നെ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് മാഗ്നൈറ്റില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും കമ്പനി തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍, ജാപ്പനീസ് കാര്‍ നിര്‍മാതാവ് മാഗ്നൈറ്റിന്റെ മറ്റൊരു ട്രിം ലെവല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഈ പുതിയ വേരിയന്റ് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് വൈകാതെ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ട്രിം - XV എക്സിക്യൂട്ടീവ് - നിലവിലുള്ള മാഗ്നൈറ്റിന്റെ XL, XV ട്രിമ്മുകള്‍ക്കിടയില്‍ ഇത് സ്ഥാനം പിടിക്കും.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, പുതിയ വേരിയന്റിന് 16 ഇഞ്ച് അലോയ് വീലുകള്‍ (ഡ്യുവല്‍-ടോണ്‍), ബോഡി-നിറമുള്ള ORVM-കള്‍, ബോഡി-നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ മുതലായവ ലഭിക്കുമെന്നാണ് സൂചന.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോഡലിലാകും ഈ വേരിയന്റ് വാഗ്ദാനം ചെയ്യുക. അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഓപ്ഷന്‍ ഈ ട്രിം ലെവലില്‍ ലഭ്യമാകുമോ എന്ന് ഉറപ്പില്ല. ഫ്രണ്ട് ബമ്പറിന് ക്രോം ഇന്‍സെര്‍ട്ടുകളും സില്‍വര്‍ ഫിനിഷ്ഡ് ഫോക്‌സ് ബാഷ് പ്ലേറ്റുകളും ലഭിക്കുന്നുണ്ടെങ്കിലും L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഇവിടെ ലഭിക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഈ പുതിയ വേരിയന്റിന്റെ ഡിസൈന്‍ മാറ്റങ്ങള്‍ പരിശോധിച്ചാല്‍, ഫ്രണ്ട് ഗ്രില്ലിന് ക്രോം ഔട്ട്ലൈനിംഗ് ലഭിക്കുന്നു, അതേസമയം മെഷ് കറുപ്പിച്ചിരിക്കുന്നുവെന്നും സില്‍വര്‍ ഫിനിഷ് ചെയ്ത ഡോര്‍ മോള്‍ഡിംഗുകള്‍ വാഹനത്തിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് ക്യാമറ, മടക്കാവുന്ന പിന്‍ സീറ്റുകള്‍ (60:40 അനുപാതത്തില്‍) തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ട്രിമ്മിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ കമ്പനി വെളിപ്പെടുത്തുമെന്നാണ് സൂചന. നിസാന്‍ മാഗ്നൈറ്റിന് നിലവില്‍ 5.71 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പിനായി 10.15 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

വരാനിരിക്കുന്ന ട്രിം ഒരു മിഡ്-സ്‌പെക്ക് വേരിയന്റായതിനാല്‍, അതിന്റെ ലോഞ്ച് എസ്‌യുവിയുടെ വില ശ്രേണിയെ ബാധിക്കില്ലെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍, ഇത് മാരുതി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, റെനോ കൈഗര്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഇന്ത്യയിലെ നിസാന്‍ മാഗ്നൈറ്റിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങള്‍ അതിന്റെ ആക്രമണാത്മക വില നിര്‍ണ്ണയം, സുന്ദരമായ രൂപം, ആകര്‍ഷകമായ ഫീച്ചര്‍ പട്ടിക എന്നിവയാണ്. എന്നിരുന്നാലും, നിര്‍മാതാവ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും, എസ്‌യുവിയുടെ ആവശ്യം നിര്‍മ്മാണ ശേഷിയേക്കാള്‍ വളരെ കൂടുതലാണ്. ഇക്കാരണത്താല്‍, മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലാവധി നിലവില്‍ അഞ്ച് മാസമായി വരെയാണെന്നതും ശ്രദ്ധേയമാണ്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

മാഗ്നൈറ്റിന്റെ ഡെലിവറി 2020 ഡിസംബര്‍ അവസാനത്തോടെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ഏകദേശം 11 മാസത്തിനുള്ളില്‍, ഇന്ത്യയിലുടനീളം 30,000 യൂണിറ്റ് മാഗ്നൈറ്റ് എത്തിക്കാന്‍ നിസാന് കഴിഞ്ഞുവെന്നതും ഏറെ പ്രശംസനീയമായ കാര്യം തന്നെയാണ്. മാത്രമല്ല, ഈ കാലയളവില്‍ 72,000-ലധികം ബുക്കിംഗുകള്‍ നേടിയെടുക്കാനും ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഇതിന് മുമ്പ് മറ്റൊരു നിസാന്‍ കാറിനും ഇന്ത്യയില്‍ ഇത്രയും വലിയ ബുക്കിംഗ് നേടാന്‍ കഴിഞ്ഞിട്ടില്ല. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നിസാന്‍ അവരുടെ മാഗ്‌നൈറ്റിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നിസാന്റെ വളര്‍ച്ചയ്ക്ക് മാഗ്‌നൈറ്റ് വലിയ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ പാസഞ്ചര്‍ വാഹന വിപണി വിഹിതം 1 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ മോഡലിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

നാളിതുവരെ വിതരണം ചെയ്ത 30,000 യൂണിറ്റുകളില്‍ 20,132 യൂണിറ്റുകളും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 7 മാസത്തില്‍ ശരാശരി 3,000 യൂണിറ്റുകള്‍ വിറ്റു. 2021 ജൂലൈയില്‍ 4,073 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയും കമ്പനി രേഖപ്പെടുത്തി.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

2021 ഒക്ടോബറില്‍, നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ 3,913 വാഹനങ്ങള്‍ വിറ്റു, 2020 ഒക്ടോബറില്‍ വിറ്റ 1,105 യൂണിറ്റുകള്‍ക്ക് ശേഷം 254 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ബ്രാന്‍ഡ് രേഖപ്പെടുത്തിയത്.

Magnite-ന് XV എക്സിക്യൂട്ടീവ് പതിപ്പുമായി Nissan; അവതരണം ഉടന്‍

ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഡെലിവറിക്കായി കാത്തിരിക്കുന്ന 42,000 ഉപഭോക്താക്കള്‍ക്ക് കാര്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് കയ്യിലുള്ള നിലവിലെ ബ്രാന്‍ഡിന്റെ ചുമതല. എന്നാല്‍ സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍, കാത്തിരിപ്പ് കാലയളവ് കുറയുന്നതിന് കുറച്ച് കാലതാമാസമെടുക്കുമെന്നാണ് നിസാന്‍ പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan planning to launch xv executive trim for magnite launch soon in india
Story first published: Wednesday, December 1, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X