Just In
- 7 min ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 30 min ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
- 1 hr ago വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം; അണിയറിൽ 4 പുത്തൻ മോഡലുകൾ
- 1 hr ago വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
Don't Miss
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Movies ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
പാത്ത്ഫൈൻഡർ എസ്യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്
പാത്ത്ഫൈൻഡർ എസ്യുവിയുടെ 2021 മോഡൽ ഒഴിവാക്കാൻ തീരുമാനിച്ച് നിസാൻ. പകരം 2021 ഫെബ്രുവരി നാലിന് വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡ്.
എന്നാൽ ജാപ്പനീസ് ബ്രാൻഡ് അതിന്റെ മിഡ്-സൈസ് ത്രീ-റോ എസ്യുവിയുടെ പുതിയ ആവർത്തനം അടുത്ത വർഷത്തോടെയാകും വിൽപ്പനയ്ക്ക് എത്തിക്കുക എന്നതും ശ്രദ്ധേയമാണ്.
അതിന്റെ ഭാഗമായി പാത്ത്ഫൈൻഡർ എസ്യുവിയുടെ പുതിയ മോഡലന്റെ ടീസറുമായി രംഗത്തെത്തിയിരിക്കുകയാണ് നിസാൻ. ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പുതിയ പാത്ത്ഫൈൻഡറിനെക്കുറിച്ച് കമ്പനി ളരെ കുറച്ച് വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ.
MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം
എങ്കിലും പുതിയ എസ്യുവിയുടെ പിൻഭാഗവും മുൻഭാഗവും ഈ ടീസറിലൂടെ കാണാനാകും. 2022 മോഡൽ പാത്ത്ഫൈൻഡർഎസ്യുവിയുടെ മുൻവശത്ത് നിസാൻ റോഗിൽ നിന്നുമുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ഇടംപിടിക്കുന്നത്.
പാത്ത്ഫൈൻഡർ എസ്യുവിയുടെ പിൻവശത്ത് പ്രൊഫൈലിൽ നേരായ ഡോർ, ബോക്സി ടെയിൽഗേറ്റ്, ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുന്നു. ടീസർ വീഡിയോയിൽ ഉയർന്ന വേഗതയിൽ പായുന്ന വാഹനത്തെയാണ് നിസാൻ ചിത്രീകരിക്കുന്നത്.
MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെ
3.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 എഞ്ചിനാണ് പാത്ത്ഫൈൻഡർ എസ്യുവിയുടെ കരുത്ത്. എഞ്ചിൻ നിലവിൽ 270 bhp പവറിൽ 340 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട്, ഓൾ-വീൽ ഡ്രൈവ് ഉള്ള സിവിടി ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.
2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഇൻലൈൻ-4 യൂണിറ്റും ശ്രേണിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഭാവിയിൽ എസ്യുവി ഒരു ഹൈബ്രിഡ് പതിപ്പ് ഉപയോഗിച്ച് അപ്ഗ്രേഡുചെയ്യുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്സ്വാഗനെ
എന്നാൽ നിസാൻ അതിന്റെ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാത്ത്ഫൈൻഡർ എസ്യുവിയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ.
ഇന്റീരിയർ സവിശേഷതകളെക്കുറിച്ചോ മറ്റ് സവിശേഷതകളെക്കുറിച്ചോ നിസാൻ ഇതുവരെ വെളിപ്പെടുത്താൻ തയാറായിട്ടില്ല. എന്നിരുന്നാലും പാത്ത്ഫൈൻഡറിന്റെ മുൻഗാമിയ്ക്ക് നൽകാനുണ്ടായിരുന്നതിൽ ഭൂരിഭാഗവും 2022 ആവർത്തനത്തിൽ നിലനിർത്താൻ സാധ്യതയുണ്ട്.