ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

അനുദിനം ഉയർന്നു വരുന്ന ഡമാൻഡിനെ നേരിടാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ജൂലൈയോടെ ചെന്നൈ പ്ലാന്റിൽ ഉത്പാദനം പ്രതിമാസം 3,500 യൂണിറ്റിലെത്തിക്കാൻ വൻ പരിശ്രമത്തിലാണ്.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

ബ്രാൻഡ് പുതുതായി പുറത്തിറക്കിയ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റ് ഇതിനോടകം 50,000 യൂണിറ്റ് ബുക്കിംഗാണ് മറികടന്നിരിക്കുന്നത്. 2019-20 -ലെ 17,831 യൂണിറ്റുകളിൽ നിന്ന് 6.5 ശതമാനം വളർച്ചയോടെ 2020-21 -ൽ 18,886 യൂണിറ്റുമായി നിസാൻ മോട്ടോർ ഇന്ത്യ ഈ സാമ്പത്തിക വർഷത്തിൽ മൂന്നക്ക വളർച്ച പ്രതീക്ഷിക്കുന്നു.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

എന്നാൽ ഇതിനൊരു വെല്ലുവിളിയായി കൊവിഡിന്റെ രണ്ടാം തരംഗം, വിതരണ തടസ്സങ്ങൾ, സെമികണ്ടക്ടറുകളുടം ക്ഷാമം എന്നിവ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

കഴിഞ്ഞ ഡിസംബറിൽ ചെന്നൈ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റോടെ ഉൽ‌പാദനം വർധിപ്പിക്കുന്നതിന് 1,000 പേരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 2021 മുതൽ നിർമ്മാണശാലയിൽ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ചു.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

എന്നാൽ മുന്നോട്ട് പോകുമ്പോൾ നിലവിൽ പ്രതിമാസം 2,700 യൂണിറ്റിൽ നിൽക്കുന്ന ഉൽ‌പാദന സംഖ്യ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രതിമാസം 3,500 വരെ ഉയർത്താൻ തങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

ഇപ്പോഴേക്കുള്ള പദ്ധതിയാണിത്, എന്നാൽ സെമികണ്ടക്ടർ ക്ഷാമം അല്ലെങ്കിൽ ഘടകങ്ങളുടെ കുറവോ കൊവിഡിന്റെ സാഹചര്യങ്ങൾ എന്നിവയാൽ ഇത് വെല്ലുവിളിക്കപ്പെടാം എന്ന് അദ്ദേഹം വ്യക്തമാക്കി.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

സപ്ലൈ ചെയിൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കമ്പനി തങ്ങളുടെ ചാനൽ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, സെമികണ്ടക്ടർ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്നും വെല്ലുവിളി വളരുകയാണെന്നും ശ്രീവാസ്തവ പറഞ്ഞു.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

വിപണിയിൽ ക്ഷാമം വളരെ ശക്തമാണ്. ജൂലൈ മാസത്തിനുശേഷം മാത്രമാവും നോർമലൈസേഷൻ സംഭവിക്കുക. നിലവിൽ വെല്ലുവിളികൾ ഇപ്പോഴും ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

കൊവിഡ്-19 മഹാമാരി ഉളവാക്കിയ വ്യക്തിഗത മൊബിലിറ്റിക്കുള്ള മുൻഗണന, കുറഞ്ഞ പലിശനിരക്കുകളുള്ള വിപണിയിലെ പണലഭ്യത, ക്രെഡിറ്റ് ലഭ്യത എന്നിവ വിൽപ്പനയ്ക്ക് ആക്കം കൂട്ടി എന്ന് ശ്രീവാസ്തവ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan To Increase Production In Chennai Plant To Meet The Raising Demand. Read in Malayalam.
Story first published: Monday, April 19, 2021, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X