പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

ഹാച്ച്ബാക്കിന്റെ വിലയ്ക്ക് ഇന്ത്യക്കാർക്ക് എസ്‌യുവി ലഭ്യമാക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. താങ്ങാനാവുന്ന വിലയും മറ്റ് ഘടകങ്ങളും ഒത്തിണക്കത്തോടെ എത്തിയത് മാഗ്നൈറ്റ് എന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ വമ്പൻ വിജയത്തിലേക്കാണ് നയിച്ചതും.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

ഏറെ സ്വീകാര്യത ലഭിച്ചതോടെ മാഗ്നൈറ്റിന്റെ മോഡൽ നിരയിലേക്ക് ചെറിയൊരു പരിഷ്ക്കാരവുമായി എത്തുകയാണ് നിസാൻ. എസ്‌യുവിക്ക് XV എക്‌സിക്യൂട്ടീവ് എന്നൊരു പുതിയ വേരിയന്റിനെ സമ്മാനിക്കാനാണ് നിസാൻ ഒരുങ്ങുന്നത്. ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

ഈ പുതിയ വകഭേദം മാഗ്നൈറ്റിന്റെ നിലവിലെ XL വേരിയന്റിനും XV വേരിയന്റിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക. കൂടാതെ XL പതിപ്പിനേക്കാൾ 52,000 രൂപ അധികമായിരിക്കും വരാനിരിക്കുന്ന പുതിയ XV എക്‌സിക്യൂട്ടീവ് വകഭേദത്തിന് മുടക്കേണ്ടി വരിക. എന്നാൽ ഈ അധിക തുകയ്ക്ക് ധാരാളം പുതിയ സവിശേഷതകളായിരിക്കും വാങ്ങുന്നവർക്ക് ലഭിക്കുക.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

ജനപ്രിയമായ മാഗ്നൈറ്റിലേക്ക് ഒരു പുതിയ വേരിയന്റ് ചേർക്കുന്നത് ഉപഭോക്താക്കൾക്ക് പരിഗണിക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകുമെന്നതിനാൽ നിസാൻ ഇത് മികച്ചൊരു അവസരമായാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് അടുത്തിടെ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി വിപണിയിൽ എത്തിയ സാഹചര്യത്തിൽ. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ഇടമാണ് സബ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് എന്നത് വളരെ പ്രസിദ്ധമാണ്.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

പുതിയ നിസാൻ മാഗ്നൈറ്റ് XV എക്‌സിക്യൂട്ടീവ് വേരിയന്റിന്റെ പുറംമോടിയിലെ മാറ്റങ്ങളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകളും സിൽവർ നിറത്തിലുള്ള സൈഡ് ക്ലാഡിംഗും ഡോറിൽ ലഭിക്കും. ഡിസൈനിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ കപ്പ് ഹോൾഡറുകൾ, 60:40 സ്പ്ലിറ്റ് സീറ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉണ്ടാകും.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

അതോടൊപ്പം ഡ്രൈവർ സീറ്റ് ഉയരം ക്രമീകരണം, ഫ്രണ്ട് സീറ്റുകൾ ബാക്ക് പോക്കറ്റുകൾ, ഐസോഫിക്സ് മൗണ്ടുകൾ, പിൻസീറ്റ് ആംറെസ്റ്റ് തുടങ്ങിയ അധിക സവിശേഷതകളും വാഗ്‌ദാനം ചെയ്യും. കൂടുതൽ പ്രധാനമായി, XV എക്സിക്യൂട്ടീവ് പതിപ്പിന് പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ നിസാൻ നൽകുമെന്നതാണ് ശ്രദ്ധേയം.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

അതിൽ ആൻഡ്രോയിഡ് ഓട്ടോ, ഇൻ-ബിൽറ്റ് നാവിഗേഷൻ, വയർഡ്/വയർലെസ് മിറർ ലിങ്ക്, വീഡിയോ പ്ലേ എന്നിവയെല്ലാം കാണും. പാർക്കിംഗ് സമയത്ത് മെച്ചപ്പെട്ട സൗകര്യത്തിനായി നിസാൻ ഈ വേരിയന്റിൽ ഒരു റിയർ പാർക്കിംഗ് ക്യാമറയും സജ്ജീകരിച്ചിരിക്കുമെന്നാണ് മറ്റൊരു പ്രധാന കാര്യം.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

XV എക്സിക്യൂട്ടീവിലെ ബാക്കിയുള്ള സവിശേഷതകൾ മാഗ്നൈറ്റ് XL വേരിയന്റിൽ നിന്നും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും. മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോസ്, കീലെസ് എൻട്രി, പവർ ബൂട്ട്, റിയർ വിൻഡോ വൈപ്പർ, ഡിഫോഗർ, പിൻ പാർക്കിംഗ് സെൻസറുകൾ, പവർ ഡോർ ലോക്കുകൾ തുടങ്ങിയവ ഓഫറിലെ മറ്റ് പ്രധാന സവിശേഷതകൾ കൂടിയായിരിക്കും.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

നിസാൻ മാഗ്നൈറ്റ് XV എക്സിക്യൂട്ടീവിലെ സുരക്ഷാ സവിശേഷതകളിൽ ഇരട്ട എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ ഡോർ ലോക്കുകൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് വിപണിയിൽ എത്തുന്നത്. അതിൽ നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റർ, 1.0 ലിറ്റർ ടർബോചാർജ്‌ഡ് എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. NA യൂണിറ്റ് 71 bhp കരുത്തിൽ പരമാവധി 96 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. വാഹനത്തിലെ ടർബോ എഞ്ചിൻ 99 bhp പവറിൽ 160 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതാണ്.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

അതേസമയം മാഗ്നൈറ്റിന്റെ ഓട്ടോമാറ്റിക്കിൽ 152 Nm torque ആണ് കോംപാക്‌ട് എസ്‌യുവി പുറത്തെടുക്കുക. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. അതേസമയം ടർബോചാർജ്ഡ് യൂണിറ്റിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ സ്വന്തമാക്കാം.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

റെനോ കൈഗറിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സബ്‌ കോംപാക്‌ട് ക്രോസ്ഓവറിന് നിലവിൽ 5.71 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നിലവിൽ XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

പഞ്ച് വന്നു, പിടിച്ചുനിൽക്കാൻ Magnite എസ്‌യുവിക്ക് പുത്തൻ വേരിയന്റുമായി Nissan; ഒപ്പം കൂടുതൽ ഫീച്ചറുകളും

രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വമ്പൻമാരുമായാണ് നിസാൻ മാഗ്നൈറ്റ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan to introduce new xv executive variant for magnite compact suv
Story first published: Friday, October 22, 2021, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X