ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

യൂറോപ്യൻ വിപണിയിൽ മാത്രം മൂന്ന് ദശലക്ഷം വിൽപ്പന സ്വന്തമാക്കിയ താരമാണ് നിസാന്റെ കഷ്‌കായ്. ഇപ്പോൾ വാഹനത്തെ കൂടുതൽ പുതുമയുള്ളതായി നിലനിർത്തുന്നതിന് പുതുതലമുറ മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

നിസാന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നാണ് കഷ്‌കായ്. മൂന്നാംതലമുറയിലേക്ക് കടക്കുമ്പോൾ മുമ്പത്തേതിനേക്കാൾ വലുതും ആധുനികവും സാങ്കേതികമായി സമ്പന്നനുമാണ് ക്രോസ്ഓവർ എസ്‌യുവി എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ 20 മില്ലീമീറ്റർ നീളവും 32 മില്ലീമീറ്റർ വീതിയും 25 മില്ലീമീറ്റർ വീൽബേസ് ഉപയോഗിച്ച് പരിഷ്ക്കരിച്ചെങ്കിലും 2021 മോഡലിനെ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കും. കൂടാതെ നിസാൻ-റെനോ സഖ്യത്തിന്റെ പുതിയ CMF-C പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നതും.

MOST READ: അവതരണത്തിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തി ഇസൂസു MU-X; ചിത്രങ്ങൾ പുറത്ത്

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

ഈ നീക്കം വാഹനത്തിന്റെ ഭാരം ലാഭിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. മുൻഗാമിയേക്കാൾ 60 കിലോഗ്രാം ഭാരം കുറവാണ് പുതിയ നിസാൻ കഷ്‌കായ്ക്ക്. എന്നാൽ മൂന്നാംതലമുറയിലേക്ക് എത്തിയപ്പോൾ എസ്‌യുവിയുടെ കാഠിന്യം 41 ശതമാനം വർധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

ഒരു സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റാണ് 2021 മോഡൽ കഷ്‌കായിൽ ഇടംപിടിച്ചിരിക്കുന്നത്. അത് മെലിഞ്ഞതും പഴയ മോഡലിന്റെ സവിശേഷതകൾ നിലനിർത്തുന്നതുമാണ്. കൂടാതെ മുന്നിലെ വി-മോഷൻ ഗ്രിൽ കൂടുതൽ ആധുനികമാണ്. പ്രൊഫൈലിൽ ഫ്ലോട്ടിംഗ് സി-പില്ലറിനൊപ്പം ഒരു ഷോൾഡർ ലൈനും ഷാർപ്പ് ക്രീസും പ്രവർത്തിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

എന്തിനധികം കാറിലെ 20 ഇഞ്ച് കൂറ്റൻ അലോയ് വീലുകളുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്. പിന്നിൽ മാഗ്നൈറ്റിനോട് ഒരു സാമ്യം തോന്നിയേക്കാം. എന്നിരുന്നാലും കോം‌പാക്റ്റ് റിയർ സ്‌ക്രീനിൽ ടെയിൽ‌ ലൈറ്റുകൾ നേർത്തതാണ്. എന്നാൽ ബാക്കി ഡിസൈനുകളെ അപേക്ഷിച്ച് ബമ്പറുകൾ വളരെ ലളിതമാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ സമഗ്രമായ ആധുനികമായ ക്യാബിനാണ് നിസാൻ കഷ്‌കായ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, സൗന്ദര്യാത്മക രൂപത്തിലുള്ള സെന്റർ കൺസോൾ എന്നിവയെല്ലാം മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നതും.

MOST READ: പ്രീമിയം നിര കിടുക്കാൻ ജീപ്പ്; പുതിയ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലെത്തും

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

വൈ-ഫൈ കണക്ഷൻ, നിസാൻകണക്‌ട്, 10.8 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഗൂഗിൾ അസിസ്റ്റുമായി പൊരുത്തപ്പെടുന്ന ഹോം-ടു-കാർ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ എന്നിവയുൾപ്പെടെ പുതിയകാല സവിശേഷതകളും മൂന്നാംതലമുറ കഷ്‌കായിയിലെ സാന്നിധ്യമാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

പുതിയ കഷ്‌കായ്ക്ക് ഇപ്പോൾ 1.3 ലിറ്റർ DiG-T ടർബോ-പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 138 bhp, 156 bhp എന്നിങ്ങനെ രണ്ട് ട്യൂൺ അവസ്ഥയിൽ ലഭ്യമാണ്. 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ ഈ യൂണിറ്റ് 270 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ നിസാന്റെ X-ട്രോണിക് സിവിടി ഗിയർബോക്‌സ് ഉപയോഗിച്ച്, 2WD, 4WD കോൺഫിഗറേഷനുമായി കഷ്‌കായ് തെരഞ്ഞെടുക്കാം. കൂടാതെ ലിഥിയം അയൺ ബാറ്ററി പാക്കിൽ സൂക്ഷിക്കുന്ന ബ്രേക്ക് എനർജി റീജനറേഷനിൽ നിന്നും പ്രയോജനം ലഭിക്കും.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

സ്റ്റാൻഡേർഡ്, ഇക്കോ, സ്‌പോർട്ട്, സ്നോ, ഓഫ് റോഡ് എന്നീ അഞ്ച് ഡ്രൈവിംഗ് മോഡുകളും ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള മോഡലിന് ലഭിക്കും. നിസാന്റെ വൈദ്യുതീകരണത്തിന്റെ ഭാഗമായി കഷ്‌കാ‌യ് ശരിയായ ഇ-പവർ മോഡലും ലഭ്യമാകും.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

പവർ ജനറേറ്റർ, ഇൻവെർട്ടർ, 140 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ എന്നിവയോടുകൂടി എത്തുന്ന ഈ മോഡൽ 154 bhp കരുത്ത് വികസിപ്പിക്കുന്ന പെട്രോൾ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. നിസാൻ ലീഫിൽ കാണുന്നതുപോലെ പവർ ഔട്ട്പുട്ടും ഇ-പവറിനു കീഴിൽ, ICE വൈദ്യുതി ഉൽ‌പാദിപ്പിക്കും.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

നിസാന്റെ തനതായ 'ഇ-പെഡൽ' സജ്ജീകരണത്തിനൊപ്പമാണ് ഇ-പവർ മോഡൽ ഓഫർ ചെയ്യുന്നത്. അവസാനമായി, ഏറ്റവും പുതിയ തലമുറ പ്രോപൈലറ്റിൽ നിന്നും സ്വയംഭരണ ഹാർഡ്‌വെയറും കഷ്കായുടെ പ്രത്യേകതയാണ്. യൂറോപ്യൻ വിപണിയിൽ ഈ വർഷാവസാനത്തോടെ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Unveiled The New-Gen 2021 Qashqai. Read in Malayalam
Story first published: Friday, February 19, 2021, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X