സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

2021-ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാഹന സ്‌ക്രാപ്പിംഗ് നയം പ്രഖ്യാപിച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

എന്നാല്‍ ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പിംഗ് നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

സ്‌ക്രാപ്പിംഗ് നയപ്രകാരം പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയാല്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ വിലയില്‍ അഞ്ച് ശതമാനം ഇളവ് നല്‍കുമെന്നാണ് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ നല്‍കുന്ന ഉടമകള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് ചില ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു.

MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരും എന്നതിനെക്കുറിച്ച് മന്ത്രി ഒന്നും പരാമര്‍ശിച്ചിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളുമാണ് സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമാകുന്നത്.

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

വാഹനം ഉപേക്ഷിക്കുന്നതിന് പുറമെ, പഴയ മലിനീകരണ വാഹനങ്ങള്‍ക്ക് ഹരിതനികുതിയും മറ്റ് നികുതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമേറ്റഡ് സൗകര്യങ്ങളില്‍ നിര്‍ബന്ധിത ഫിറ്റ്‌നസ്, മലിനീകരണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇവ ആവശ്യമാണ്. ഇതിനായി രാജ്യത്തുടനീളം ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകള്‍ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു.

MOST READ: ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം കൂട്ടും.

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

എന്നാല്‍, ശാസ്ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിമര്‍ശനവും ഇതിനൊപ്പം ഉയര്‍ന്നിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മുന്‍ നിര വാഹന നിര്‍മാണ ഹബ്ബ് ആക്കി മാറ്റുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

MOST READ: പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

സ്‌ക്രാപ്പിംഗ് പോളിസി ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വിറ്റുവരവ് 30 ശതമാനം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ 4.5 ലക്ഷം കോടി രൂപ വിറ്റുവരവ് 10 ലക്ഷം കോടിയായി ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

1.45 ലക്ഷം കോടിയുടെ വാഹനഘടക കയറ്റുമതി 3 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയും പദ്ധതിയുടെ ഭാഗമാണ്. ഈ സ്‌ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ വരുന്നതോടെ, ഉരുക്ക്, പ്ലാസ്റ്റിക്, റബ്ബര്‍, അലുമിനിയം തുടങ്ങിയവ വന്‍ തോതില്‍ ലഭ്യമാവുകയും ഓട്ടോമൊബൈല്‍ ഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഇവ ഉപയോഗിക്കാനും സാധിക്കും.

MOST READ: കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

തുടക്കത്തില്‍ ഒരു കോടി വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായി പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കാക്കിയ എണ്ണത്തില്‍ 51 ലക്ഷം യൂണിറ്റുകള്‍ 20 വര്‍ഷത്തിന് മുകളിലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും (LMV) 15 വര്‍ഷത്തിന് മുകളിലുള്ള 34 ലക്ഷം എല്‍എംവികളും ആയിരിക്കും. 15 വര്‍ഷത്തിന് മുകളിലുള്ളതും നിലവില്‍ സാധുതയുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതുമായ 17 ലക്ഷം ഇടത്തരം, ഹെവി മോട്ടോര്‍ വാഹനങ്ങളും ഈ പോളിസിയില്‍ ഉള്‍പ്പെടും.

Most Read Articles

Malayalam
English summary
Nitin Gadkari Says Scrap Old Vehicles Under Scrappage Policy, New Vehicle Buyers Will Get A Rebate 5 Percent. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X