മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് പ്രവേശിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാതാക്കളിൽ ഒരാളാണ് മഹീന്ദ്ര. സെഡാൻ, ഹാച്ച്ബാക്ക് ബോഡി സ്റ്റൈലുകളിൽ യഥാക്രമം ഇ-വെറിറ്റോ, e20 എന്നീ രണ്ട് ഇലക്ട്രിക് (ഇവി) മോഡലുകൾ വികസിപ്പിച്ചാണ് ബ്രാൻഡ് ഇതിന് തുടക്കമിട്ടത്.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

എന്നിരുന്നാലും പരിമിതമായ ലഭ്യതയും ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവവും കാരണം അവക്ക് പ്രശസ്തി നേടാൻ കഴിഞ്ഞില്ല. അതിനാൽ പയ്യെ ഇവയെ കമ്പനി നിർത്തലാക്കുകയും ചെയ്‌തു. ഈ വാഹനങ്ങളുടെ പതനത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന കാരണമായിരുന്നു മൈലേജ് അഥവാ ശ്രേണിയുടെ പോരായ്മ.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

e20 എന്ന കുഞ്ഞൻ ഹാച്ച്ബാക്ക് ഒറ്റ ചാർജിൽ വളരെ കുറഞ്ഞ ശ്രേണി മാത്രമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വാഹനത്തെ കമ്പനി നിരത്തിലെത്തിച്ചിരുന്നത്.

MOST READ: അകത്തും പുറത്തും നിരവധി മാറ്റങ്ങള്‍; പോളോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

അതിൽ 11 കിലോവാട്ട് ബാറ്ററി പായ്ക്ക്, 15 കിലോവാട്ട് ബാറ്ററി പായ്ക്ക് ശേഷി എന്നിവയുള്ള മോഡലുകളായിരുന്നു ലഭ്യമായിരുന്നത്.ആദ്യത്തേത് പരമാവധി 110 കിലോമീറ്റർ ശ്രേണി അവകാശപ്പെട്ടിരുന്നു. എന്നാൽ രണ്ടാമത്തേത് ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ ശ്രേണി മാത്രമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

എന്നിരുന്നാലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ എസിയുടെ ഉപയോഗം, കനത്ത ട്രാഫിക്ക് എന്നീ കാരണങ്ങളാൽ മഹീന്ദ്ര e20-യുടെ ശ്രേണി കൂടുതൽ കുറഞ്ഞു. ഇലക്ട്രിക് ഹാച്ചിന്റെ സിംഗിൾ ചാർജ് ശ്രേണി വർധിപ്പിക്കാൻ പൂനെയിൽ നിന്നുള്ള നോർത്ത്‌വേ മോട്ടോർസ്പോർട്ടിന് കഴിഞ്ഞു.

MOST READ: C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

17 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉപയോഗിച്ച് വാഹനത്തെ ഇവർ ഒന്ന് പരിഷ്ക്കരിക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന 11 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിക്ക് പുറമേ ഇത് മൊത്തം ശേഷി 28 കിലോവാട്ടായി.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

17 കിലോവാട്ട് അധിക റേഞ്ച് എക്സ്റ്റെൻഡർ പായ്ക്ക് കാറിന്റെ ബൂട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. അധിക ബാറ്ററി ബാക്കപ്പ് ഉപയോഗിച്ച് പൂർണ ചാർജിൽ കാറിന് എത്രത്തോളം സഞ്ചരിക്കാനാകുമെന്ന് കണ്ടെത്തുക എന്നതാണ് വീഡിയോയുടെ ലക്ഷ്യം.

MOST READ: പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

യാത്രയിലുടനീളം എയർകണ്ടീഷണർ ഓഫ് ചെയ്തുകൊണ്ട് വളരെ ജാഗ്രതയോടെയാണ് ഈ ഡ്രൈവ് നടത്തിയത്. ഊർജ്ജ ഉപഭോഗം ഇനിയും കുറയ്ക്കുന്നതിനായി 25 ശതമാനം SOC-യിൽ താഴെയാണ് കാർ ഓടിച്ചിരുന്നത്.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

നവീകരിച്ച e20 പ്ലസ് ബാറ്ററി പൂർണമായും ഓഫാകുന്നതിനു മുമ്പ് 350 കിലോമീറ്റർ ശ്രേണിയാണ് ലഭിച്ചത്. ഊർജ്ജ സ്രോതസിന്റെ പരിമിതമായ ശേഷി കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ ഒരു നേട്ടമാണെന്നു തന്നെ പറയാം. പുനരുത്പാദന ബ്രേക്കിംഗിന് ഇത് കൂടുതൽ സഹായകമായി.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

ത്രീ-ഫേസ് എസി ഇൻഡക്ഷൻ മോട്ടോറാണ് ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇത് 3500 rpm-ൽ 26 bhp കരുത്തും 1050 rpm-ൽ 70 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പരമാവധി 80 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

അതേസമയം 14.1 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും മഹീന്ദ്ര e20 പ്ലസിന് കൈയ്യെത്തിപ്പിടിക്കാനാവും. സ്റ്റാൻഡേർഡ് 3 കിലോവാട്ട് സിംഗിൾ ഫേസ് 16 ആമ്പ് ചാർജറാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്തതിരുന്നത്. 15 കിലോവാട്ട് വലിയ ബാറ്ററി പായ്ക്കിന് ചാർജ്ജ് ലഭിക്കാൻ 7 മണിക്കൂറും 20 മിനിറ്റും എടുക്കുമ്പോൾ ചെറിയ 12 കിലോവാട്ട് യൂണിറ്റിന് ആറ് മണിക്കൂർ മതിയാകും.

Image Courtesy: Hemank Dabhade

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Northway Motorsport Extended Mahindra e2o Electric Range Up To 350 Kms. Read in Malayalam
Story first published: Thursday, April 22, 2021, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X