പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് വരെ; ഹാരിയറിൽ ചേർക്കാൻ ടാറ്റ മറന്ന കാര്യങ്ങൾ

ടാറ്റയുടെ റേഞ്ച് റോവറാണ് ഹാരിയർ എസ്‌യുവി. 2019-ൽ വിപണിയിൽ എത്തിയതു മുതൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഏറെ ചലനങ്ങളുണ്ടാക്കാനും ഈ മോഡലിന് സാധിച്ചിട്ടുണ്ട്. മികവുറ്റ നിർമാണ നിലവാരവും സുരക്ഷയും വിജയത്തിന്റെ പ്രധാന ഘടകങ്ങളിൽ ഉൾക്കൊള്ളിക്കാവുന്നവയാണ്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

റേഞ്ച് റോവറിന്റെ മേനിയഴകും ഹാരിയറിനെ പ്രിയങ്കരമാക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. മൂന്നുവർഷം കൊണ്ട് 50,000 യൂണിറ്റ് വിൽപ്പനയെന്ന പുതിയ നാഴികക്കല്ലും എസ്‌യുവി അടുത്തിടെ കൈവരിച്ചിരുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ മികച്ച മോഡലുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

അതിമനോഹരമായ എക്സ്റ്റീരിയർ, അപ്‌മാർക്കറ്റ് ഇന്റീരിയർ, കരുത്തുറ്റ എഞ്ചിൻ എന്നിവയെല്ലാം എടുത്തുപയാനുണ്ടെങ്കിലും ചില പോരായ്‌കളും ഹാരിയറിനുണ്ട്. അല്ലെങ്കിൽ വാഹനത്തിലേക്ക് ടാറ്റ ചേർക്കാൻ മറന്ന ചില അത്യാവിശ്യ സവിശേഷതകളുണ്ടെന്നും പറയാം. അത് ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

പെട്രോൾ എഞ്ചിൻ

ചെറുകാറുകളിൽ പെട്രോൾ എഞ്ചിൻ മാത്രം നൽകുന്ന ടാറ്റ മോട്ടോർസ് വലിയ എസ്‌യുവി മോഡലുകളിലേക്ക് എത്തുമ്പോൾ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് അണിനിരത്തുന്നത്. നിലവിൽ ഇന്ത്യയിൽ ഓയിൽ ബർണർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ള അതേ ഡിമാന്റ് തന്നെയാണ് പെട്രോൾ മോഡലുകൾക്കുമുള്ളത്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

എതിരാളി മോഡലുകൾ മിക്കവരും തന്നെ രണ്ട് വകഭേദങ്ങളും വാഗ്‌ദാനം ചെയ്യുമ്പോൾ ഹാരിയറിൽ നിന്നും പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാറിനിൽക്കുന്നത് നിരാശാജനകമാണ്. എങ്കിലും ടാറ്റ മോട്ടോർസ് എസ്‌യുവിക്കായുള്ള പെട്രോൾ എഞ്ചിന്റെ അണിയറ പ്രവർത്തനത്തിലാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

പിൻ ഡിസ്ക് ബ്രേക്കുകൾ

സുരക്ഷയാണല്ലോ ടാറ്റ കാറുകളുടെ മുഖമുദ്ര. ഹാരിയർ വളരെ സുരക്ഷിതമായ എസ്‌യുവി ആണെങ്കിലും എസ്‌യുവിയിൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനർഥം വാഹനത്തന്റെ പിൻ ബ്രേക്കുകൾ പരമ്പരാഗത ഡ്രം യൂണിറ്റുകളാണെന്നു തന്നെ!

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഇവ മൊത്തത്തിലുള്ള ബ്രേക്കിംഗ് പ്രകടനത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറ്റകുറ്റപ്പണിയുടെയും ഈടു നിൽക്കുന്നതിന്റെയും കാര്യത്തിൽ ഡിസ്ക് ബ്രേക്കുകളേക്കാൾ മോശമാണെന്ന് ഏവർക്കുമറിയാം. അതിനാൽ ടാറ്റ ഹാരിയറിന് എന്നെങ്കിലും പിൻ ഡിസ്ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെങ്കിൽ എസ്‌യുവി തീർച്ചയായും കൂടുതൽ സുരക്ഷിതവും മികച്ചതുമാകും എന്നതിൽ തർക്കമുണ്ടാകില്ല.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഇലക്ട്രോണിക് ടെയിൽഗേറ്റ്, ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ് ഓപ്പറേഷൻ

ഹാരിയറിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് പ്രായോഗികത. എന്നിരുന്നാലും ഇലക്ട്രോണിക് ടെയിൽഗേറ്റും ഹാൻഡ്‌സ്-ഫ്രീ ടെയിൽഗേറ്റ് പ്രവർത്തനവും വാഹനം ഇപ്പോഴും നഷ്‌ടപ്പെടുത്തുന്നുണ്ട് എന്ന കാര്യം പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. സ്വയമേവ തുറക്കുകയോ അടയ്ക്കുകയോ ചെയ്യാത്ത ഒരു ഹൈഡ്രോളിക് ടെയിൽഗേറ്റ് യൂണിറ്റ് ഹാരിയർ തുടർന്നും വാഗ്ദാനം ചെയ്യുന്നു എന്നത് തികച്ചും നിരാശാജനകമാണ്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

പ്രത്യേകിച്ചും ഇത്രയും പണം മുടക്കുന്ന സാഹചര്യത്തിൽ ഇത്തരം ആധുനിക സംവിധാനങ്ങൾ ഹാരിയറിൽ നിന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത പരിഷ്ക്കരണം നടപ്പിലാക്കുമ്പോൾ എങ്കിലും ഹാരിയർ ഇലക്ട്രോണിക് ടെയിൽ ഗേറ്റുകളും ഹാൻഡ്‌സ് ഫ്രീ നിയന്ത്രിത പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

വയർലെസ് ചാർജിംഗ്

ഇന്നത്തെ കാലത്ത് ഒരു പ്രീമിയം വാഹനം വാങ്ങുമ്പോൾ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഏറ്റവും സമ്പന്നമായ സവിശേഷതകളിൽ ഒന്നായിരിക്കും വയർലെസ് ചാർജിംഗ്

സൗകര്യത്തിന്റേത്. ടാറ്റയുടെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായ ഹ്യുണ്ടായി വരെ തങ്ങളുടെ മിക്ക വാഹനങ്ങളിലും വയർലെസ് ചാർജിംഗ് സംവിധാനം ചെയ്യുന്നുണ്ട്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

അതിനാൽ ഹാരിയർ പോലുള്ള എസ്‌യുവികളിൽ എങ്കിലും ടാറ്റ മോട്ടോർസ് ഇത്തരം സംവിധാനങ്ങൾ ചേർക്കേണ്ടത് അത്യാവിശ്യമാണ്. ഫീച്ചർ തികച്ചും പ്രായോഗികവും ഉപയോഗപ്രദവുമാണെന്നതും പരിഗണിക്കാം. ആധുനിക കാലത്തെ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രീമിയം ഫീച്ചറുകളിൽ ഒന്നാണിത്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

കുടുംബത്തെ സുരക്ഷിതരാക്കി എല്ലാത്തരം യാത്രകളും നടത്താൻ ഉദ്ദേശിച്ചുള്ള ഒരു വലിയ വാഹനമാണ് ടാറ്റ ഹാരിയർ. സാഹസിക യാത്രകൾക്കായി ഹാരിയർ പരിഗണിക്കുമ്പോൾ അതായത് ഓഫ് റോഡിംഗ് പോലുള്ള ആവേശഭരിതമായ ട്രിപ്പുകളിൽ ഏറ്റവും ഉപയോഗപ്രദമാകുന്ന ഒരു സവിശേഷതയാണ് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഹിൽ ഹോൾഡ് കൺട്രോൾ പ്രവർത്തനക്ഷമമാക്കുകയും ഹാൻഡ്‌ബ്രേക്ക് സ്വമേധയാ വലിച്ചുനീട്ടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഹാരിയറിന്റെ ഏറ്റവും പ്രധാനമായ ഒരു പോരായ്‌മ തന്നെയാണെന്നതിൽ സംശയമൊന്നുമില്ല.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

360 ഡിഗ്രി ക്യാമറകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും

ഹാരിയറോളം വലിപ്പമുള്ള ഒരു വാഹനത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും നിർണായകമായ രണ്ട് കാര്യങ്ങളാണ് 360-ഡിഗ്രി ക്യാമറകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും. പ്രത്യേകിച്ച് തിരക്കേറിയ നഗര യാത്രകളിൽ ഏറ്റവും കൂടുതൽ സഹായകരമാവുന്ന സംവിധാനങ്ങളിവ.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഈ ഫീച്ചറുകൾ പാർക്കിംഗ് എളുപ്പമുള്ള ജോലിയാക്കുക മാത്രമല്ല, ഒരു പോറൽ പോലും ഏൽക്കാതെ കടന്നുപോകാൻ പലപ്പോഴും ബുദ്ധിമുട്ടുള്ള തിരക്കേറിയ റേഡുകളിലൂടെ വാഹനത്തെ കൊണ്ടുപോകാവും ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്നു. എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നിട്ടും, ഹാരിയറിന് 360-ഡിഗ്രി ക്യാമറകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും നഷ്‌ടമായത് തികച്ചും സങ്കടകരമാണ്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

മികച്ച ടച്ച് പ്രതികരണത്തോടെയുള്ള വലിയ ടച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

വാഹനത്തിൽ ഇപ്പോഴുള്ള ഇൻഫോടെയ്ൻമെന്റ് 10-ഇഞ്ച് ആണെന്ന് തോന്നുമെങ്കിലും ഹാരിയറിന് ഒരു 8.8 ഇഞ്ച് ഫ്ലോട്ടിംഗ് യൂണിറ്റ് മാത്രമാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്. നിലവിൽ എസ്‌യുവി വാങ്ങിയിട്ടുള്ള ഉപഭോക്താക്കളുടെ അഭിപ്രായത്തിൽ ടച്ച് വളരെ ലാഗായാണ് അനുഭവപ്പെടുന്നത്.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

അതിനാൽ തന്നെ അൽപം വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിൽ മികച്ച ടച്ച് പ്രതികരണവും സുഗമമാക്കേണ്ടത് ടാറ്റ ചെയ്യേണ്ട പരിഷ്ക്കാരങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് എംജി ഹെക്‌ടർ പോലുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുന്ന സാഹചര്യത്തിൽ ഹാരിയർ ഏറെ പിന്നിലേക്ക് പോയേക്കാം.

പെട്രോൾ എഞ്ചിൻ മുതൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വരെ; ഹാരിയറിൽ ടാറ്റ ചേർക്കാൻ മറന്ന ചില കാര്യങ്ങൾ

ഓൾ-വീൽ ഡ്രൈവ് സംവിധാനം

ഒരു ഫാമിലി അധിഷ്ഠിത വാഹനമായതിനാൽ ഹാരിയറിന് തീർച്ചയായും ആവശ്യമുള്ള ഒന്നാണ് ഓൾ-വീൽ ഡ്രൈവ് സംവിധാനം. വഴുവഴുപ്പും കുറഞ്ഞ ട്രാക്ഷൻ പ്രതലങ്ങളിലൂടെയും മികച്ച രീതിയിൽ മുന്നേറാൻ ഈ സംവിധാനം എസ്‌യുവിയെ സഹായിക്കും. എന്നാൽ മികച്ച ഭാരം വിതരണം, പ്രകടനം, എന്നിവയെല്ലാം കാരണം മോശമല്ലാത്ത ഓഫ്-റോഡ് കഴിവുകൾ വാഗ്‌ദാനം ചെയ്യാൻ ഇതിനോടകം തന്നെ വാഹനത്തിന് സാധിക്കുമെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Petrol engine to all wheel drive system missing features from tata harrier suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X