ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

വരും വർഷങ്ങളിൽ, വാഹനങ്ങളുടെ വൈദ്യുതീകരണം മുതൽ പുതിയ നൂതന കണക്റ്റിവിറ്റി, ഓട്ടോണോമസ് സാങ്കേതികവിദ്യകൾ എന്നിവയിലേക്കുള്ള ചില സുപ്രധാന മാറ്റങ്ങൾക്ക് ഇന്ത്യൻ വാഹന വ്യവസായം സാക്ഷ്യം വഹിക്കും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ടെസ്‌ല, സിട്രൺ, ഗ്രേറ്റ് വോൾ മോട്ടോർസ് എന്നിവയുൾപ്പെടെ നിരവധി ആഗോള കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. സെഗ്‌മെന്റുകളിലുടനീളം നിരവധി പുതിയ ഉൽപ്പന്ന സമാരംഭങ്ങളുമുണ്ടാകും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോർസ് എന്നിവയിൽ നിന്നുള്ള രാജ്യത്തെ ചില ജനപ്രിയ കാറുകളുടെ വരാനിരിക്കുന്ന പുതുതലമുറ മോഡലുകളുടെ ഒരു ഹ്രസ്വ വിവരണമാണ് ഞങ്ങളിവിടെ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

1. മാരുതി വിറ്റാര ബ്രെസ

മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. ​​2021 ഉത്സവ സീസണിൽ വാഹനം പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഒരു പുതിയ പ്ലാറ്റ്ഫോമിനൊപ്പം മോഡലിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, 2021 മാരുതി വിറ്റാര ബ്രെസ സുസുക്കിയുടെ ഗ്ലോബൽ C-പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

പുതിയ സുസുക്കി വിറ്റാര എസ്‌യുവിയിലും ഉപയോഗിച്ച അതേ ആർക്കിടെക്ച്ചറാണിത്. മോഡൽ ലൈനപ്പിന് പുതിയതും ശക്തവുമായ 48V SHVS ഹൈബ്രിഡ് സംവിധാനവും നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

2. മാരുതി സുസുക്കി ആൾട്ടോ

ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ വർഷം തന്നെ പുതുതലമുറ മാരുതി സുസുക്കി ആൾട്ടോ 800 കൊണ്ടുവന്നേക്കാം.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ്, അത് NVH ലെവലുകൾ, പെർഫോമെൻസ്, സുരക്ഷാ ഘടകങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

നിലവിലെ കണക്കനുസരിച്ച്, 2021 മാരുതി ആൾട്ടോയുടെ വിശദാംശങ്ങൾ വിരളമാണ്. എന്നിരുന്നാലും, ഇതിന് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും കുറച്ച് സവിശേഷത അപ്‌ഗ്രേഡുകളുമുള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

മാനുവൽ, AMT ഗിയർ‌ബോക്സ് ഓപ്ഷനുകളുമുള്ള 48 bhp, 796 സിസി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കമ്പനി അവതരിപ്പിക്കാം.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

3. മഹീന്ദ്ര XUV 500

പുതുതലമുറ മഹീന്ദ്ര XUV 500 തീർച്ചയായും ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, എസ്‌യുവി 2021 ഏപ്രിലിൽ എത്തുമെന്നാണ് റിപ്പോർട്ട്. തലമുറ മാറ്റത്തോടെ മോഡൽ ഡിസൈൻ, സവിശേഷതകൾ, പെർഫോമെൻസ് എന്നിവയിൽ വലിയ കുതിച്ചുചാട്ടമുണ്ടാവും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

2021 മഹീന്ദ്ര XUV 500, 190 bhp 2.0 ല്റ്റർ ടർബോ പെട്രോൾ, 185 bhp 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യാം. ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നിവ വാഹനത്തിൽ ഉൾക്കൊള്ളുന്നു.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ADAS, ഒരു 3D പനോരമിക് വിഷൻ, ഐലിഡ് ട്രാക്കിംഗ് സംവിധാനം എന്നിവയും അതിലേറെയും പ്രധാന സവിശേഷതകളിൽ ഉൾപ്പെടും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

4. മഹീന്ദ്ര സ്കോർപിയോ

പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ 2021 ജൂണിന് മുമ്പ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിയുടെ പുതിയ തലമുറ മോഡൽ പുതിയ ജെൻ -3 പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യും, പുതിയ ഥാറിനും ഈ പ്ലാറ്റ്ഫോം അടിവരയിടുന്നു.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് വലുതും വിശാലവുമായിരിക്കും. വാഹനത്തിന്റെ എക്സ്റ്റീറിയറിലും ഇന്റീരിയറിലും സമഗ്രമായ മാറ്റങ്ങൾ വരുത്തും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

2021 മഹീന്ദ്ര സ്കോർപിയോയ്ക്ക് പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഫാക്ടറി ഘടിപ്പിച്ച സൺറൂഫ്, HUD, ലെതർ സീറ്റുകൾ, റിവേർസ് ക്യാമറ എന്നിവയും അതിലേറെയും ലഭിക്കും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഇതിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 152 bhp 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ പെട്രോൾ, 132 bhp 2.2 ലിറ്റർ ടർബോ ഡീസൽ മോട്ടോർ എന്നിവ ഉൾപ്പെടും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും കമ്പനി ഓഫർ ചെയ്യും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

5. ടാറ്റ നെക്സോൺ

ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്സോൺ സബ് കോംപാക്ട് എസ്‌യുവിയ്ക്ക് ഒരു തലമുറ മാറ്റം നൽകാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

പുതിയ ആൽഫ പ്ലാറ്റ്‌ഫോമിനൊപ്പം മോഡലിന് കാര്യമായ സൗന്ദര്യവർധക മാറ്റങ്ങളും സവിശേഷത അപ്‌ഗ്രേഡുകളും ലഭിക്കും. ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് അടിവരയിടുന്ന അതേ ആർക്കിടെക്ച്ചറാണിത്.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

കോംപാക്ട് എസ്‌യുവിക്ക് കുറച്ച് സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും കൂടുതൽ സുരക്ഷാ ഫിറ്റ്‌മെന്റുകളും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ മോഡലിൽ നിന്ന് എഞ്ചിനുകളും ഗിയർബോക്സ് ഓപ്ഷനുകളും മുന്നോട്ട് കൊണ്ടുപോകാം.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഇതിൽ 118 bhp 1.2 ലിറ്റർ ടർബോ പെട്രോൾ, 108 bhp 1.5 ലിറ്റർ ടർബോ ഡീസൽ മോട്ടോറുകളും ആറ് സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സുകളും ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

6. ടാറ്റ ടിയാഗോ

പുതിയ നെക്‌സോണിന് സമാനമായി, ഒന്നിലധികം ബോഡി സ്റ്റൈലുകൾക്കും പവർട്രെയിനുകൾക്കും അനുയോജ്യമായ ആൽഫ പ്ലാറ്റ്‌ഫോമിൽ രണ്ടാം തലമുറ ടാറ്റ ടിയാഗോയും നിർമ്മിക്കും.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

ഡ്രൈവറിന് ചുറ്റുമുള്ള ധാരാളം ലഗേജ് സ്പേസ്, റിയർ ലെഗ് റൂം, യൂട്ടിലിറ്റി സ്പേസ് എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

പുതിയ ടിയാഗോയിലേക്ക് ഡിസൈൻ‌ മാറ്റങ്ങളും സവിശേഷതകളും നവീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടാറ്റ. എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുന്നു.

ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

പുതിയ ടാറ്റ ടിയാഗോ നിലവിലെ അതേ 86 bhp 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരാൻ സാധ്യതയുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ ഉപയോഗിച്ച് മോഡൽ ലഭ്യമാവും.

Most Read Articles

Malayalam
English summary
Popular Models In India To Undergo A Generation Update. Read in Malayalam.
Story first published: Saturday, January 23, 2021, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X