മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

മക്കാന്റെ ഓൾ-ഇലക്ട്രിക് പതിപ്പ് പരീക്ഷിക്കുന്നതായി പോർഷ പ്രഖ്യാപിച്ചു. 2023 ൽ സമാരംഭിക്കാനിരിക്കുന്ന ഇവി രണ്ട് ഘട്ടങ്ങളായി പോർഷ പരീക്ഷിച്ച് പൊതുജനങ്ങൾക്കായി തയ്യാറാക്കുന്നു.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

ആദ്യത്തേത് ഘട്ടത്തിൽ ഡിജിറ്റൽ പ്രോട്ടോടൈപ്പുകൾ ഉപയോഗിക്കുന്നു. ഇലക്ട്രിക് മക്കാന്റെ 20 ഡിജിറ്റൽ പ്രോട്ടോടൈപ്പുകൾ പോർഷ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളിൽ ഓരോന്നും ഫാക്ടറിയിൽ തന്നെ പരീക്ഷിക്കപ്പെടും.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

എയറോഡൈനാമിക്സ്, എനർജി മാനേജ്മെന്റ്, അക്കോസ്റ്റിക്സ് തുടങ്ങിയ ആട്രിബ്യൂട്ടുകളുടെ സിമുലേഷനായി വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

ഇതിൽ നിന്ന് ശേഖരിച്ച വെർച്വൽ ഡാറ്റ പ്രോട്ടോടൈപ്പുകളുടെ മറ്റ് പതിപ്പുകളിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താൻ സഹായിക്കുന്നു. ഈ സിമുലേഷനുകൾ കാറിന്റെ വിവിധ വശങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

മക്കാന്റെ വികസനത്തിലും പരീക്ഷണത്തിലും വെർച്വൽ സിമുലേഷനും പരിശോധനയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോർഷ ഒരു "സീറ്റ് ബോക്സ്" രൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇത് പുനരുധരിച്ച ഡ്രൈവർ എൻവയൺമെന്റിലേക്ക് വിവർത്തനം ചെയ്യുന്നു.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

മക്കാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് നന്നായി മനസിലാക്കാനും അതിനനുസരിച്ച് അത് കൈകാര്യം ചെയ്യാനും നിർമ്മാതാക്കൾക്ക് ഈ സജ്ജീകരണം ഉപയോഗിക്കാം.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

യഥാർത്ഥ ജീവിത അന്തരീക്ഷത്തിൽ പരീക്ഷണം ഇപ്പോൾ നടക്കുന്നു - വികസന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണിത് എന്ന് പോർഷ AG -യിലെ റിസർച്ച് ആൻഡ് ഡവലപ്മെൻറ് എക്സിക്യൂട്ടീവ് ബോർഡ് അംഗം മൈക്കൽ സ്റ്റെയ്നർ പറയുന്നു.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

മക്കാന്റെ രണ്ടാം ഘട്ട പരിശോധന ഇപ്പോൾ നടക്കുന്നതിനാലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇലക്ട്രിക് മക്കാന്റെ കവർ ചെയ്ത വകഭേദങ്ങൾ ഇപ്പോൾ കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിക്കും.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

ലോഞ്ചിന് മുമ്പായി അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് ആയിരക്കണക്കിന് കിലോമീറ്റർ പരീക്ഷണയോട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വെയ്‌സാച്ചിലെ പോർഷ വികസന കേന്ദ്രത്തിൽ ഇവി ഇതിനകം പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

മക്കാൻ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ച് പോർഷ; അരങ്ങേറ്റം 2023 -ൽ

ഇവി വകഭേദങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ, എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മക്കാൻ ഓൾ-ഇലക്ട്രിക് ആകാൻ ആഗ്രഹിക്കുന്നില്ലെന്ന് പോർഷ മനസ്സിലാക്കുന്നു. അതിനാൽ നിലവിലെ മക്കാന്റെ പരമ്പരാഗതമായി പ്രവർത്തിക്കുന്ന പിൻഗാമി 2021 -ൽ കമ്പനി അനാച്ഛാദനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Commences Testing Of Macan Electric SUV. Read in Malayalam.
Story first published: Tuesday, May 11, 2021, 20:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X