Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

നാളുകളുടെ കാത്തിരിപ്പിന് ശേഷം പോർഷ ടെയ്‌കാൻ ഇവി ഒടുവിൽ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. 1.50 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് പെർഫോമെൻസ് ഇവി നിർമ്മാതാക്കൾ രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

ഇലക്‌ട്രിക് സ്‌പോർട്‌സ് കാർ കുറച്ച് കാലമായി തെരഞ്ഞെടുത്ത ആഗോള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്, എന്നാൽ പോർഷ ടെയ്‌കാൻ ഇവിയുടെ വരവ് ഇന്ത്യയിലെ ആഡംബര, പെർഫോമൻസ് കാർ ബ്രാൻഡുകൾ നൽകുന്ന ബാറ്ററി പവറിന് ഊന്നൽ നൽകുന്നുവെന്ന് വീണ്ടും വ്യക്തമാക്കുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പോർഷ ടെയ്‌കാൻ ഇവി മോഡലുകൾ

ടെയ്‌കാൻ, ടെയ്‌കാൻ 4S, ടർബോ, ടർബോ S എന്നിവ ഉൾപ്പെടുന്ന നാല് സലൂൺ മോഡലുകളിൽ വാഹനം ലഭ്യമാണ്, അതോടൊപ്പം 4S, ടർബോ, ടർബോ S പതിപ്പുകളിൽ ക്രോസ് ടൂറിസ്മോ പതിപ്പുകളും ഉണ്ട്.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പോർഷ ടെയ്‌കാൻ ഇവി പെർഫോമെൻസ്, ബാറ്ററി, റേഞ്ച് ഹൈലൈറ്റുകൾ

പോർഷ ശ്രേണിയിലെ ഏറ്റവും ശക്തമായ സ്‌പോർട്‌സ് കാറായതിനാൽ പരമാവധി ശ്രദ്ധ നേടാനുള്ള സാധ്യത പോർഷ ടെയ്‌കാൻ ടർബോ S -ന് ആണ്. ഇത് 761 bhp കരുത്ത് പുറപ്പെടുവിക്കുകയും നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത വെറും 2.8 സെക്കൻഡുകൾക്കുള്ളിൽ കൈവരിക്കുകയും ചെയ്യും.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

ഓവർബൂസ്റ്റോടുകൂടിയ ടെയ്‌കാൻ ടർബോ S ക്രോസ് ടൂറിസ്മോ 761 bhp കരുത്ത് നൽകുന്നു, കൂടാതെ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത 2.9 സെക്കന്റിൽ കൈവരിക്കുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

എന്നാൽ വാഹനത്തിന്റെ റേഞ്ചാണ് മുൻഗണന എങ്കിൽ, പെർഫോമൻസ് ബാറ്ററി പ്ലസ് (WLTP പ്രകാരം) ഉപയോഗിച്ച് സിംഗിൾ ചാർജിൽ 484 കിലോമീറ്റർ വരെ ദൂരം ഓഫർ ചെയ്യുന്നതായി അവകാശപ്പെടുന്ന റിയർ-വീൽ ഡ്രൈവ് സംവിധാനമുള്ള എൻട്രി ലെവൽ ടെയ്‌കാൻ ആണ് മികച്ചത്.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

സ്റ്റാൻഡേർഡ്, സിംഗിൾ-ഡെക്ക് 79.2 kWh പെർഫോമൻസ് ബാറ്ററി ഉപയോഗിച്ച്, എൻട്രി-ലെവൽ മോഡൽ ലോഞ്ച് കൺട്രോളിനൊപ്പം ഓവർബൂസ്റ്റ് മോഡിൽ 300kW (408 bhp) വരെ പവർ നൽകുന്നു, ഇത് ഓപ്ഷണൽ ടു-ഡെക്ക് 93.4 kWh പെർഫോമൻസ് ബാറ്ററി ഉപയോഗിക്കുമ്പോൾ 350kW (476 bhp) ആയി വർധിക്കുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

എന്നിരുന്നാലും, ടെയ്‌കാൻ ക്രോസ് ടൂറിസ്‌മോ, പെർഫോമെൻസും റേഞ്ചും തമ്മിലുള്ള മികച്ച ബാലൻസ് വാഗ്ദാനം ചെയ്യുന്നു. നേരിയ ഓഫ്-റോഡ് സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള, ടെയ്‌കാൻ 4S ക്രോസ് ടൂറിസ്‌മോ 490 bhp കരുത്തും ഓവർബൂസ്റ്റ് മോഡിൽ 571 bhp കരുത്തും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 240 കിലോമീറ്റർ പരമാവധി വേഗതയുള്ള വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ 4.1 സെക്കൻഡിൽ സാധിക്കും.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

83 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ അപ്‌ഡേറ്റ് ചെയ്ത മക്കാനും പോർഷ പുറത്തിറക്കി. മക്കാനും ടെയ്‌കാൻ ഇവിയും രാജ്യത്തെ വിൽപ്പന സാധ്യതകൾ വർധിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ പ്രതീക്ഷിക്കുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

മറ്റ് അനുബന്ധ വാർത്തകളിൽ പോർഷ പനമേറ സ്‌പോർട്‌സ് കാറിന്റെ എക്‌സ്‌ക്ലൂസീവ് പതിപ്പ് അവതരിപ്പിച്ചു. വാഹനത്തിന്റെ സ്പെഷ്യൽ പ്ലാറ്റിനം എഡിഷനാണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പനമേര, പനമേര 4, പനമേറ 4 e-ഹൈബ്രിഡ് എന്നീ മൂന്ന് വേരിയന്റുകളിൽ പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യും. കമ്പനി സാറ്റിൻ-ഗ്ലോസ് പ്ലാറ്റിനം ഡിസൈനും സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ വിപുലമായ ലിസ്റ്റും ഈ മോഡലുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

ആഢംബര വാഹന നിർമ്മാതാക്കൾ വാഹനത്തിന്റെ ഇന്റീരിയർ അതിന്റെ പ്രത്യേകതയ്ക്ക് അനുസൃതമായി നവീകരിക്കുകയും ചെയ്തിട്ടുണ്ട്. അകത്ത്, ഡോർ സിൽ ഗാർഡുകൾ ബ്ലാക്ക് ബ്രഷ്ഡ് അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പ്ലാറ്റിനം എഡിഷൻ ലോഗോയും ഇത് ഫീച്ചർ ചെയ്യുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

ഈ പതിപ്പിന്റെ എല്ലാ മോഡലുകളും സ്റ്റാൻഡേർഡായി ഡാഷ്‌ബോർഡിൽ ഒരു അനലോഗ് ക്ലോക്കിനൊപ്പം വരും. അതേസമയം കാറിന്റെ പവർട്രെയിനിൽ പോർഷ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പനമേറ പ്ലാറ്റിനം എഡിഷന്റെ എക്സ്റ്റീരിയർ സവിശേഷതകൾക്ക് പ്ലാറ്റിനം കളർ തീം ലഭിക്കുന്നു. ഫ്രണ്ട് വീലുകൾക്ക് പിന്നിലായി എയർ ഔട്ട്‌ലെറ്റ് ട്രിമ്മുകൾ, പോർഷ ലോഗോ, പിൻവശത്ത് മോഡൽ ഡെസിഗ്നേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

ഹൈബ്രിഡ് മോഡലുകൾക്ക് സൈഡിൽ ‘ഇ-ഹൈബ്രിഡ്' ലോഗോ ലഭിക്കും. അതോടൊപ്പം, പ്ലാറ്റിനത്തിൽ 20 ഇഞ്ച് പനമേറ സ്റ്റൈൽ വീലുകളും ഒരു ഓപ്ഷനായി ലഭ്യമാണ്.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പോർഷ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് (PASM) സംവിധാനമുള്ള എയർ സസ്‌പെൻഷൻ, ഓട്ടോമാറ്റിക് ഡിമ്മിംഗ് ഉള്ള എക്സ്റ്റീരിയർ മിററുകൾ, പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം പ്ലസ് (PDLS പ്ലസ്) അടങ്ങിയ എൽഇഡി മാട്രിക്‌സ് മെയിൻ ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് പോർഷ പനമേറ പ്ലാറ്റിനം എഡിഷനിലെ സ്റ്റാൻഡേർഡ് ഫീച്ചറുകൾ.

പെർഫോമെൻസ് ഇലക്ട്രിക് മോഡൽ Taycan ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് Porsche; വില 1.50 കോടി രൂപ

പ്ലാറ്റിനം എഡിഷൻ മോഡലിൽ പനോരമിക് റൂഫ് സിസ്റ്റം, റിവേഴ്‌സിംഗ് ക്യാമറയുള്ള പാർക്ക് അസിസ്റ്റ്, ഹൈബ്രിഡ് മോഡലുകളിൽ 7.2 കിലോവാട്ട് ചാർജിംഗ് പവറുള്ള ഓൺബോർഡ് എസി ചാർജർ എന്നിവയും ഉണ്ടാകും.

നവംബർ 17 -ന് ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ മോഡൽ പ്രദർശിപ്പിക്കും. പനമേര, പനമേറ 4, പനമേറ 4 ഇ-ഹൈബ്രിഡ് എന്നിവയുടെ പ്ലാറ്റിനം എഡിഷൻ വിപണിയെ ആശ്രയിച്ച് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം ജനുവരി അവസാനത്തോടെ യൂണിറ്റുകളുടെ വിതരണം ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche launched taycan ev sports car in indian market specs and details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X