Just In
- 1 min ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 14 min ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 36 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 2 hrs ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
Don't Miss
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇവികൾക്ക് ഡിമാൻഡ് ഏറുന്നു; മൂന്ന് മാസത്തിനുള്ളിൽ പോർഷ വിറ്റത് 9,072 യൂണിറ്റ് ടെയ്കാൻ കാറുകൾ
2021 -ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ആഗോള തലത്തിൽ ടെയ്കാൻ ഓൾ-ഇലക്ട്രിക് കാർ 9,072 യൂണിറ്റ് വിൽപ്പന കൈവരിച്ചതായി പോർഷ അറിയിച്ചു.
താരതമ്യപ്പെടുത്തുമ്പോൾ, ആഢംബര സ്പോർട്സ് കാർ നിർമാതാക്കൾ ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 1,391 യൂണിറ്റ് ടെയ്കാനാണ് വിറ്റഴിച്ചത്.
ലോകമെമ്പാടുമുള്ള കൊവിഡ് -19 വ്യാപനത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീർണതകളുടെ നേരിട്ടുള്ള പ്രതിഫലനമായിരുന്നു ഒരു വർഷം മുമ്പുള്ള വിൽപ്പനയെന്ന് പ്രത്യേകം പറയേണ്ടതില്ല.
മക്കാൻ, 911 എന്നിവയ്ക്ക് ശേഷം പോർഷയുടെ പോർട്ട്ഫോളിയോയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡലാണ് ടെയ്കാൻ ഇലക്ട്രിക് കാർ.
ജർമ്മൻ പ്രീമിയം കാർ നിർമാതാക്കൾ 2020 ജനുവരി മുതൽ ജൂൺ വരെ മൊത്തം 4,480 യൂണിറ്റും അടുത്ത മൂന്ന് മാസത്തിനുള്ളിൽ 6,464 യൂണിറ്റ് ടെയ്കാനും വിറ്റു.
MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്യുവി വിപണിയിൽ
2020 -ന്റെ ആദ്യ 9 മാസങ്ങളിൽ വിറ്റ 10,000 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നേടിയെടുത്ത 9,072 യൂണിറ്റ് വിൽപ്പന പോർഷയുടെ ഓൾ-ഇലക്ട്രിക് ഫോർ വീലറിന്റെ ശക്തമായ ഡിമാൻഡിന്റെ വ്യക്തമായ പ്രദർശനമാണ്.
ടെയ്കാന്റെ ഇന്ത്യ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, പോർഷ ഈ വർഷം, അല്ലെങ്കിൽ അടുത്ത് വർഷം വാഹനം രാജ്യത്തേക്ക് കൊണ്ടുവന്നേക്കാം.
MOST READ: മലയാളിയുടെ കരവിരുതിൽ ഹാർലി ഡേവിഡ്സൺ പരിവേഷത്തിലൊരു ടിവിഎസ് മോപ്പഡ്
അതോടൊപ്പം, ഇന്ത്യയിൽ അതിവേഗം വളരുന്ന ആഢംബര കാർ ബ്രാൻഡുകളിലൊന്നാണ് പോർഷ. ഈ വർഷം തുടക്കത്തിൽ തന്നെ ഏറ്റവും മികച്ച ക്വാട്ടർ നേടിയതായി പോർഷ ഇന്ത്യ 2021 ഏപ്രിലിൽ അറിയിച്ചു.
ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയിൽ കുറഞ്ഞത് 154 കാറുകളെങ്കിലും എത്തിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 2020 -ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണിത്.