ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

ടൂറിംഗ് പാക്കേജ് ഒരു നോ-കോസ്റ്റ് എക്യുപ്പ്മെന്റ് പാക്കേജായി നൽകിക്കൊണ്ട് പോർഷ പുതിയ 911 GT3 സ്‌പോർട്‌സ് കാർ അവതരിപ്പിച്ചു. സ്‌പോർട്‌സ് കാറിന്റെ പുറംഭാഗത്തെ ഏറ്റവും രസകരമായ പ്രത്യേകത, ഫിക്സഡ് റിയർ വിംഗി ഒഴിവാക്കിയതാണ്.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

ഉയർന്ന പ്രവർത്തനക്ഷമതയുള്ള വാഹനത്തിൽ അന്തർ നിർമ്മിതമായ സവിശേഷതകളുണ്ടെന്നും അത് കാറിന്റെ കഴിവുകൾ പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കില്ലെന്നും പോർഷ പറയുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

911 GT3 ടൂറിംഗിന്റെ ഭാരം 1,418 കിലോഗ്രാം മാത്രമാണ്, സ്റ്റാൻഡേർഡായി ആറ് സ്പീഡ് GT സ്പോർട്സ് ഗിയർബോക്സുമായി 375 കിലോവാട്ട് പവർ ഉൽപാദിപ്പിക്കുന്നു. അതോടൊപ്പം ആദ്യമായി, ടൂറിംഗ് പാക്കേജ് ഏഴ് സ്പീഡ് PDK ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി അധിക ചിലവില്ലാതെ സംയോജിപ്പിക്കാം.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

റിയർ വിംഗിന്റെ അഭാവം പരിഹരിക്കുന്നതിന്, ഉയർന്ന വേഗതയിൽ ആവശ്യമായ ഡൗൺഫോഴ്‌സ് ഓട്ടോമാറ്റിക്കായി എക്സ്റ്റെൻഡ് ചെയ്യുന്ന റിയർ സ്‌പോയിലർ ഉറപ്പുനൽകുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

സൈഡ് വിൻഡോകളിൽ ഉയർന്ന ഗ്ലോസ്സ് അനോഡൈസ്ഡ് അലുമിനിയം കൊണ്ട് നിർമ്മിച്ച സിൽവർ ട്രിം സ്ട്രിപ്പുകൾ പുതിയ പോർഷ വാഹനത്തിൽ അടിവരയിടുന്നു. മുൻ വിൻഡ്ഷീൾഡിന്റെ സ്ട്രിപ്പുകൾ എക്സ്റ്റീരിയർ നിറത്തിൽ പൂർണ്ണമായും കവർ ചെയ്തിരിക്കുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

അദ്വിതീയ രൂപകൽപ്പനയിൽ 'GT3 ടൂറിംഗ്' ലോഗോയുള്ള ഒരു റിയർ ലിഡ് ഗ്രില് ഹൈ-പോർഫോമെൻസ് എഞ്ചിന് മുകളിലാണ്. ഫ്രണ്ട് ലൈറ്റ് മൊഡ്യൂളുകളും ഡാർക്ക് നിറമുള്ളതാണ്.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

അകത്ത്, സ്റ്റിയറിംഗ് വീൽ റിം, ഗിയർ / സെലക്ടർ ലിവർ, സെന്റർ കൺസോളിന്റെ കവർ, ഡോർ പാനലുകളിലെ ആംറെസ്റ്റുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ബ്ലാക്ക് ലെതറിൽ പൊതിഞ്ഞിരിക്കുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

ഗംഭീരമായി കാണപ്പെടുന്ന ടൂറിംഗ് പാക്കേജിനൊപ്പം GT3 -ക്ക് മാത്രമായി ലഭ്യമായ വിപുലീകൃത ലെതർ ഘടകങ്ങൾ ബ്ലാക്കിൽ ഒരുക്കിയിരിക്കുന്നു. ഡാഷ്‌ബോർഡിന്റെ മുൻവശത്തും ഡോർ ട്രിം പാനലുകളുടെ മുകൾ ഭാഗങ്ങളിലും പ്രത്യേക സർഫസ് എംബോസിംഗുമുണ്ട്.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

911 GT3 ടൂറിംഗിന് സ്റ്റാൻഡേർഡ് 911 GT3 -ക്ക് ലഭ്യമായ എല്ലാ ഓപ്ഷണൽ ഉപകരണങ്ങളും ലഭിക്കുന്നു, അതായത് എക്സ്റ്റീരിയർ & വീൽ കളറുകൾ, പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റത്തോടുകൂടിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം പ്ലസ്, വിവിധ അസിസ്റ്റ് സിസ്റ്റങ്ങൾ, PCCB സെറാമിക് ബ്രേക്കിംഗ് സിസ്റ്റം, ലിഫ്റ്റ് സിസ്റ്റം ഫ്രണ്ട് ആക്‌സിലിൽ, എല്ലാ സീറ്റ് വേരിയന്റുകളും, ക്രോണോ പാക്കേജും ഓഡിയോ സിസ്റ്റങ്ങളും ലഭിക്കുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

പോർഷ ഡിസൈൻ സെന്ററിൽ നിന്നുള്ള പ്രത്യേക ക്രോണോഗ്രാഫും ടൂറിംഗ് പാക്കേജിലുണ്ട്. ടൈംപീസിന് ഫ്ലൈബാക്ക് ഫംഗ്ഷനോടുകൂടിയ ഒരു സവിശേഷ മൂവ്മെന്റ് ലഭിക്കുന്നു.

ടൂറിംഗ് പാക്കേജിനൊപ്പം പുതിയ 911 GT3 അവതരിപ്പിച്ച് പോർഷ

വിൻ‌ഡിംഗ് റോട്ടർ‌ വാഹനത്തിന്റെ വീൽ രൂപകൽപ്പനയെ ഉണർത്തുന്നു, മാത്രമല്ല വാഹന കോൺഫിഗരേഷൻ അനുസരിച്ച് ആറ് വ്യത്യസ്ത പതിപ്പുകളിൽ ഇത്‌ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Unveiled New 911 GT3 Sports Car With Touring Package Details. Read in Malayalam.
Story first published: Wednesday, June 16, 2021, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X