ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

പോർഷ ഒരു വെർച്വൽ വേൾഡ് പ്രീമിയറിൽ ടെയ്‌കാൻ ക്രോസ് ടൂറിസ്മോ പുറത്തിറക്കി. ആദ്യത്തെ ഓൾ-ഇലക്ട്രിക് സ്പോർട്സ് കാറായ ടെയ്കാന്റെ ഓഫ്-റോഡ് പതിപ്പും ചേർത്ത് സ്പോർട്സ് കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ നിര വിപുലീകരിച്ചു.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

ടെയ്‌കാൻ സ്‌പോർട്‌സ് സലൂൺ പോലെ, ടെയ്‌കാൻ ക്രോസ് ടൂറിസ്മോയുടെ ഇലക്ട്രിക് ഡ്രൈവിന് 800 വോൾട്ട് ആർക്കിടെക്ചർ, ഓൾ-വീൽ ഡ്രൈവുള്ള ഹൈടെക് ചാസി, ഓഫ്-റോഡിംഗിനായി അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ എന്നിവയും 30 mm വർധിപ്പിച്ച ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

പിൻസീറ്റ് യാത്രക്കാർക്ക് 47 mm കൂടുതൽ ഹെഡ്‌റൂമും 1,200 ലിറ്ററിൽ കൂടുതൽ ലോഡ് കപ്പാസിറ്റി ബ്രാൻഡ് ഒരുക്കുന്നു. മൊത്തം 93.4 കിലോവാട്ട് ശേഷിയുള്ള പെർഫോമൻസ് ബാറ്ററി പ്ലസ് എല്ലായ്പ്പോഴും സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

280 കിലോവാട്ടുള്ള (380 bhp) ടെയ്കാൻ 4 ക്രോസ് ടൂറിസ്മോ, ലോഞ്ച് കൺട്രോൾ 350 കിലോവാട്ട് (476 bhp) ഓവർബൂസ്റ്റ് പവർ നൽകുന്നു. 5.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ ഉയർന്ന വേഗത 220 കിലോമീറ്ററാണ്. WLTP -ൽ 389 - 456 കിലോമീറ്റർ ശ്രേണിയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

360 കിലോവാട്ടുള്ള (490 bhp) ടെയ്‌കാൻ 4S ക്രോസ് ടൂറിസ്മോ, ലോഞ്ച് കൺട്രോൾ 420 കിലോവാട്ട് (571 bhp) ഉള്ള ഓവർബൂസ്റ്റ് പവർ നൽകുന്നു. 4.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്തുന്ന കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്. 388 - 452 കിലോമീറ്റർ ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

460 കിലോവാട്ടുമായി വരുന്ന (625 bhp) ടെയ്കാൻ ടർബോ ക്രോസ് ടൂറിസ്മോ, ലോഞ്ച് കൺട്രോൾ 500 കിലോവാട്ട് (680 bhp) ഉള്ള ഓവർബൂസ്റ്റ് പവർ പുറപ്പെടുവിക്കുന്നു. ഇത് 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 250 കിലോമീറ്റർ ഉയർന്ന വേഗതയുള്ള കാറിന് 395 - 452 കിലോമീറ്റർ ശ്രേണിയാണ് ബ്രാൻഡ് പറയുന്നത്.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

460 കിലോവാട്ടുമായി എത്തുന്ന (625 bhp) ടെയ്കാൻ ടർബോ S ക്രോസ് ടൂറിസ്മോ, ലോഞ്ച് കൺട്രോൾ 560 കിലോവാട്ട് (761 bhp) ഓവർബൂസ്റ്റ് പവർ സൃഷ്ടിക്കുന്നു. 2.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്തുന്ന മോഡലിന് ടോപ്പ് സ്പീഡ് മണിക്കൂറിൽ 250 കിലോമീറ്ററാണ്, 388 - 419 കിലോമീറ്ററാണ് ഇതിന് കമ്പനി അവകാശപ്പെടുന്ന ശ്രേണി.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

രൂപകൽപ്പനയുടെ കാര്യത്തിൽ, 2018 ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച മിഷൻ E ക്രോസ് ടൂറിസ്മോ കൺസെപ്റ്റിൽ നിന്ന് ടെയ്കാൻ ക്രോസ് ടൂറിസ്മോ സൂചനകൾ കടമെടുക്കുന്നു.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

"ഫ്ലൈലൈൻ", വീൽ ആർച്ച് ട്രിംമ്മുകൾ, അതുല്യമായ ഫ്രണ്ട്, റിയർ ലോവർ ഏപ്രണുകൾ, സൈഡ് സില്ലുകൾ എന്നിങ്ങനെ താഴേക്ക് ചരിഞ്ഞ ഒരു സ്‌പോർടി റൂഫും മോഡലിനുണ്ട്.

MOST READ: സ്യൂട്ട്കേസിനുള്ളിൽ ഒരു കുഞ്ഞൻ കാർ; പരിചയപ്പെടാം മൂന്ന് പതിറ്റാണ്ടായിട്ടും പുറത്തിറങ്ങാത്ത മസ്ദയുടെ ആശയത്തെ

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

ഗ്രാൻഡ് ടൂറിസ്മോയ്ക്ക് മുൻവശത്തിന്റെയും പിൻ ബമ്പറുകളുടെയും കോണുകളിലും സില്ലുകളുടെ അറ്റത്തും പ്രത്യേക ഫ്ലാപ്പുകളുണ്ട്. ഒരേ സമയം മൂന്ന് സൈക്കിളുകൾ വരെ വഹിക്കാവുന്ന ഒരു റിയർ കാരിയർ പോർഷ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

അതോടൊപ്പം ഉയർന്ന നിലവാരമുള്ള ഇബൈക്ക് സ്പോർട്ട്, ഇബൈക്ക് ക്രോസ് എന്നീ രണ്ട് ഇ-ബൈക്കുകളും പോർഷ അവതരിപ്പിക്കുന്നു.

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ

ടെയ്‌കാൻ ക്രോസ് ടൂറിസ്മോ വേനൽക്കാലത്ത് സമാരംഭിക്കും, ജർമ്മനിയിൽ ഇതിന്റെ വില 93,635 യൂറോയിൽ നിന്ന് ആരംഭിക്കും (19 ശതമാനം വാറ്റും രാജ്യ നിർദ്ദിഷ്ട ഉപകരണങ്ങളും ഉൾപ്പെടെ).

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Unveiled Tayan Based Cross Turismo Electric Off-Roader. Read in Malayalam.
Story first published: Friday, March 5, 2021, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X