Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രവാഗ് ഡൈനാമിക്‌സ് തങ്ങളുടെ ഇലക്ട്രിക് കാറായ എക്സ്റ്റന്‍ഷന്റെ ഇന്ത്യ ലോഞ്ച് പ്ലാനുകള്‍ വെളിപ്പെടുത്തി. 2022 -ല്‍ ഫ്ലീറ്റ് സേവനങ്ങള്‍ക്കായി 2,500 കാറുകള്‍ അവതരിപ്പിച്ച് കമ്പനി ആദ്യഘട്ട വിക്ഷേപണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

2023 -ല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഘട്ടം 2 -ല്‍, പ്രവാഗ് ഒരു ലക്ഷം കാറുകള്‍ പുറത്തിറക്കുമെന്നും അറിയിച്ചു. അത് ബെംഗളൂരൂവിലും ഡല്‍ഹിയിലും സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാകും അവതരിപ്പിക്കുക. അവസാനമായി, 2025 -ല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഘട്ടം 3, ബെംഗളൂരൂവിലെ അതിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ 1 ദശലക്ഷം കാറുകളുടെ ഉത്പാദനം ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

നേരത്തെ സൂചിപ്പിച്ചതുപോലെ, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഫ്ലീറ്റ് സേവനം പ്രവാഗ് നല്‍കും. ആഡംബര ഇന്റീരിയറുകള്‍ക്കൊപ്പം പ്രീമിയം അനുഭവം നല്‍കാനാണ് ഈ സേവനം ലക്ഷ്യമിടുന്നത്.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

അവതരണ വേളയില്‍, പിന്‍ ലെഗ്റൂം മെര്‍സിഡീസ് ബെന്‍സ് മേബാക്ക് സെഡാനെക്കാള്‍ കൂടുതലാണെന്നും സമാനമായ പിന്‍സീറ്റ് അനുഭവം ഉണ്ടായിരിക്കുമെന്നും കമ്പനി അവകാശപ്പെടുകയും ചെയ്തു. എക്സ്റ്റന്‍ഷന്‍ MK2, ലെവല്‍ 2 ADAS സവിശേഷതകള്‍ കൊണ്ട് സജ്ജീകരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ഇത് വരാനിരിക്കുന്ന കാറുകളെ വിപണിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പ്രവാഗ് അറിയിച്ചു. പ്രവാഗിന്റെ ഇലക്ട്രിക് കാറില്‍ ഉപയോഗിച്ച സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനൊപ്പം, നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ വെണ്ടര്‍മാരും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ എന്‍വിഡിയ, ഡിവൈസ്, ഡെവിയലെറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇലക്ട്രിക് കാറിനുള്ള ടയറുകള്‍ സിയറ്റാകും നല്‍കുയെന്നും അറിയിച്ചു.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

ബാറ്ററി പാക്കിനൊപ്പം കാറിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും പ്രാദേശികവല്‍ക്കരിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. എന്നിരുന്നാലും, സെല്ലുകള്‍ ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെടാത്തതിനാല്‍, അവ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യും.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

ടെസ്‌ല കാറുകളിലും ഓല ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് സമാനമായ സെല്‍ വയര്‍ ബോണ്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് ബാറ്ററി പായ്ക്കുകള്‍ നിര്‍മ്മിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

കാറിനെക്കുറിച്ച് പറയുകയാണെങ്കില്‍, കാറിന്റെ പൂര്‍ണ്ണമായ സവിശേഷതകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ കാര്‍ 201.5 bhp പരമാവധി കരുത്തും 2400 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

പൂര്‍ണ ചാര്‍ജില്‍ 504 കിലോമീറ്റര്‍ പരമാവധി ഡ്രൈവിംഗ് ശ്രേണി എക്സ്റ്റന്‍ഷന്‍ MK2- ന് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോര്‍ 96 kWh ബാറ്ററി പാക്കുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഒരു ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

ഇലക്ട്രിക് കാറിന് 5.4 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. 196 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. വിവിധ തലത്തിലുള്ള റീജനറേറ്റിവ് ബ്രേക്കിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം ഒന്നിലധികം ഡ്രൈവ് മോഡുകളും കാറില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

റീജറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ ചേര്‍ക്കുന്നതിലൂടെ, മെച്ചപ്പെട്ട പ്രായോഗികതയ്ക്കുള്ള ഡ്രൈവിംഗ് ശ്രേണി മെച്ചപ്പെടുത്താനും ഇതിന് കഴിയും. വ്യത്യസ്ത തലത്തിലുള്ള പ്രകടനം വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ബാറ്ററി പായ്ക്കുകളുള്ള കമ്പനിക്ക് ഒന്നിലധികം വേരിയന്റുകളില്‍ MK1 അവതരിപ്പിക്കാനും കഴിയും.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

എക്സ്റ്റന്‍ഷന്‍ MK2 നമ്മള്‍ നേരത്തെ കണ്ട MK1 പോലെ കാണപ്പെടും. കാറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന എയറോഡൈനാമിക് കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാധ്യമായ ഏറ്റവും കുറഞ്ഞ എയര്‍ ഡ്രാഗ് കോ-എഫിഷ്യന്റ് നേടുകയും ചെയ്യും, ഇത് മെച്ചപ്പെട്ട പ്രകടനത്തിന് സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 17 ഇഞ്ച് അലോയ് വീലുകൾ, ചരിഞ്ഞ റൂഫ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാകും പുറമേയുള്ള പ്രധാന സവിശേഷതകൾ. അകത്തളത്തിലും കാര്യമായ ഫീച്ചറുകൾ പ്രതീക്ഷിക്കാം.

Extinction MK2 ആദ്യഘട്ട അവതരണം 2022-ഓടെയെന്ന് Pravaig; ആദ്യഘട്ടത്തില്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്ക് മാത്രം

നേരത്തെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് വാഹനത്തിന് 180 ഡിഗ്രി ചരിക്കാവുന്ന പിൻ സീറ്റ്, വേർപെടുത്താവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, എയർ പ്യൂരിഫയർ, രണ്ടാം നിര സീറ്റുകൾ വേർതിരിക്കുന്ന ഒരു ഗ്ലാസ് പാർട്ടീഷൻ തുടങ്ങിയവ ലഭിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Pravaig says extinction mk2 india launch will be in 2022 first phase for fleet service details
Story first published: Saturday, September 25, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X