Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡ അതിന്റെ പുതിയ പ്രീമിയം മിഡ്-സൈസ് സെഡാനായ സ്ലാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെക്ക് കാര്‍ നിര്‍മാതാവ് പുതിയ സ്ലാവിയ അതിന്റെ വരവ് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുശേഷം നവംബറില്‍ അരങ്ങേറ്റം ഉണ്ടാകുമെന്നും സ്ഥിരീകരിച്ചു.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡ അടുത്തിടെ 2021 സ്ലാവിയായുടെ ഒരു പ്രോട്ടോടൈപ്പ് ചിത്രം പങ്കുവെച്ചിരുന്നു. സെഡാന്‍ എങ്ങനെയിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. വാഹനത്തിന്റെ പരീക്ഷണയോട്ടവും ഏതാണ്ട് ഒരു കൊല്ലത്തിന് മെലേയായി ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി നടക്കുകയും ചെയ്യുന്നു.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുന്നത്. പുതിയ സ്ലാവിയയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത മാസം വെളിപ്പെടുത്തുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്ടര്‍ സാക് ഹോളിസ് സ്ഥിരീകരിച്ചു.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ട്വിറ്ററില്‍ ഒരു ഉപയോക്താവിന് മറുപടി നല്‍കിക്കൊണ്ടാണ് ഹോളിസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ഈ വിവരങ്ങള്‍ അടുത്ത മാസം പ്രസിദ്ധീകരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ട്വീറ്റ്. അദ്ദേഹത്തിന്റെ മറുപടി സ്ലാവിയയുടെ ഔദ്യോഗിക അരങ്ങേറ്റ ടൈംലൈനിനെക്കുറിച്ച് വ്യക്തമായ ഒരു ആശയം നല്‍കുന്നുവെന്ന് വേണം പറയാന്‍.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ചെക്ക് റിപബ്ലിക്കന്‍ നിര്‍മ്മാതാക്കളുടെ ജനപ്രിയ സെഡാന്‍ മോഡലായ റാപ്പിഡിന്റെ പിന്‍ഗാമിയായിട്ടാകും സ്ലാവിയയെ സ്‌കോഡ വിപണിയില്‍ എത്തിക്കുകയെന്നും സൂചനകളുണ്ട്. എന്നിരുന്നാലും, റാപ്പിഡ് മോഡലുകളേക്കാള്‍ സ്ലാവിയ കൂടുതല്‍ പ്രീമിയം ആകാന്‍ സാധ്യതയുണ്ട്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

റാപിഡ് സെഡാന്റെ പുതിയ മോഡലുകളോ ഫെയ്‌സ് ലിഫ്റ്റ്പതിപ്പുകളോ ഇന്ത്യയില്‍ ഇനി ഉണ്ടാകില്ലെന്ന് കാര്‍ നിര്‍മ്മാതാവ് ഈ വര്‍ഷം ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് സ്ലാവിയ റാപ്പിഡിന് പകരക്കാരനാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങുന്നത്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

2021 സ്‌കോഡ സ്ലാവിയ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് അടുത്തിടെ പുറത്തിറക്കിയ കുശാഖ്, ടൈഗൂണ്‍ എസ്‌യുവികള്‍ ഉള്‍പ്പെടെ എല്ലാ പുതിയ തലമുറ സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കും അടിവരയിടുന്ന പ്ലാറ്റ്‌ഫോമാണ്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡ സ്ലാവിയായില്‍, കുഷാഖ് എസ്‌യുവിയെ ശക്തിപ്പെടുത്തുന്ന അതേ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും കമ്പനി വാഗ്ദാനം ചെയ്യുക. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കാനും സാധ്യതയുണ്ട്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സ്‌കോഡയുടെ മൂന്നാമത്തെ മോഡലാണ് സ്ലാവിയ. കാര്‍ നിര്‍മ്മാതാവ് ഇതുവരെ കുഷാഖ് എസ്‌യുവിയും പുതിയ തലമുറ ഒക്ടാവിയ സെഡാനും ഈ വര്‍ഷം പുറത്തിറക്കിയിരുന്നു.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സെഡാന്‍ വിഭാഗത്തില്‍ ഒക്ടാവിയ സ്‌കോഡയുടെ മുന്‍നിര മോഡലായി തുടരുമ്പോള്‍, സ്ലാവിയ പ്രീമിയം മിഡ്-സൈസ് സെഡാനുകളായ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകള്‍ക്കെതിരെ മത്സരിക്കുകയും ചെയ്യും.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡ സ്ലാവിയയ്ക്ക് ഉടന്‍ തന്നെ അതിന്റെ സഹോദര ബ്രാന്‍ഡായ ഫോക്‌സ്‌വാഗണില്‍ നിന്ന് ഒരു പുതിയ എതിരാളി ഉണ്ടാകുമെന്നാണ് സൂചന. സ്‌കോഡ സ്ലാവിയയുമായി MQB-A0-IN പ്ലാറ്റ്‌ഫോം പങ്കിടാന്‍ സാധ്യതയുള്ള ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

കാര്‍ നിര്‍മ്മാതാവിന്റെ മറ്റൊരു ജനപ്രിയ സെഡാന്‍ വെന്റോയ്ക്ക് പകരമായിട്ടാകും ഈ മോഡല്‍ എത്തുക. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള പുതിയ സെഡാന്‍, ടൈഗൂണ്‍ എസ്‌യുവിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുമായിട്ടാകം നിരത്തില്‍ എത്തുക.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ബന്ധിപ്പിച്ചേക്കാം. വര്‍ഷങ്ങളായി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിനായി രാജ്യത്ത് മികച്ച മുന്നേറ്റം നടത്തുന്ന മോഡലാണ് വെന്റോ. സെഡാന്‍ ശ്രേണിയില്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ ഓടുന്ന വാഹനത്തിന് മാറ്റം അനിവാര്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, റാപ്പിഡിന് അടുത്തിടെ മാറ്റ് എഡിഷന്‍ എന്നൊരു പ്രത്യേക പതിപ്പിനെ കമ്പനി സമ്മാനിച്ചിരുന്നു. ഏകദേശം 11.99 ലക്ഷം രൂപ മുതലാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് റാപ്പിഡ്. ഈ മോഡല്‍ പുതുമയുള്ളതാക്കാന്‍ ബ്രാന്‍ഡ് തുടര്‍ച്ചയായി പുതിയ പതിപ്പുകളുമായി മോഡല്‍ അപ്‌ഡേറ്റ് ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് ഈ നവീകരണവും എന്ന് വേണം പറയാന്‍.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ പുതിയ സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷന്‍ ലഭ്യമാണ്. പുതിയ സ്‌കോഡ റാപിഡ് മാറ്റ് എഡിഷനില്‍ കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് കളര്‍ ഓപ്ഷനാണ് കമ്പനി അവതരിപ്പിക്കുന്നത്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ഈ പുതിയ കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് ഷേഡില്‍, സ്‌കോഡ റാപ്പിഡ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വളരെ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു. ഫ്രണ്ട് ഗ്രില്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, റിയര്‍ സ്പോയിലര്‍ എന്നിവയില്‍ ഗ്ലോസി ബ്ലാക്ക് ഫിനിഷിന്റെ ഉപയോഗം ഈ സ്‌പോര്‍ട്ടി തീമിന് കൂടുതല്‍ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ഇവയ്ക്ക് പുറമെ, പിന്‍ ഡിഫ്യൂസര്‍, അലോയ് വീലുകള്‍, സൈഡ് മോള്‍ഡിംഗുകള്‍, വിന്‍ഡോ ചുറ്റുപാടുകള്‍ എന്നിവയ്ക്കും സമാനമായ തീമാണ് ലഭിക്കുന്നത്. അകത്തേക്ക് നീങ്ങുമ്പോള്‍, ഡാഷ്ബോര്‍ഡില്‍ സ്പോര്‍ട്ടി ടെല്ലൂര്‍ ഗ്രേ തീം ഉപയോഗിച്ച് ഡാര്‍ക്ക് തീം തുടരുന്നു. ഈ ഡാര്‍ക്ക് തീമിനെ കൂടുതല്‍ മനോഹരമാക്കുന്നതിനായി കറുത്ത ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയിലും അല്‍കന്റാരയിലും പൊതിഞ്ഞ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.

Rapid-ന് പകരക്കാരനാകാന്‍ Slavia; അവതരണം വൈകാതെയെന്ന് Skoda

ഫീച്ചറുകളുടെ കാര്യത്തില്‍, സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷനില്‍ മാന്യമായ വലിപ്പത്തിലുള്ള 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, എയര്‍ പ്യൂരിഫയര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും കമ്പനി നല്‍കുന്നുണ്ട്. സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷനില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായ മറ്റ് ഫീച്ചറുകളും എഞ്ചിനും തന്നെയാണ് അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Rapid will replace with skoda slavia sedan will unveiled next month in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X