സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"

പ്രീമിയം സെഡാൻ ശ്രേണിയിൽ മാരുതി സുസുക്കി പുറത്തി വൻഹിറ്റായ മോഡലാണ് സിയാസ്. എന്നാൽ സമീപകാലത്ത് വിൽപ്പന ഒന്ന് പിന്നോട്ടടിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാനില്ല.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി മാരുതി സുസുക്കി കാറുകളെ പുനർനിർമിച്ച പതിപ്പുകളായി വിൽക്കുന്ന ട്രെൻഡാണ് ടൊയോട്ട എന്ന ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

ബലേനോയും വിറ്റാര ബ്രെസയും റീബാഡ്‌ജ് ചെയ്‌ത് യഥാക്രമം ഗ്ലാൻസ, അർബൻ ക്രൂയിസർ എന്ന പേരിലാണ് ടൊയോട്ട വിൽക്കുന്നത്. ഇതുവഴി കാര്യമായ വിൽപ്പന കണക്കുകൾ സ്വന്തമാക്കുന്ന ബ്രാൻഡ് സിയാസിന്റെ പുനർനിർമിച്ച മോഡലുമായി ഉയൻ തന്നെ കളംനിറയും.

MOST READ: പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

നിലവിൽ മാരുതി സുസുക്കി സിയാസ്, എർട്ടിഗ എന്നിവയുടെ പുനർനിർമിച്ച മോഡലുകളിലാണ് ടൊയോട്ട പ്രവർത്തിച്ചുവരുന്നത്. അതിനിടയിൽ സിയാസിന്റെ ടൊയോട്ട പതിപ്പിന് ബെൽറ്റ എന്ന് പേരിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

ടൊയോട്ട ബെൽറ്റ എന്നറിയപ്പെടുന്ന മോഡലിനായി ഈയിടെ ട്രേഡ്മാർക്ക് ഫയലിംഗും ബ്രാൻഡ് സമർപ്പിച്ചിരുന്നു. ജാപ്പനീസ് വിപണിയിൽ വിൽക്കുന്ന കമ്പനിയുടെ സെഡാനാണ് നിലവിൽ ബെൽറ്റ എന്ന പേര് ഉപയോഗിക്കുന്നത്.

MOST READ: കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

സിയാസിന്റെ പുനർനിർമിച്ച പതിപ്പുമായി ടൊയോട്ട എത്തുമ്പോൾ നിലവിൽ ഒട്ടും ജനപ്രീതിയില്ലാത്ത യാരിസിനെ വിപണിയിൽ നിന്നും പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നുണ്ട്. അതിന്റെ ഭാഗമായി യാരിസിന്റെ ഉത്പാദനം ഏതാനും മാസങ്ങൾക്കുള്ളിൽ കമ്പനി നിർത്തും.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

ടൊയോട്ടയുടെ മാരുതി സുസുക്കി സിയാസിന്റെ ആവർത്തനം ഒരു പരിഷ്ക്കരിച്ച മുൻവശം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഒരു പുതുക്കിയ ബമ്പറും ഗ്രില്ലിൽ ടൊയോട്ട ബാഡ്‌ജിംഗും ഉൾപ്പെടാം.

MOST READ: ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

മോഡലിന്റെ ഇന്റീരിയറിലെ മാറ്റങ്ങൾ നവീകരിച്ച അപ്ഹോൾസ്റ്ററി, ട്രിം എന്നിവയിലേക്ക് പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള മികച്ച സ്റ്റാൻഡേർഡ് വാറണ്ടിയും വാഹനത്തിൽ പ്രതീക്ഷിക്കാം.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

103 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കുന്ന സിയാസിൽ നിന്നുള്ള അതേ 1.5 ലിറ്റർ നാല് സിലിണ്ടർ ഇൻലൈൻ DOHC K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട ബെൽറ്റയ്ക്കും തുടിപ്പേകുക.

സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു

ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെട്ടേക്കാം. സിയാസിനെ അപേക്ഷിച്ച് ടൊയോട്ടയിലേക്ക് പുനർനിർമിക്കുന്ന ബെൽറ്റക്ക് വില അൽപ്പം കൂടുതലാകാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Rebadged Maruti Suzuki Ciaz Could Be Known As The Toyota Belta. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X