ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഉത്സവ സീസണ്‍ എത്തിയതോടെ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കാര്‍ നിര്‍മ്മാതാക്കള്‍ വ്യത്യസ്ത ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തി തുടങ്ങിയിരിക്കുകയാണ്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ദീപാവലി മാസത്തില്‍, ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയും അതിന്റെ മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളും, ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന നിലവിലെ ഓരോ മോഡലുകളിലും കമ്പനി പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കൈഗര്‍ ഒഴികെ, മറ്റെല്ലാ മോഡലുകള്‍ക്കും കമ്പനിയുടെ r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ക്വിഡില്‍ നിന്ന് ആരംഭിക്കുകയാണെങ്കില്‍, എന്‍ട്രി ലെവല്‍ മോഡലിനൊപ്പം റെനോ 40,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 വരെ ക്യാഷ് ഓഫറും, 20 000 വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

അതോടൊപ്പം തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യം കമ്പനി നല്‍കുന്നുണ്ട്. 65,000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങളും റെനോ ഈ ഉത്സവ സീസണില്‍ വാഗ്ദാനം ചെയ്യുന്നു.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ബ്രാന്‍ഡ് നിരയിലെ എംപിവി മോഡലായ ട്രൈബറിനെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷമാദ്യം റെനോ 2021 മോഡല്‍ ഇയര്‍ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. നിരവധി പുതുമകളോടെയാണ് ഈ 2021 പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

കൂടാതെ MY2021-ന് മുമ്പുള്ള ട്രൈബറിലും പുതിയതിലും കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് 60,000 വരെയുള്ള ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

പഴയ പതിപ്പില്‍ 25,000 വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും, 25,000 വരെയുള്ള ക്യാഷ് ബെനിഫിറ്റ്, തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 വരെയുള്ള കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും റെനോ നല്‍കുന്നു.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഇനി 2021 MY ട്രൈബറിന് 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതില്‍ 15,000 രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റ്, 25,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബെനിഫിറ്റ്, തെരഞ്ഞെടുത്തവയില്‍ 10,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയും ഉള്‍പ്പെടുന്നു. രണ്ട് മോഡലുകള്‍ക്കും (പഴയതും, പുതിയതും) 75 000 വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

1.30 ലക്ഷം രൂപ വരെയുള്ള ഉയര്‍ന്ന ആനുകൂല്യങ്ങളോടെയാണ് ഡസ്റ്റര്‍ വരുന്നത്. ഇതില്‍ 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബെനിഫിറ്റ്, 50.000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട് (rxz 1.5-ലിറ്റര്‍ ഒഴികെ), 30,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഡസ്റ്റര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. 1.10 ലക്ഷം രൂപ വരെയാണ് ഈ ആനുകൂല്യം. കൈഗറിന് ക്യാഷ് ആനുകൂല്യങ്ങള്‍ ഇല്ലെങ്കിലും, സബ്-കോംപാക്ട് എസ്‌യുവിക്ക് 95,000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങളും, 10,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

'ഇപ്പോള്‍ വാങ്ങൂ, 2022-ല്‍ പണമടയ്ക്കൂ' എന്ന സ്‌കീമും റെനോ വാഗ്ദാനം ചെയ്യുന്നു, അതിന് കീഴില്‍ ലോണ്‍ വിതരണം ചെയ്യുന്ന തീയതി മുതല്‍ 6 മാസത്തിന് ശേഷമാണ് ഇഎംഐകള്‍ അടച്ചുതുടങ്ങേണ്ടത്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഈ സ്‌കീം ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിവയ്ക്ക് ബാധകമാണ് കൂടാതെ 2021 നവംബര്‍ 4 വരെ മാത്രമേ ഇതിന് സാധുതയുള്ളൂവെന്നും മേല്‍പ്പറഞ്ഞ മറ്റ് ആനുകൂല്യങ്ങള്‍ 2021 നവംബര്‍ 30 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കാകും ലഭിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

2021 ഒക്ടോബറില്‍ റെനോ ഇന്ത്യയില്‍ മൊത്തം 8,910 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ നിര്‍മ്മാതാവിന്റെ വില്‍പ്പന കണക്ക് 11,005 യൂണിറ്റായിരുന്നു, ഇത് കഴിഞ്ഞ മാസത്തെ വാര്‍ഷിക വില്‍പ്പനയില്‍ 19.04 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

എന്നിരുന്നാലും, പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, റെനോ 2021 ഒക്ടോബറില്‍ 21.62 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി (2021 സെപ്റ്റംബറില്‍ 7,326 യൂണിറ്റുകള്‍ വിറ്റു). റെനോ ഇന്ത്യയുടെ വിപണി വിഹിതം 2020 ഒക്ടോബറില്‍ 3.3 ശതമാനത്തില്‍ നിന്ന് 2021 ഒക്ടോബറില്‍ 3.4 ശതമാനമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ക്വിഡ്, ട്രൈബര്‍, കൈഗര്‍, ഡസ്റ്റര്‍ തുടങ്ങിയ മോഡലുകളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഡസ്റ്റര്‍ ഒഴികെ, എല്ലാ റെനോ കാറുകളും രാജ്യത്ത് മാന്യമായ വില്‍പ്പന നേടുകയും ചെയ്യുന്നുണ്ട്.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച റെനോ കൈഗര്‍ വിപണിയെ അമ്പരപ്പിക്കും വിധമാണ് വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നത്. അതിന്റെ സുന്ദരമായ ഡിസൈന്‍, മിതവ്യയമുള്ള എഞ്ചിനുകള്‍, ആകര്‍ഷകമായ സവിശേഷതകള്‍, ആക്രമണാത്മക വില നിര്‍ണ്ണയം എന്നിവയാണ് അതിന്റെ മാന്യമായ വില്‍പ്പന സംഖ്യയിലേക്ക് സംഭാവന ചെയ്യുന്ന ഏറ്റവും വലിയ ഘടകങ്ങള്‍.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ക്വിഡും ട്രൈബറും വിലയില്‍ വളരെ താങ്ങാനാവുന്ന മോഡലുകളാണ്. ഡസ്റ്ററിനെ സംബന്ധിച്ചിടത്തോളം, അതിന്റെ വില്‍പ്പന എണ്ണം വളരെക്കാലമായി വളരെ താഴ്ന്ന നിലയിലാണ്. കാര്യമായ അപ്ഡേറ്റുകളുടെയും അപ്ഗ്രേഡുകളുടെയും അഭാവമാണ് റെനോ ഇന്ത്യയുടെ മുന്‍നിര എസ്‌യുവിയില്‍ നിന്ന് വാങ്ങുന്നവര്‍ പിന്മാറുന്നതിന്റെ ഏറ്റവും വലിയ കാരണം.

ദീപാവലി 2021: മോഡല്‍ ലൈനപ്പിലുടനീളം പ്രത്യേക ആനുകൂല്യങ്ങളുമായി Renault

ശ്രേണിയില്‍ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡസ്റ്ററിന് ധാരാളം ഫീച്ചറുകളും ഉപകരണങ്ങളും ഓഫറില്‍ ഇല്ലെന്ന് തന്നെ വേണം പറയാന്‍. റെനോ ഡസ്റ്റര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിര്‍ത്തലാക്കിയേക്കുമെന്നും സൂചനയുണ്ട്. നിര്‍മ്മാതാവ് പുതുതലമുറ ഡസ്റ്റര്‍ വരും വര്‍ഷത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault announced offers and special benefits for its models in diwali 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X