കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

വിപണിയില്‍ എത്താനിരിക്കുന്ന കിഗര്‍ എന്ന മോഡലില്‍ വലിയ പ്രതീക്ഷകളാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ വെച്ച് പുലര്‍ത്തുന്നത്.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്കാണ് മോഡല്‍ എത്തുന്നത് എന്നതും ശ്രദ്ധേയകരമാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വിഭാഗം കൂടിയാണ് ഇത്.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

അടുത്തിടെ വിപണിയില്‍ എത്തിയ മാഗ്നൈറ്റ് ശ്രേണയില്‍ കത്തികയറിയതോടെയാണ് റെനോയുടെയും ആത്മവിശ്വാസം വര്‍ധിച്ചിരിക്കുന്നത്. വില കുറവില്‍ എത്തി എതിരാളികളെ ഞെട്ടിച്ചു എന്നത് തന്നെയായിരുന്നു മാഗ്നൈറ്റിന്റെ വിജയത്തിന് പിന്നിലെ ഹൈലൈറ്റ്.

MOST READ: പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

ഈ തന്ത്രം തന്നെയാകുമോ റെനോയും പുറത്തെടുക്കുന്നതെന്ന് കാത്തിരുന്ന് കാണണം. എന്തായാലും വാഹനത്തിന്റെ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനുള്ള അവസാന ഒരുക്കത്തിലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

ജനുവരി 28-ന് വാഹനത്തെ ഔദ്യോഗികമായി വെളിപ്പെടുത്തും. പിന്നാലെ തന്നെ വാഹനം വിപണിയിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. വാഹനം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് രാജ്യത്തെ വില്‍പ്പന ശൃംഖല വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി.

MOST READ: മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

വില്‍പ്പന ശ്യംഖല 500-ല്‍ അധികമായി വര്‍ധിപ്പിച്ചെന്നും കമ്പനി അറിയിച്ചു. ഡിസംബറില്‍ മാത്രം രാജ്യത്ത് 40 ഓളം വില്‍പ്പന കേന്ദ്രങ്ങള്‍ പട്ടികയില്‍ ചേര്‍ത്തതായി ഫ്രഞ്ച് കാര്‍ നിര്‍മാതാവ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഈ പുതിയ ഡീലര്‍ഷിപ്പുകള്‍ വ്യാപിച്ചിരിക്കുന്നു.

MOST READ: ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

ഇപ്പോള്‍ 500 വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പുറമേ 475 ഓളം സര്‍വീസ് ടച്ച്പോയിന്റുകളും റെനോയ്ക്ക് ഉണ്ട്. ഇതില്‍ 200 ഓളം വര്‍ക്ക്ഷോപ്പ് ഓണ്‍ വീലുകള്‍ ഉള്‍പ്പെടുന്നു.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കുന്നത് കിഗറിന്റെ വില്‍പ്പനയില്‍ ഗുണം ചെയ്യുമെന്നാണ് കമ്പനി കരുതുന്നത്. ക്വിഡ്, ടൈബര്‍, ഡസ്റ്റര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് നിലവില്‍ റെനോ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

കിഗറൂടെ എത്തുന്നതോടെ ഈ വര്‍ഷം വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സണ്‍, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, മഹീന്ദ്ര XUV300 എന്നിവരാണ് ഈ ശ്രേണിയിലെ മുഖ്യ എതിരാളികള്‍.

കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

വില പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും 5 ലക്ഷം രൂപ മുതല്‍ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വില കുറഞ്ഞാലും വാഹനം ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്ന് ഇതിനോടകം റെനോ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Expand Sales Points Ahead Of Kiger SUV Launch. Read in Malayalam.
Story first published: Thursday, January 21, 2021, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X